ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മൾ ആളുകൾ പൊതുവേ ഭക്ഷണം കഴിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും.. അതിലും പല പല വെറൈറ്റികൾ കഴിക്കാനായിരിക്കും പലർക്കും ഇഷ്ടം.. ഭക്ഷണം ഇഷ്ടമല്ലാത്തവർ വളരെ റെയർ ആയിരിക്കും.. അതുകൊണ്ടുതന്നെ എനിക്കും ഭക്ഷണം കഴിക്കാൻ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടുതന്നെ ഞാൻ പല പല സ്ഥലങ്ങളിൽ പോയി പല വെറൈറ്റി ഫുഡും വാങ്ങി ട്രൈ ചെയ്തിട്ടുണ്ട്.. അപ്പോൾ ഞാൻ കൂടുതലും ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ഒരുപാട് വാരിവലിച്ച് കഴിക്കാറില്ല.. അതെല്ലാം ജസ്റ്റ് ഒന്ന് ടേസ്റ്റ് ചെയ്യും എന്ന് മാത്രമേയുള്ളൂ.. അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ പോയി കഴിച്ചിട്ടുണ്ടെങ്കിലും പിന്നീടും നമുക്ക് വീണ്ടും വീണ്ടും എന്ന് കഴിക്കാൻ തോന്നിയിട്ടുള്ള ഒരു ഭക്ഷണം എന്നു പറയുന്നത് അല്ലെങ്കിൽ ആ സ്ഥലം എന്നു പറയുന്നത് കോഴിക്കോട് ഭാഗത്താണ്..
പക്ഷേ നമ്മുടെയെല്ലാം ഒരു പ്രധാന കുഴപ്പം എന്ന് പറയുന്നത് ഇഷ്ടമുള്ള ഭക്ഷണം കിട്ടിയാൽ അത് വാരിവലിച്ച് കഴിക്കുക എന്നുള്ളത് തന്നെയാണ്.. ഇഷ്ടപ്പെട്ട ഭക്ഷണം നമ്മുടെ മുമ്പിൽ ഇരിക്കുമ്പോൾ അത് കണ്ട്രോൾ ചെയ്ത് കഴിക്കാൻ പലർക്കും അറിയുന്നില്ല.. അത് ചിലപ്പോൾ ആരോഗ്യത്തിന് ബുദ്ധിമുട്ടാണ് എന്ന് തോന്നിയാൽ പോലും ഈ ഒരു ദിവസത്തേക്ക് അല്ലേ എന്ന് പറഞ്ഞ് നമ്മൾ അത് കൂടുതലും കഴിക്കാറുണ്ട്.. അപ്പോൾ ഇങ്ങനെ നമ്മൾ വല്ലപ്പോഴും പോകുന്ന ആളുകൾക്ക് തന്നെ ഈ ഒരു ഭക്ഷണം ഇത്രയും കഴിക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ ഞാൻ ചിന്തിക്കുകയായിരുന്നു അവിടെത്തന്നെ താമസമുള്ള ആളുകൾക്ക് അല്ലെങ്കിൽ ആ നാട്ടുകാർക്ക് ആ ഭക്ഷണം ദിവസവും കഴിക്കാൻ പറ്റുന്നുണ്ടല്ലോ അതുകൊണ്ട് തന്നെ അവർ എത്ര ഭാഗ്യവാൻമാരാണ്..
അപ്പോൾ ഇത് സംബന്ധിച്ച് ഞാൻ ഇന്ന് ഒരു അനുഭവം ഷെയർ ചെയ്യാൻ അതായത് പരിശോധനയ്ക്ക് കഴിഞ്ഞവട്ടം കോഴിക്കോട് നിന്ന് ഒരു ഉമ്മ വന്നിരുന്നു.. അവരുടെ വയസ്സ് എന്നു പറയുന്നത് ഒരു 70 ഉണ്ടായിരുന്നു.. അവർക്ക് ഉണ്ടായിരുന്ന പ്രശ്നം ശ്വാസംമുട്ടൽ ആയിരുന്നു.. അതായത് കുറച്ചു നടക്കുമ്പോൾ തന്നെ ശ്വാസം മുട്ടുകയും നെഞ്ചിടിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.. അതുപോലെ അവരുടെ മുട്ടുകാൽ രണ്ടും തേഞ്ഞിരിക്കുകയാണ്.. നല്ല രീതിയിൽ വെരിക്കോസ് പ്രശ്നവും അവർക്കുണ്ട് അതുപോലെതന്നെ നടുവേദനയും ഉണ്ട്.. അതുപോലെ കൂർക്കം വലി പ്രശ്നമുള്ളതുകൊണ്ടുതന്നെ ഉറക്കം ശരിയായി രീതിയിലല്ല നടക്കുന്നത്.. അപ്പോൾ ഇത്തരത്തിൽ പല രീതികളിലുള്ള ബുദ്ധിമുട്ടുകളാണ് അവർക്കുള്ളത്..
അപ്പോൾ അവരുടെ വെയിറ്റ് പരിശോധിച്ചപ്പോൾ മനസ്സിലായത് അവരുടെ യഥാർത്ഥ ഹൈറ്റിന് വേണ്ട വെയ്റ്റിനെ ഏകദേശം 40 കിലോ അധികമാണ് അവർക്കുള്ളത്.. അപ്പോൾ ഇത്തരത്തിൽ ഭാരം ഉള്ളതുകൊണ്ട് തന്നെയാണ് മുട്ടുവേദന പോലുള്ള പ്രശ്നങ്ങൾ അവർക്ക് അനുഭവപ്പെടുന്നതും.. അപ്പോൾ ഞാൻ അവരോട് തന്നെ ഒരൊറ്റ കാര്യം നിങ്ങൾക്ക് ഈ പറയുന്ന ബുദ്ധിമുട്ടുകൾ എല്ലാം മാറിക്കിട്ടും പക്ഷേ അതിനായി നിങ്ങൾ ഒരൊറ്റ കാര്യം ചെയ്യണം അതിനായി നിങ്ങളുടെ ശരീരഭാരം കുറയ്ക്കണമെന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….