ഗീതേച്ചി ദേവി മോൾ ഇന്ന് വന്നുവല്ലേ.. എന്താ പ്രശ്നം.. കല്യാണം കഴിഞ്ഞ് മാസം 3 അല്ലേ ആയുള്ളൂ.. ഇതിനുള്ളിൽ ഇറങ്ങി പോരുക എന്നുവച്ചാൽ എന്താ പറയുക.. ഇപ്പോഴത്തെ കുട്ടികൾ എല്ലാം കണക്കാണ്.. ആണും അതേ പെണ്ണും അതെ.. സരിതയാണ് കൂടെ ജോലി ചെയ്യുന്നവൾ.. അടുത്തുനിന്ന് അച്ചാറുകൾ കവറിലേക്ക് മാറ്റി പാക്ക് ചെയ്യുമ്പോൾ അടുത്തുള്ള പെണ്ണുങ്ങളുടെ ശ്രദ്ധയെല്ലാം അങ്ങോട്ട് തിരിഞ്ഞു.. ഉച്ചയൂണ് സമയത്ത് എരിവും ഉപ്പും കലർത്തി വിളമ്പാൻ കിട്ടിയപ്പോൾ എല്ലാവരുടെയും മുഖത്ത് ഒരു തെളിച്ചം കാണുന്നുണ്ട്.. അങ്ങനെയല്ല സരിതേ അവൾ വെറുതെ വന്നതാണ് ഒരാഴ്ച എന്റെ ഒപ്പം നിൽക്കാൻ അതുകഴിഞ്ഞാൽ അവൾ പോകും.. വാടിയ മുഖത്തോടെ അങ്ങനെ സരിതയോട് മറുപടി പറഞ്ഞു എങ്കിലും ഗീതയുടെ മുഖത്ത് ഉണ്ടായ ഭയവും വിഷമവും മറ്റുള്ളവർക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.. ചേച്ചി എന്നോട് വെറുതെ കള്ളം പറയേണ്ട.. ശരത്തിന്റെ വീടിൻറെ അടുത്താണ് എൻറെ മകൻറെ പെണ്ണിൻറെ വീട്.. അവൾ വീട്ടിലേക്ക് വിളിച്ചപ്പോൾ കാര്യങ്ങളെല്ലാം തന്നെ പറഞ്ഞു..
അവിടെനിന്ന് എന്തോ ഒരു നിസ്സാര കാര്യത്തിന് വഴക്കിട്ടു കൊണ്ടാണ് ദേവിക വീട്ടിലേക്ക് വന്നത് എന്ന്.. ഇനി അവിടേക്ക് ചെല്ലണ്ട എന്നാണ് അവർ പറഞ്ഞത്.. എന്നാലും ഈ കൊച്ചു കൊള്ളാമല്ലോ.. ഒന്നും മിണ്ടാൻ കഴിയാതെ അവർക്കിടയിൽ നിറഞ്ഞ കണ്ണുകളുമായി ഇരിക്കുമ്പോൾ ഗീതയുടെ മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റം നടന്നു.. ദേവിക മോൾക്ക് 15 വയസ്സ് ഉള്ളപ്പോൾ ആണ് അവളുടെ അച്ഛൻറെ മരണം സംഭവിക്കുന്നത്.. അന്ന് വരെ ഒരുമിച്ച് മുൻപോട്ടു കൊണ്ടുപോയ കുടുംബഭാരങ്ങൾ പിന്നീട് അങ്ങോട്ട് ഒറ്റയ്ക്ക് തന്റെ ചുമലിൽ ഏറ്റുമ്പോൾ മുന്നിലെ ഏക പ്രതീക്ഷ എന്നു പറയുന്നത് മകൾ മാത്ര മായിരുന്നു.. നല്ല വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും കൊടുത്ത് അവളെ വളർത്താൻ ഗീത വീട് പണി മുതൽ കല്ല് പണിക്ക് വരെ പോയിട്ടുണ്ട്.. അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്നത് കൊണ്ട് ആവണം എല്ലാ ഇടത്തും ഒന്നാം സ്ഥാനം നേടി കൊണ്ട് തന്നെ അവള് ജയിച്ച് കയറി..
പക്ഷേ അതിനൊപ്പം കുറച്ച് എടുത്തുചാട്ടവും തന്റേടവും കൂടെ ഉണ്ട് അവൾക്ക്.. പഠിത്തം പൂർത്തിയായപ്പോൾ ഒരു ആൺകുട്ടിയുടെ കയ്യിൽ അവളെ ഏൽപ്പിക്കാൻ വളരെ അധികം കഷ്ടപ്പെട്ടു.. പക്ഷേ ഇപ്പോൾ അതിനും ഫലമില്ലാതെ ആയി.. ഭർത്താവ് ശരത്തുമായി വഴക്കുണ്ടാക്കി വീട്ടിൽ വന്നിട്ട് ഇപ്പോൾ ഒരു ആഴ്ച കഴിഞ്ഞു.. ഇനി അവൾ തിരിച്ചു പോകില്ല എന്നുള്ള വാശിയിലാണ്.. ഇന്ന് എന്തായാലും അവളോട് ഉള്ളത് കുറച്ച് സംസാരിക്കണം എന്ന് തീരുമാനത്തിൽ ഗീതാ വേഗം ജോലി തുടർന്നു.. വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഹാളിലെ കസേരയിൽ ഇരുന്ന് മൊബൈലിലേക്ക് മുഖം താഴ്ത്തിയിരിക്കുന്ന ദേവികയെ ആണ് ഗീത കണ്ടത്.. അമ്മ വന്നു ഇന്നെന്താ നേരത്തെ.. അമ്മ ഇവിടെ ഇരിക്കെ ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞു.. ചായ എടുക്കാൻ വേണ്ടി അവൾ എഴുന്നേറ്റു അപ്പോൾ ഗീത പറഞ്ഞു വേണ്ട നീ ഇവിടെ ഇരിക്ക്.. എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട് എന്ന ഗീത പറഞ്ഞു.. അമ്മയുടെ മുഖം എന്താണ് വല്ലാതെ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ദേവിക ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….