ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശാന്തമായി കിടക്കുന്ന ഒരു തടാകത്തിലേക്ക് ഒരു ചെറിയ കല്ല് വീണാൽ മതി അവിടെ മുഴുവൻ ഓളങ്ങൾ ഉണ്ടാക്കുക.. അതുപോലെതന്നെയാണ് സംശയരോഗം ഉള്ള വ്യക്തികൾ അവരുടെ വീടുകളിൽ.. അവർ എപ്പോഴും അസ്വസ്ഥതയുടെ ഓളങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.. സംശയരോഗം ഉള്ള ആളുകളെക്കാൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് എന്ന് പറയുന്നത് അവരുടെ കൂടെ താമസിക്കുന്ന അല്ലെങ്കിൽ അവരുടെ ഏറ്റവും അടുത്ത ആളുകൾക്ക് ആയിരിക്കും ഇവരെക്കൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുക.. അപ്പോൾ പിന്നെ നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നതും ഇത്തരം സംശയരോഗം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. പൊതുവേ സംശയരോഗം എന്ന് പറയുമ്പോൾ പലരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ഭാര്യക്ക് ഭർത്താവിൻറെ മേലെ അല്ലെങ്കിൽ ഭർത്താവിന് ഭാര്യയുടെ മേലെ ഉള്ള ചാരിത്ര ശുദ്ധി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആയിരിക്കും.. എന്നാൽ ഇതു മാത്രമല്ല സംശയരോഗങ്ങൾ എന്നു പറയുന്നത് അതിന് വേറെ കുറെ കാരണങ്ങൾ കൂടിയുണ്ട്..
പലതരത്തിലുള്ള സംശയരോഗങ്ങളാണ് നമുക്കിടയിലുള്ളത്.. വളരെ ഗൗരവം ഏറിയ ഒരു രോഗം തന്നെയാണ് ഇത് അതുപോലെതന്നെ ചികിത്സ ആവശ്യമുള്ള ഒരു രോഗാവസ്ഥ തന്നെയാണ് സംശയരോഗം എന്നു പറയുന്നത്.. ഇത്തരം രോഗമുള്ള ആളുകൾക്ക് അവരുടെ മനസ്സിൽ എന്ത് തരത്തിലുള്ള സംശയങ്ങളാണ് ഉള്ളത് അവരെ സംബന്ധിച്ചിടത്തോളം അവർക്ക് ആ കാര്യങ്ങളിൽ സംശയമേ ഉണ്ടാവില്ല.. ആ കാര്യത്തിൽ ഉറപ്പ് തന്നെയാണ്.. പക്ഷേ അതൊരു സംശയരോഗം ആണ് ഇവർക്കുള്ളത് എന്ന് മനസ്സിലാകുന്നത് മറ്റുള്ളവർക്കാണ്.. ഇത്തരം സംശയ രോഗികളെ നമുക്ക് പെട്ടെന്ന് തന്നെ ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല.. അവരുടെ സംസാരരീതി അതുപോലെ വസ്ത്രധാരണം.. തുടങ്ങിയ കാര്യങ്ങളെല്ലാം സാധാരണ ആളുകളെ പോലെ തന്നെയായിരിക്കും..
പക്ഷേ ഇത്തരം രോഗം അവരിൽ ഉണ്ട് എന്ന് മനസ്സിലാകണമെങ്കിൽ അവരെ നമ്മൾ തീർച്ചയായും വളരെ ആഴത്തിൽ നിരീക്ഷിച്ചാൽ മാത്രമേ അവരുടെ സംശയ രോഗം അവർക്കുള്ളിൽ എത്രമാത്രം ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കുകയുള്ളൂ.. ആളുകൾക്കിടയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും ആയ ഒരു സംശയരോഗമാണ് തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ.. അല്ലെങ്കിൽ തനിക്ക് തരുന്ന ഭക്ഷണത്തിൽ ആരെങ്കിലും വിഷം കലർത്തി തന്നെ കൊല്ലുമോ.. അതല്ലെങ്കിൽ തനിക്കെതിരെ കൂടോത്രം പോലുള്ളവ ചെയ്യുമോ തുടങ്ങിയ ഒരു രോഗത്തെയാണ് പേഴ്സിക്കുട്ടീവ് ഡെലൂഷൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…