ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ചും അദ്ദേഹം വളർന്ന വൃന്ദാവനത്തെ കുറിച്ചും ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുള്ളതാണ്.. വൃന്ദാവനം എന്ന് പറയുന്നത് നമ്മൾ എപ്പോഴും പോയി കാണാൻ ആഗ്രഹിക്കുന്ന ഒരുപക്ഷേ നമ്മുടെ സ്വപ്നത്തിൽ ഒക്കെ വരുന്ന ഒരു ഇടമാണ്.. അതായത് ഭഗവാൻറെ സാന്നിധ്യം ഇപ്പോഴും ഉള്ള ഒരിടം.. അവിടെപ്പോയി ഭഗവാന്റെ സാന്നിധ്യം അനുഭവിച്ച അറിഞ്ഞവർ നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾ ഉണ്ട്.. നിങ്ങൾ ആരെങ്കിലും അത്തരത്തിൽ വൃന്ദാവനത്തിൽ പോകാൻ കഴിഞ്ഞവരാണ് ഭഗവന്റെ സാന്നിധ്യം അത്തരത്തിൽ അനുഭവിച്ച അറിഞ്ഞവരാണ് എങ്കിൽ നിങ്ങളുടെ അനുഭവം പങ്കുവയ്ക്കാം..
ഒരു കൃഷ്ണഭക്തൻ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട അല്ലെങ്കിൽ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന അതുപോലെ ഒരിക്കലെങ്കിലും അനുഭവിച്ച് അറിയേണ്ട ഒരിടമാണ് വൃന്ദാവനം എന്ന് പറയുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് അല്ലെങ്കിൽ കാണിക്കാൻ പോകുന്നത് വൃന്ദാവനത്തിന്റെ കാഴ്ചകളാണ്.. വൃന്ദാവനം അതായത് ഭഗവാൻ വളർന്ന ഭഗവാന്റെ വീടായ സ്ഥലത്തിൻറെ പ്രത്യേകതകളും കാഴ്ചകളെ കുറിച്ചും ഒക്കെയാണ് ഇന്ന് സംസാരിക്കുന്നത്.. വൃന്ദാവനത്തിലാണ് ശ്രീകൃഷ്ണ ഭഗവാൻ തൻറെ ബാല്യകാലം ചെലവഴിച്ചത്.. ഇന്നത്തെ മോഡേൺ ഇന്ത്യയിൽ ഉത്തർപ്രദേശിലെ മധുര എന്ന് പറയുന്ന സ്ഥലത്ത് നിന്നും ഏകദേശം 14 കിലോമീറ്റർ മാറിയാണ് വൃന്ദവനം സ്ഥിതി ചെയ്യുന്നത്.. വൃന്ദാവനത്തിലെ ഏറ്റവും വലിയ കാഴ്ച എന്ന് പറയുന്നത് നിജുവൻ ക്ഷേത്രമാണ്.. ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇതിനോട് തന്നെ ചേർന്നിട്ടുള്ള തുളസി കാട് ആണ്.. തുളസി കാട് എന്ന് പറയുമ്പോൾ ചിത്രത്തിൽ ഉള്ളതുപോലെതന്നെ കാട് പോലെ തന്നെയാണ് കാണാൻ കഴിയുക..
ഓരോ തുളസിയുടെ മൂഡും രണ്ടു തുളസികൾ ചേർന്ന് ഇഴ പിരിഞ്ഞ രീതിയിലാണ് കാണാൻ കഴിയുക.. ഇതിന് പിന്നിലും ഒരു വലിയ സത്യം തന്നെയാണ്.. ഇതിനു പിന്നിലുള്ള എല്ലാ വീടുകളും ബിൽഡിങ്ങുകളും എപ്പോഴും ജനാല മൂടിയിരിക്കും എന്നുള്ളതാണ്.. ഇതിൻറെ കാര്യം എന്നു പറയുന്നത് ഈ തുളസി കൂട്ടത്തിൽ ഓരോ തുളസികളും ഓരോ ഗോപികമാരാണ് എന്നുള്ളതാണ്.. രാത്രികാലങ്ങളിൽ ഇവിടെ ഭഗവാൻ എപ്പോഴും വരാറുണ്ട് എന്നുള്ളതും.. ഭഗവാൻ വരുമ്പോൾ എല്ലാവരും തുളസി രൂപം വെടിഞ്ഞ് ഗോപികമാർ ആവും എന്നും രാവിലെ പുലരുവോളം ഭഗവാനോടൊപ്പം ആടിപ്പാടി ആഘോഷമാക്കും എന്നുള്ളതും ആ സമയത്ത് ഈ ജനലുകൾ വഴി ആരും അങ്ങോട്ടേക്ക് നോക്കരുത് എന്നുള്ളതുമാണ് വിശ്വാസം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…