ഓട്ടോയിൽ നിന്ന് ഇറങ്ങിയ പാർക്കിൽ ഉള്ളിലേക്ക് നടക്കുമ്പോൾ ശാരിക ചുറ്റുപാടും നോക്കുന്നുണ്ടായിരുന്നു.. കുറച്ചു ദൂരെ ഒരു ചെമ്പക ചോട്ടിൽ ആയി ഹരി ഇരിക്കുന്നത് അവൾ കണ്ടു.. തനിക്ക് നേരെ നടന്നുവരുന്ന ശാരികയെ നോക്കിയപ്പോൾ ഹരിയുടെ ചുണ്ടുകളിൽ ഒരു പുച്ഛഭാവം വന്ന് നിറഞ്ഞു.. അവൻ പാർക്കിന്റെ കുറച്ച് ദൂരെയായി നിർത്തിയിട്ടിരിക്കുന്ന ചുവന്ന കാറിലേക്ക് നോക്കി.. അതിനുള്ളിൽ അവൻ ഉണ്ടായിരുന്നു നന്ദൻ.. ശാരിയുടെ ഭർത്താവ്.. കണ്ടോടാ നീ നിൻറെ ഭാര്യ നീയറിയാതെ എന്നെ തേടി വരുന്നത്.. ഇപ്പോൾ എങ്ങനെയുണ്ട്.. കയ്യിലിരുന്ന ഫോൺ ചുണ്ടോട് ചേർത്ത് ഹരി അത് ചോദിക്കുമ്പോൾ കൻ മുന്നിലെ കാഴ്ചകൾ വിശ്വസിക്കാൻ കഴിയാതെ മുന്നിലേക്ക് നടന്നുവരുന്ന ശാരിയുടെ മേലെയായിരുന്നു നന്ദന്റെ കണ്ണ്..
ഇനി നീ കേട്ടോടാ നിൻറെ ഭാര്യ എന്നോട് നടത്തുന്ന സ്നേഹ സംഭാഷണങ്ങൾ.. ഇതും പറഞ്ഞ് ഹരി ഫോൺ കട്ട് ചെയ്യാതെ ഷർട്ടിന്റെ പോക്കറ്റിലേക്ക് വെച്ചു.. ഹരിയുടെ പുച്ഛത്തേക്കാൾ അപ്പോൾ നന്ദനെ വേദനിപ്പിച്ചത് ശാരിയുടെ പ്രവർത്തിയായിരുന്നു.. കുഞ്ഞുനാൾ മുതൽ തന്നോടൊപ്പം കളിച്ചു വളർന്ന കളിക്കൂട്ടുകാരിയാണ് ശാരിക.. പ്രായപൂർത്തിയായപ്പോൾ തങ്ങൾക്ക് ഒരിക്കലും പിരിഞ്ഞ് നിൽക്കാൻ സാധിക്കില്ല എന്ന് അറിഞ്ഞു അപ്പോൾ ഇരു വീട്ടുകാരും വളരെ സന്തോഷത്തോടുകൂടി തന്നെ ആ വിവാഹം നടത്തി തരുകയായിരുന്നു.. അന്നുമുതൽ ഈ നിമിഷം വരെയും പരസ്പരം മത്സരിച്ച സ്നേഹിച്ചു മാത്രമേയുള്ളൂ രണ്ടുപേരും അതുകൊണ്ടുതന്നെ തുറന്നു പറയാത്ത ഒരു കാര്യങ്ങളും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നില്ല..
പക്ഷേ ഇപ്പോൾ ഇതാ തന്റെ ശാരി ഞാനറിയാതെ എൻറെ കൂട്ടുകാരനെ തേടി… എന്നും പ്രശ്നങ്ങളാണ് ഹരിയുടെയും അനിതയുടെയും ജീവിതത്തിൽ.. നിസ്സാര കാര്യങ്ങൾ പോലും വലുതാക്കിയുള്ള അവരുടെ കുടുംബ വഴക്കിനിടയിൽ പലപ്പോഴും ഒരു ഇടനിലക്കാരൻ ആയി മാറേണ്ടി വന്നിട്ടുണ്ട് നന്ദന്.. ഹരിക്ക് എപ്പോഴും എല്ലാ സ്ത്രീകളെയും സംശയമാണ്.. കുറച്ചു ദിവസങ്ങൾ മുമ്പാണ് നന്ദൻ അവരുടെ സ്നേഹപൂർണ്ണമായ ജീവിതത്തെക്കുറിച്ച് പറഞ്ഞത്.. അപ്പോൾ നന്ദനെ വെല്ലുവിളിച്ചുകൊണ്ടാണ് ഹരി പറഞ്ഞത് എല്ലാ ഭാര്യമാരും ഭർത്താവിന് മുൻപിൽ പതിവ്രതകളും അവർ ഇല്ലാത്ത സമയത്ത് ചീത്തയും അന്യ പുരുഷന്മാരെ ആഗ്രഹിക്കുന്നവരും ആയിരിക്കുമെന്ന്.. ഇതെല്ലാം കേട്ടപ്പോൾ താൻ അതിനെ എതിർത്തു.. വാദപ്രതിവാദങ്ങൾക്ക് ഇടയിൽ നിൻറെ ഭാര്യയെ ഞാനെൻറെ കാമുകിയാക്കി മാറ്റാമെന്ന് വെല്ലുവിളിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് പണ്ടെങ്ങോ കണ്ടു മറന്ന ഒരു സിനിമയുടെ രംഗങ്ങൾ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….