ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും ധാരാളം സുഹൃത്തുക്കൾ ഉള്ളവരാണ് അല്ലെ.. അതിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും അവിടെ കുറച്ചുപേരെ മാത്രമേ നമ്മുടെ അടുത്ത സുഹൃത്തുക്കളായി നമ്മുടെ ഹൃദയത്തോടെ ചേർത്തുവയ്ക്കുകയുള്ളൂ.. കുറച്ചുപേർ സുഹൃത്ത് വലയത്തിൽ ഉണ്ടാവും.. എന്നാൽ ഇത്തരം സുഹൃത്തുക്കളിൽ ചിലരെയെങ്കിലും നമ്മൾ അകറ്റി നിർത്തേണ്ടത് ഉണ്ട്.. എല്ലാവരും ഈ ഒരു സുഹൃത്ത് വലയത്തിലേക്ക് ചേർത്തുനിർത്തേണ്ട വരോ അല്ലെങ്കിൽ അവരോട് നമ്മൾ ചേർന്ന് നിൽക്കേണ്ടവരോ അല്ല.. ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് തീർച്ചയായും നമ്മുടെ അടുത്തുനിന്നും അകറ്റി നിർത്തേണ്ട അഞ്ചു പ്രധാനപ്പെട്ട സ്വഭാവങ്ങളെ കുറിച്ചാണ് പറയുന്നത്.. അതിൽ ഒന്നാമത്തേതാണ് പരദൂഷണം എന്നു പറയുന്നത്..
നമ്മുടെ സുഹൃത്തുക്കളിൽ ആരെങ്കിലും നമ്മുടെ അടുത്ത് വന്ന് മറ്റുള്ളവരെ കുറിച്ചുള്ള കുറ്റങ്ങൾ തുടർച്ചയായി പറയുന്നുണ്ടെങ്കിൽ അതായത് അവൻ അങ്ങനെയാണ് അല്ലെങ്കിൽ അവൾ അങ്ങനെ ചെയ്തിട്ടുണ്ട് തുടങ്ങിയ രീതിയിൽ നമ്മുടെ അടുത്ത് വന്ന് പറയുന്നുണ്ടെങ്കിൽ മറ്റുള്ളവരെ കുറിച്ച് നമ്മുടെ അടുത്ത് വന്ന് ദുഷിച്ച സംസാരിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ മനസ്സിലാക്കേണ്ടത് അവളുടെ അടുത്ത് പോയി തീർച്ചയായും നമ്മളെക്കുറിച്ചും ഇതുതന്നെയായിരിക്കും പറയുന്നത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.. ഇത്തരം സ്വഭാവമുള്ളവരെ തീർച്ചയായും അകറ്റി നിർത്തേണ്ടതാണ്.. രണ്ടാമത്തെ ഒരു സ്വഭാവം എന്ന് പറയുന്നത് നമ്മുടെ വിജയത്തിനും എന്തെങ്കിലും പോരായ്മകൾ കണ്ടെത്തി അല്ലെങ്കിൽ നമ്മുടെ വിജയത്തിൽ താഴ്ത്തി സംസാരിക്കുക എന്നാൽ ആത്യന്തികമായി അവർ സന്തോഷിക്കുന്നത് നമ്മുടെ പരാജയത്തിലാണ് എന്ന് സാരം..
ഉദാഹരണത്തിന് ഇപ്പോൾ ഞാൻ ഒരു പ്രോഗ്രാം ചെയ്തു അല്ലെങ്കിൽ ഞാനൊരു ബിസിനസ് ചെയ്തു അത് നല്ല രീതിയിൽ അത്യാവശ്യം കുഴപ്പമില്ലാതെ പോകുന്നു അങ്ങനെ വരുന്ന സമയത്ത് അതിൽ എന്തൊക്കെ കുറവുകൾ ഉണ്ട് അല്ലെങ്കിൽ അതിൽ എന്തൊക്കെ പോരായ്മകൾ ഉണ്ട് എന്നുള്ള രീതിയിൽ നമ്മുടെ വിജയങ്ങളിലും താഴ്ത്തി സംസാരിക്കുന്ന ഒരു രീതി.. ഉദാഹരണമായിട്ട് ഇപ്പോൾ ഭർത്താവ് ഗൾഫിൽ പോയി നഷ്ടപ്പെട്ട് വീട് വച്ചു എന്നൊക്കെ പറയുമ്പോൾ ഇത്തരത്തിലുള്ള ഒരു സുഹൃത്ത് ഉണ്ടെങ്കിൽ പറയാറുണ്ട് അറബിയെ പറ്റിച്ചുണ്ടാക്കിയ പൈസ കൊണ്ടല്ലേ എന്നൊക്കെ.. ഈ രീതികളിൽ അതായത് വിജയത്തിലും താഴ്ത്തി സംസാരിക്കുന്ന പ്രവണത.. അതല്ലെങ്കിൽ ഇത്തരക്കാർ ഉപദേശ രൂപത്തിൽ ആയിരിക്കും നമ്മളോട് സംസാരിക്കുന്നത്.. അപ്പോൾ ഇത്തരം ആൾക്കാരെ തീർച്ചയായും നമ്മളിൽ നിന്ന് അകറ്റിത്തന്നെ നിർത്തുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….