വാസ്തുപരമായിട്ട് നമ്മുടെ വീടിന് ചുറ്റും എന്തെല്ലാം കാര്യങ്ങൾ വരാം എന്തെല്ലാം കാര്യങ്ങൾ വരാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.. അതിൽ ഏറ്റവും നമ്മുടെ വീടിനു ചുറ്റും നിൽക്കുന്ന വൃക്ഷങ്ങൾ ചെടികൾ എന്നൊക്കെ പറയുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീടിൻറെ ഭാഗങ്ങളിൽ അല്ലെങ്കിൽ ഏതൊക്കെ വീടിൻറെ കോണുകളിൽ ഏതെല്ലാം ചെടികൾ വരാം എന്നുള്ളതിനെ കുറിച്ചാണ്.. ഏതൊക്കെ ചെടികൾ വന്നു കഴിഞ്ഞാൽ നമുക്ക് സർവ്വ ഐശ്വര്യങ്ങൾ വന്നുചേരും എന്നുള്ളതിനെ കുറിച്ചാണ്.. അപ്പോൾ നമ്മൾ ആദ്യമായി മനസ്സിലാക്കണം നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായും 8 ദിക്കുകളാണ് ഉള്ളത്.. അതിൽ നാല് പ്രധാന ദിക്കുകളും 4 പ്രധാന കോണുകളും ചേരുന്നതാണ് ഈ എട്ടു ദിക്കുകൾ എന്നു പറയുന്നത്.. 8 ദിക്കുകൾ എന്നു പറയുന്നത് കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് കൂടാതെ വടക്ക് കിഴക്ക് അതുപോലെ തന്നെ വടക്ക് പടിഞ്ഞാറ് അതുപോലെ തെക്ക് കിഴക്ക്.. തെക്ക് പടിഞ്ഞാറ് ഇത് നാലു മൂലകളാണ്..
അപ്പോൾ ഈ എട്ട് ദിശകളാണ് നമ്മുടെ വീടിനുള്ളത് എന്ന് പറയുന്നത്.. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കോണുകളിൽ ഒന്നാണ് നമ്മുടെ വടക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്.. വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് മറ്റൊരു പേര് കൂടിയുണ്ട് വായു കോൺ എന്ന് പറയും.. ഈ വടക്ക് പടിഞ്ഞാറ് മൂലയിൽ വാസ്തുപരമായി ഏറ്റവും അനുയോജ്യമായ വളർത്താൻ പറ്റുന്ന ഒരു വൃക്ഷമാണ് അല്ലെങ്കിൽ ചെടിയാണ് നമ്മുടെ വേപ്പ് എന്ന് പറയുന്നത്.. വേപ്പിന്റെ ഒരു ചെടി നമ്മുടെ ഈ പറയുന്ന വടക്ക് പടിഞ്ഞാറ് മൂലയിൽ നട്ടു വളർത്തുകയാണെങ്കിൽ ഈ ചെടി വളരുന്നതിനോടൊപ്പം നമ്മുടെ വീട്ടിൽ ഐശ്വര്യവും അഭിവൃദ്ധിയും വളരും എന്നുള്ളതാണ് വിശ്വാസം.. അതിന്റെ കാരണം എന്നു പറയുന്നത് വേപ്പ് ദേവി സാന്നിധ്യമുള്ള ദേവിയുടെ അനുഗ്രഹമുള്ള ഒരു വൃക്ഷമാണ് എന്നുള്ളതാണ്.. ഈ വേപ്പ് വളരുന്ന മണ്ണ് തന്നെ ഈ വേപ്പ് വളരണം എന്നുണ്ടെങ്കിൽ ആ മണ്ണിൽ ഈശ്വരാ ധീനം ഉണ്ടാകണം എന്നുള്ളതാണ്..
വെറുതെ ഒരു വേപ്പിൻ ചെടി കൊണ്ട് വച്ചാൽ ഒന്നും അത് വളരില്ല.. അതിന്റെ കാരണം എന്ന് പറയുന്നത് ദൈവസാന്നിധ്യമുള്ളതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു മണ്ണിൽ മാത്രമേ അത് വളരുകയുള്ളൂ.. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ ഒരു ചെടി നട്ടുവളർത്തുമ്പോൾ അത് വളരുന്നുണ്ട് എന്ന് തോന്നിയാൽ മനസ്സിലാക്കുക ഈശ്വരാനുഗ്രഹം ഉള്ള മണ്ണാണ് അത് അതുപോലെ ഈശ്വരാനുഗ്രഹം ഉള്ള വ്യക്തികളാണ് ആ മണ്ണിൽ താമസിക്കുന്നത് എന്നുള്ളതാണ്.. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വേപ്പ് വീട്ടിൽ നടുമ്പോൾ വീടിനോട് ചേർന്ന് ഒരിക്കലും നടരുത്.. വീട്ടിൽ നിന്നും അല്പം മാറി പറമ്പിന്റെ അതിർത്തിയിലോ മറ്റോ നടാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….