ക്ഷേത്ര പടവുകൾ മെല്ലെ ഇറങ്ങുമ്പോൾ ചാറ്റൽ മഴ പതിയെ തുടങ്ങി.. ശാന്തമായ മനസ്സോടെ മീര മകൻ അഞ്ചുവയസ്സുവരെ ആരോമലിന്റെ കൈകൾ പിടിച്ചുകൊണ്ട് കാറിൻറെ അടുത്തേക്ക് നടന്നു.. മുൻപേ നടന്നു എത്തിയ ശരത്ത് അവർ എത്തിയപ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു.. അവരെ നമ്മൾ സേഫ് ആക്കി കഴിഞ്ഞു. ഇനിയും അവിടേക്ക് പോകണോ.. പിന്നിൽ മകനെ ഇരുത്തിക്കൊണ്ട് ശരത് ചോദിച്ചു.. അവളുടെ മറുപടിക്ക് കാക്കാതെ വീണ്ടും തുടർന്ന്.. നിൻറെ പിറന്നാളായ ഇന്ന് നമ്മൾ ലീവ് എടുത്തത് എന്തിനാണ്.. രണ്ട് വീടുകളിലും പോയി അച്ഛനമ്മമാരുടെ അടുത്ത് ചെലവഴിക്കാൻ.. രാത്രി മടങ്ങി വീണ്ടും വീട്ടിലെത്തുകയും വേണം.. നാളെ ജോലിക്കും കുഞ്ഞിന് സ്കൂളിലേക്കും പോകേണ്ടതല്ലേ അതെല്ലാം കേട്ട് അവൾ തിരിച്ച് ഒന്നും പറഞ്ഞില്ല.. അവളുടെ വാശി അറിയാവുന്നതുകൊണ്ട് തന്നെ ശരത്ത് പിന്നീട് ഒന്നും പറഞ്ഞില്ല തർക്കിക്കാനും പോയില്ല..
അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി.. കാറിൻറെ വേഗതയ്ക്ക് ഒപ്പം ഓടിമറയുന്ന കെട്ടിടങ്ങളും വൃക്ഷങ്ങളും നോക്കിയിരിക്കെ മീരയുടെ മനസ്സും പുറകിലേക്ക് പോയി.. പുതിയ ഓഫീസിലേക്ക് മാറ്റം കിട്ടി വന്നിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ.. അവിടുത്തെ ബസ്റ്റോപ്പിൽ വച്ചാണ് അവരെ ആദ്യമായി കാണുന്നത്.. എല്ലാവരും ഭ്രാന്തി എന്ന മുദ്രകുത്തിയ സ്ത്രീ.. അവരെ ആദ്യമായി കാണുമ്പോൾ പേടിയാണ് തോന്നിയത്.. മുഷിഞ്ഞ സാരിയുടുത്ത് അതിനേക്കാൾ നിറം മങ്ങിയ ഒരു മുണ്ടും അതിനുമുകളിൽ ചുറ്റി പാറിപ്പറന്ന് മുടികൾ അനുസരണയില്ലാതെ കെട്ടിവെച്ച് പല നിറങ്ങളിലുള്ള പ്ലാസ്റ്റിക് വളകൾ കൈകളിലും വലിയ മുത്തുമാലകൾ കഴുത്തിലും തേഞ്ഞു പകുതിയായ ചെരുപ്പുകളും അണിഞ്ഞ് ഒരു രൂപം.. എപ്പോഴും ഒരു ബാണ്ട കെട്ട് കയ്യിൽ കാണാം.. വെളുത്ത പല്ലുകൾ കാട്ടി ഇടയ്ക്കിടെ ചിരിക്കാറുണ്ട്.. ബസ്റ്റോപ്പിൽ ആണ് താമസം..
എല്ലാ ആളുകളുടെയും മുമ്പിൽ പോയി അധികാരത്തോടുകൂടി കൈകൾ നീട്ടും.. പൈസ കൊടുത്തില്ലെങ്കിൽ ആരും കേട്ടാൽ അറക്കുന്ന ചീത്ത വിളിക്കും.. ചില സമയങ്ങളിൽ ബസ്റ്റോപ്പിൽ ഇരുന്നുകൊണ്ട് ഒറ്റയ്ക്ക് സംസാരിക്കും.. പിന്നീട് ഉറക്കെ ചിരിക്കും.. ബസ് കാത്തുനിന്ന തൻറെ അടുത്തേക്ക് വന്ന് ഒരു പത്ത് രൂപ താ ടി ചായകുടിക്കാൻ എന്നു പറഞ്ഞു.. അവരുടെ അധികാരത്തോടെയുള്ള ചോദ്യം ഇഷ്ടമായില്ല എങ്കിലും ചീത്തവിളിയെ ഭയന്ന് പൈസ കൊടുത്തു.. ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങിയ ഒരു ദിവസം പനി പിടിച്ച് വിറച്ച് ഒരു ഭാഗത്ത് മെല്ലെ ഇരിക്കുന്ന അവരെ കണ്ടു.. കീറിപ്പറിഞ്ഞ ഒരു പുതപ്പ് പുതച്ചിട്ടുണ്ട്.. പതിഞ്ഞ ശബ്ദത്തിൽ അവർ വിശക്കുകയാണ് എന്ന് പറയുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….