ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പൊതുവെ നമ്മൾ എല്ലാവരും കാൽസ്യം പരിശോധിക്കാർ ഉള്ളത് ജോയിൻറ് പെയിനുകളോ അതല്ലെങ്കിൽ മസിലുകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ വരുമ്പോൾ അതല്ലെങ്കിൽ ഡോക്ടർമാർ റഫർ ചെയ്താൽ മാത്രമേ കാൽസ്യം പരിശോധിക്കറുള്ളൂ.. എന്നാൽ കാൽസ്യം എന്നുള്ളത് വെറും മസിലുകൾക്കും ജോയിന്റുകൾക്കും എല്ലുകൾക്കും മാത്രം വേണ്ട ഒരു സാധനമാണോ എന്നുള്ളത് പലർക്കും അറിയാത്ത അല്ലെങ്കിൽ പലരും അതിനെക്കുറിച്ച് ചിന്തിക്കാത്ത ഒരു കാര്യമാണ്.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞു കഴിഞ്ഞാൽ വരുന്ന അല്ലെങ്കിൽ കാൽസ്യം എന്തിനൊക്കെയാണ് നമ്മുടെ ശരീരത്തിൽ സഹായിക്കുന്നത് എന്നതിനെക്കുറിച്ചും നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിനെക്കുറിച്ചും ആണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്..
പലപ്പോഴും ജോയിൻറ് പെയിൻ അതുപോലെ മസിൽക്രാമ്പ് അതുപോലെ നമ്മുടെ എല്ലുകൾക്ക് വല്ല പൊട്ടലോ മറ്റു ബുദ്ധിമുട്ടുകളും എന്തേലും വരുമ്പോൾ ഈ സമയങ്ങളിലാണ് കാൽസ്യം കൂടുതലായും പരിശോധിക്കാനുള്ളത് എന്നാൽ നമ്മുടെ ഹൃദയത്തിൻറെ പ്രവർത്തനത്തിനും അതുപോലെ നമ്മുടെ ബ്രയിനിന്റെ പ്രവർത്തനത്തിനും അതുപോലെതന്നെ നമ്മുടെ മെമ്മറിയുടെ വർക്കിങ്ങിനും എല്ലാം തന്നെ കാൽസ്യം എന്നുപറയുന്നത് വളരെ അത്യാവശ്യമായി വേണ്ട ഒരു ഘടകം തന്നെയാണ്.. പക്ഷേ ഇത് പലപ്പോഴും നമുക്ക് അറിയാറില്ല.. നമ്മുടെ ശരീരത്തിൽ 98 മുതൽ 99 വരെ ശതമാനം കാൽസ്യം നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നത് നമ്മുടെ എല്ലുകളിലും അതുപോലെതന്നെ നമ്മുടെ പല്ലുകളിലും തന്നെയാണ്..
ഇത് കാൽസ്യം ഫോസ്ഫേറ്റ് എന്ന രീതിയിലാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്.. വെറുമൊരു ശതമാനം മാത്രമാണ് നമ്മുടെ രക്തത്തിൽ അത് കാണപ്പെടുന്നത്.. രക്തത്തിൽ ഇതിൻറെ കുറവ് കാണപ്പെടുന്ന സമയത്ത് പലപ്പോഴും രക്തത്തിലേക്ക് ഇത് കയറുന്നത് നമ്മുടെ എല്ലുകളിൽ നിന്നാണ്.. അതുകൊണ്ടുതന്നെ കാൽസ്യത്തിന്റെ അളവ് പലപ്പോഴും രക്തത്തിൽ വളരെ കുറവായി തന്നെ അനുഭവപ്പെടാറുണ്ട്.. നോർമൽ ആയിട്ട് നമ്മുടെ രക്തത്തിൽ കാൽസ്യത്തിന്റെ അളവ് 8.6 മുതൽ 10.4 വരെ ആണ് നോർമലി രക്ത പരിശോധനകൾ ചെയ്താൽ അതിൽ കാണപ്പെടേണ്ടത്.. പലപ്പോഴും അത് നോർമൽ റേഞ്ചിൽ തന്നെയാണ് നിൽക്കാറുള്ളത്.. അതിന്റെ പലപ്പോഴും കാരണം എന്നു പറയുന്നത് കാൽസ്യം രക്തത്തിൽ കുറഞ്ഞു കഴിഞ്ഞാൽ അത് നമ്മുടെ എല്ലുകളിൽ നിന്നും പല്ലുകളിൽ നിന്നും ആഗിരണം ചെയ്യുന്നു എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….