പല ആളുകൾക്കും എന്തുകൊണ്ടാണ് ഹൃദയമിടിപ്പിൽ താള പിഴകൾ ഉണ്ടാകുന്നത്.. ഇതെങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇലക്ട്രോ ഫിസിയോളജി എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും.. ഹൃദയം മിടുപ്പിന്റെ താള പിഴകൾ കൊണ്ട് ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കി അതിനെ ചികിത്സിക്കുന്ന വിഭാഗമാണ് ഇലക്ട്രോ ഫിസിയോളജി എന്ന് പറയുന്നത്.. ഹൃദയം മിടുപ്പിൽ ഉണ്ടാകുന്ന താള പിഴകൾ ഉള്ള രോഗികൾക്ക് എന്തുകൊണ്ടാണ് അവർക്ക് ഇത്തരത്തിൽ ഉണ്ടാകുന്നത്.. അതിനെന്താണ് ചികിത്സകൾ ചെയ്യാൻ കഴിയുക.. മരുന്നിൽ കൂടെയാണോ അല്ലെങ്കിൽ മരുന്നുകൾക്ക് പുറമേ വല്ല ചികിത്സയും ഉണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം നിർണയിക്കുന്ന നൂതനമായ വിഭാഗമാണ് ഇലക്ട്രോ ഫിസിയോളജി എന്നുപറയുന്നത്.. ഇന്ന് മിടുപ്പ് പ്രശ്നങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ നാട്ടിൽ അല്ലെങ്കിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കാണുന്ന മിടുപ്പ് പ്രശ്നങ്ങളാണ് ഏട്രൽ ഫിബ്രിലേഷൻ എന്ന് പറയുന്നത്..

ഇത് എന്ന് പറഞ്ഞാൽ ഹൃദയം നോർമൽ ആയിട്ടുള്ള ഒരു താളത്തിന് പകരം വളരെയധികം താളം തെറ്റി ഹൃദയം കടന്ന വൈബ്രേറ്റ് ചെയ്ത ഉണ്ടാവുന്ന ഒരു അവസ്ഥ.. ഇത് സാധാരണ ഉണ്ടാകുന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് ഷുഗർ ഉള്ളവർക്ക് അതുപോലെ ഹൃദയത്തിനും ബ്ലോക്ക് ഉള്ളവർക്ക് അതല്ലെങ്കിൽ ഹൃദയത്തിന് വാൽവിന്റെ തകരാറുകൾ ഉള്ളവർക്കാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.. പ്രായം കൂടുന്നതനുസരിച്ച് ഈ രോഗത്തിന്റെ അവസ്ഥകളും കൂടിവരുന്നു.. അതുപോലെ തന്നെ പ്രായ കൂടുതലുള്ളവർക്കാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതും.. പണ്ടുകാലത്തെ ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവന്നിരുന്നത് സന്ധികൾക്ക് വാത പ്രശ്നങ്ങൾ വന്ന് വാൽവുകൾക്ക് ചുരുക്കം വരുന്നതുകൊണ്ടാണ്..

ഇപ്പോഴത്തെ കാലത്ത് പ്രായമുള്ള ആളുകളിൽ ഷുഗർ പ്രഷർ കൊളസ്ട്രോൾ അതുപോലെ ഹാർട്ടിന് ബ്ലോക്ക് സംബന്ധമായ പ്രശ്നം ഉള്ളവർ ഇത്തരം പ്രശ്നങ്ങൾ കാരണം ഹാർട്ടിന്റെ അറകൾ വന്ന് വീങ്ങുന്നത് കാരണമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഇത്തരം രോഗികൾ പെട്ടെന്ന് നമ്മുടെ അടുത്തേക്ക് വരുന്നത് പെട്ടെന്ന് ഇരിക്കുമ്പോൾ തന്നെ ഹൃദയ മിടിപ്പ് കൂടുന്നതായി അനുഭവപ്പെടുകയും പെട്ടെന്ന് ഹൃദയം നോർമൽ ആയ ഒരു താളത്തിൽ നിന്ന് പെട്ടെന്ന് താളം തെറ്റി തുടിക്കുമ്പോൾ ഉണ്ടാവുന്ന നെഞ്ചിലുള്ള അസ്വസ്ഥതകൾ തലകറക്കം അതുപോലെ തല ചുറ്റൽ പെട്ടെന്ന് ബോധം പോകുന്നത് പോലെ തോന്നുക അല്ലെങ്കിൽ ശ്വാസംമുട്ടൽ ആയിട്ടാണ് മിക്ക രോഗികളും പരിശോധനയ്ക്ക് വരാറുള്ളത്.. ഇത്തരം ബുദ്ധിമുട്ട് ഉണ്ടാവുന്ന സമയത്ത് തന്നെ ഇസിജി എടുക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *