December 11, 2023

കോവിഡ് പോസിറ്റീവ് ആയ പെൺകുട്ടിയെ പരിചരിക്കാൻ വന്ന ഡോക്ടർക്ക് പിന്നീട് സംഭവിച്ചത് കണ്ടോ…

എത്ര ദിവസമായി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് ഇത്രയും നാളും കണ്ടും കേട്ടും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ ഇപ്പോൾ ഇതാ അനുഭവിച്ച അറിയുകയാണ് ഓരോ നിമിഷവും.. കുറേ ദിവസങ്ങളായി തുടങ്ങിയ പനിയും ശരീരവേദനകൾക്ക് ഒടുവിൽ ടെസ്റ്റ് ചെയ്തപ്പോഴാണ് കോവിഡ് പോസിറ്റീവ്.. കണ്ണടച്ച് വെറുതെ ബെഡിൽ കിടക്കുമ്പോൾ കുറെ ചിന്തകൾ മാത്രമേ കൂട്ടിന് ഉണ്ടാകു.. ചിലപ്പോഴൊക്കെ ചിന്തകൾ പോലും കാടുകയറി പോകുന്നു.. അത് എന്നെക്കൊണ്ട് പിടിക്കാൻ പറ്റാത്ത അത്രയും ദൂരത്തിലേക്ക് പോകുകയാണ്.. മടുപ്പ് തോന്നുമ്പോൾ വെറുതെ ആ ജനലോരത്തേക്ക് പോയി അതിലെ കാഴ്ചകൾ കണ്ടു നിൽക്കും.. അപ്പോൾ മാത്രം കുറേ മാസ്കുകൾ ധരിച്ച മുഖങ്ങളെ കാണാം.. ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് കിടക്കുമ്പോൾ തീർത്തും ഒറ്റപ്പെട്ടുപോയ ഒരു അവസ്ഥയാണ്.. ആരോരുമില്ലാത്ത ഒരു അവസ്ഥ.. മനോമി ചിന്തകൾക്ക് വിരാമം ഇട്ട്കൊണ്ട് ഒരു സ്വരം കാതിൽ വന്നു വീണു.. തനിക്ക് അപരിചിതമായ ഒരു ശബ്ദം..

   

ആരാണത് പതിയെ കണ്ണുകൾ തുറന്നു.. നോക്കുമ്പോൾ പി പി ടി കിറ്റ് ധരിച്ച ഒരാൾ.. മനുഷ്യൻറെ ഒരു മുഖം തന്നെ കണ്ടിട്ട് എത്ര ദിവസമായി.. ഇപ്പോൾ എങ്ങനെയുണ്ട് മനോമി.. കേസ് ഷീറ്റ് മറിക്കുന്നതിനിടയിലാണ് ആ ചോദ്യം ഉയർന്നത്.. കൂട്ടത്തിൽ ഇനി എന്നെ പരിശോധിക്കുന്നതും ഡോക്ടറാണ് എന്ന് പറഞ്ഞു.. ഫീലിംഗ് ബെട്ടർ ഡോക്ടർ.. ഡോക്ടർ പുതിയത് ആണോ വെറുതെ അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചു.. അല്ലടോ ഞാൻ അപ്പുറത്തെ വാർഡിൽ ഉണ്ടായിരുന്നു.. ഇപ്പോൾ ഇങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്തു.. ഡോക്ടറിന്റെ പതിഞ്ഞ ശബ്ദം കാതിൽ എത്തി.. വെറുതെ ഒന്ന് മൂളികൊടുത്തു.. തരുന്ന മരുന്നുകൾ എല്ലാം കഴിക്കണം പിന്നെ ധാരാളം ഭക്ഷണം കഴിക്കണം കേട്ടോ.. ഡോക്ടർ എൻറെ ആരോഗ്യം ശ്രദ്ധിക്കാനുള്ള കാര്യങ്ങളെല്ലാം കൃത്യമായി പറഞ്ഞു തരുന്നുണ്ട് പക്ഷേ ഒന്നും കഴിക്കാൻ തോന്നുന്നില്ല ഡോക്ടർ.. നാവിൽ അപ്പടി കൈപ്പാണ് രുചി പോലും അറിയുന്നില്ല എന്ന് അല്പം വിഷമത്തോടെയാണ് പറഞ്ഞത്..

സാരമില്ലടോ സുഖമായി വരുമ്പോൾ അതൊക്കെ പതിയെ മാറും.. ഡോക്ടർ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്.. എൻറെ അമ്മയെ വല്ലാത്ത മിസ്സ് ചെയ്യുന്നു ഡോക്ടറെ.. അമ്മ വയ്ക്കുന്ന കറികളെല്ലാം കൂട്ടാൻ എനിക്ക് കൊതിയാവുന്നു.. ഡോക്ടർക്ക് അറിയുമോ അമ്മയ്ക്ക് അങ്ങനെ പാചകം ചെയ്യാൻ ഒന്നും അറിയില്ല.. അമ്മ വയ്ക്കുന്ന കറികൾ കൂട്ടിയിട്ട് അച്ഛനും ഏട്ടന്മാരും എല്ലാം എപ്പോഴും കുറ്റം പറയും.. അതായത് കറിക്ക് ഉപ്പില്ല അല്ലെങ്കിൽ പുളിയില്ല മുളകില്ല എന്നൊക്കെ പറഞ്ഞു.. ഞാനും ഇടയ്ക്ക് പറയാറുണ്ട് ഈ അമ്മയ്ക്ക് ഒരു കറിയും വയ്ക്കാൻ അറിയില്ല എന്ന്.. പക്ഷേ ഒരു കറി മാത്രം അമ്മ നന്നായി വെക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *