ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സാധാരണയായി ഉണ്ടാകുന്ന ബാക്ക് പെയിൻ അഥവാ നടുവ് വേദന അതിനുള്ള കുറച്ച് വീട്ടുവൈദ്യങ്ങളെ കുറിച്ചാണ്.. പൊതുവേ നടുവ് വേദനയെ കുറിച്ച് പലർക്കും ഒരു ധാരണ ഉണ്ട്.. ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ന്യൂറോ സർജറിയെ കുറിച്ച് പഠിക്കുന്ന സമയത്ത് ആണ് ആദ്യമായി അറിയുന്നത് 90% ആളുകൾക്കും എപ്പോഴെങ്കിലും അല്ലെങ്കിൽ ഏതെങ്കിലും അവസ്ഥയിൽ ബാക്ക് പെയിൻ പ്രശ്നങ്ങൾ വരാറുണ്ട്.. ജീവിതത്തിൽ എപ്പോഴെങ്കിലും ഇത്തരം നടുവേദന പ്രശ്നങ്ങൾ ഒരു വ്യക്തിക്ക് ഉണ്ടാവാം..
നമ്മുടെ ഒരു പോപ്പുലേഷൻ എടുത്തു കഴിഞ്ഞാൽ ഇതിൽ മൂന്ന് ക്യാറ്റഗറി മാത്രമേ ഉള്ളൂ.. ഒന്നാമത്തേത് ഇപ്പോൾ ബാക്ക് പെയിൻ ഉള്ള ആളുകൾ.. രണ്ടാമത്തേത് ബാക്ക് പെയിൻ വന്ന ആളുകൾ.. മൂന്നാമത് ഇനി ബാക്ക് പെയിൻ വരാനിരിക്കുന്ന ആളുകൾ.. സോ ഇതൊരു അത്രയും കോമൺ ആയ ഒരു കാര്യമാണ്.. ആ സമയത്ത് എനിക്കറിയില്ലായിരുന്നു ഞാൻ മൂന്നാമത്തെ കാറ്റഗറിയിൽ ആയിരുന്നു എന്ന്.. എന്നുവച്ചാൽ ബാക്ക് പെയിൻ ഇനിയും വരാനിരിക്കുന്ന ഒരാൾ അതായത് എനിക്ക് ബാക്ക് പെയിൻ വന്നപ്പോൾ ഒരു രോഗിയുടെ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.. അതായത് നടുവ് വേദന ഉണ്ടാകുമ്പോൾ വരുന്ന ഒരു സ്ട്രെസ്സ് അല്ലെങ്കിൽ വേദന അതുകാരണം ഒരു കാര്യവും ചെയ്യാൻ പറ്റാത്ത അവസ്ഥ.. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ ചിന്തിക്കുന്നത് ഇത് എന്തെങ്കിലും സീരിയസ് മാറ്റർ ആണോ? അതായത് നട്ടെല്ല് സംബന്ധമായ വല്ല പ്രശ്നങ്ങളും ആണോ..
അല്ലെങ്കിൽ ഡിസ്ക്ക് സംബന്ധമായ ആണോ.. അതല്ലെങ്കിൽ മറ്റ് എന്തെങ്കിലും സീരിയസ് ആയ പ്രശ്നങ്ങൾ ആണോ എന്നൊക്കെയാണ് നമ്മൾ നാച്ചുറലായി ചിന്തിക്കാറുള്ളത്.. ഒരു ടിപ്പിക്കൽ ആയിട്ടുള്ള ഒരു സിറ്റുവേഷനെ കുറിച്ച് പറയാം ഒന്നാലോചിച്ചു നോക്കൂ ഒരു 40 വയസ്സായ മനുഷ്യൻ കുട്ടികളൊക്കെയായി കുടവയർ ഒക്കെയായി ഒരു ഐടി പ്രൊഫഷൻ ആയ ഒരു വ്യക്തിയാണെങ്കിൽ ശരീരം ഒക്കെ കൂടി എക്സസൈസ് ചെയ്യാൻ സമയമില്ല.. ഓഫീസിൽ പോകുന്ന വീട്ടിലേക്ക് തിരിച്ചുവരുന്നു ഇതുകൊണ്ട് തന്നെ ആ വ്യക്തിയുടെ ഒരു ജീവിതശൈലി നമുക്ക് മനസ്സിലാക്കാൻ കഴിയുമല്ലോ.. ഇത്തരം ഒരു ജോലി ആയതുകൊണ്ട് തന്നെ പല കാര്യങ്ങളും ശരിയായ രീതിയിൽ എല്ലാം നടക്കുന്നത്.. ഇത്തരം ആളുകൾ പലപ്പോഴും ബാക്ക് പെയിൻ എന്ന് പ്രശ്നം അല്ലെങ്കിൽ ഒരു സിമ്പിൾ ആയ ഒരു നടുവേദന വരാനുള്ള പ്രശ്നം വരാൻ വളരെയധികം കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….