അമിതവണ്ണവും കുടവയറും വീട്ടിലിരുന്ന് കൊണ്ടുതന്നെ കുറയ്ക്കാൻ സഹായിക്കുന്ന ചില എക്സസൈസുകൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ശരീരഭാരം കുറക്കാൻ അതുപോലെ കുടവയർ ഇല്ലാതാക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന അല്ലെങ്കിൽ ശ്രദ്ധിക്കാവുന്ന ചില ഭക്ഷണം കാര്യങ്ങൾ ചില ജ്യൂസും അതുപോലെ ചില എക്സസൈസുകളും ആണ് ഇന്ന് ഈ വീഡിയോയിലൂടെ പറഞ്ഞു തരാൻ പോകുന്നത്.. നമുക്ക് പലപ്പോഴും തിരക്കുകൾ കാരണം എക്സസൈസ് ഒന്നും ചെയ്യാൻ ആർക്കും സമയം കിട്ടാറില്ല.. പലരും ഒരേ ഇരിപ്പിൽ തന്നെ ജോലി ചെയ്യുന്ന ആളുകളാണ്.. അപ്പോൾ പലർക്കും ഒരേ ഇരിപ്പിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാവുന്ന ചില എക്സസൈസുകൾ ഉണ്ട്.. നമുക്ക് ബ്രീത്തിങ് എക്സസൈസ് കൂടെത്തന്നെ ടമ്മി റിഡക്ഷൻ ചെയ്യാൻ സാധിക്കുന്നതാണ്..

പ്രത്യേകിച്ചും ഡയഫ്രമാറ്റിക് ബ്രീത്തിങ് എന്ന് പറയുന്ന അതായത് വെറുതെ ഇരുന്നുകൊണ്ടുതന്നെ ഡയഫ്രം നന്നായി പുഷ് ചെയ്യുന്ന രീതിയിൽ എക്സ്പിരിയേഷൻ ചെയ്യുന്ന എക്സസൈസുകൾ ആണ് ഇത്.. ഒരേ ഇരുപ്പിൽ തന്നെ ഇരുന്നുകൊണ്ട് ഡയഫ്രത്തെ എത്ര വേണമെങ്കിലും പുഷ് ചെയ്യുകയും നമ്മുടെ പെൽവിക് ഫോർ മസിൽസുകളെ അടക്കം മുകളിലോട്ട് വലിക്കുകയാണ് ചെയ്യുന്നത്.. രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു എക്സസൈസ് എന്ന് പറയുന്നത് നമ്മുടെ കാഫ് മസിൽസുകളുടെ പുഷപ്പ് ആണ്.. അതായത് നമ്മൾ ഇരുന്നുകൊണ്ടുതന്നെ നമ്മുടെ കാഫ് മസിൽസ് അതായത് നമ്മുടെ കാലിന് പുറകെയുള്ള മസിൽ നേ വിരലുകൾ കൊണ്ട് അമർത്തി പൊക്കുകയും താഴ്ത്തുകയും ചെയ്യണം.. ഡയബറ്റിക് രോഗികൾക്ക് പോലും ഈയൊരു എക്സസൈസ് ചെയ്യുന്നത് വഴി ഒരുപാട് കലോറി ബേണ് ചെയ്യാൻ കഴിയും എന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്..

അത് നല്ല രീതിയിൽ ചെയ്താൽ നമ്മുടെ കാൽ മുഴുവനായും ഉയർത്തുന്ന രീതിയിലുള്ള എക്സസൈസുകൾ ചെയ്യുകയാണെങ്കിൽ നമ്മുടെ വയറിനും കൂടി അതൊരു നല്ലൊരു വ്യായാമമായി മാറും.. എപ്പോഴും നമുക്ക് നടക്കാനോ ഓടാനോ ഒന്നും സമയം കിട്ടാത്തപ്പോൾ ഈ ഒരു എക്സസൈസ് പരീക്ഷിക്കാവുന്നതാണ്.. മൂന്നാമത്തെ കാര്യം എന്തെങ്കിലും ഭാരമുള്ള വസ്തു ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് ഇടത്തെ കൈകൊണ്ടും വലത്തേ കൈകൊണ്ടും ചെയ്യുക.. നമ്മുടെ ഡോമിനന്റ് ആയിട്ടുള്ള ഹാൻഡ് റൈറ്റ് ആണെങ്കിൽ നമുക്ക് ഇടത്തെ കൈക്ക് കൂടുതൽ എനർജി കൊടുക്കുന്ന രീതിയിൽ നമുക്ക് എക്സസൈസ് ചെയ്യാം.. നിങ്ങൾക്ക് ഒരു ലിറ്റർ കുപ്പിയിൽ വെള്ളം നിറച്ച് അത് ഉയർത്തുകയും താഴ്ത്തുകയും ചെയ്താൽ അതൊരു എക്സസൈസ് ആയി.. നമുക്ക് ഇടവേളകൾ ആണെങ്കിൽ പോലും ആ സമയങ്ങളിൽ എക്സസൈസ് ചെയ്യുന്നത് പലതുള്ളി പെരുവെള്ളം എന്നൊരു കോൺസെപ്റ്റ് ഈ കലോറി ഉപയോഗിക്കുന്നതിലും നമുക്ക് പ്രാവർത്തികമാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *