ആരുമില്ലാതെ അനാഥനായി പോകേണ്ടി വന്ന ഒരു കുഞ്ഞിനെ തൻറെ സ്വന്തം കുഞ്ഞായി നോക്കി വളർത്തിയ ഒരു അമ്മയുടെ സ്നേഹത്തിൻറെ കഥ..

ചിതറിത്തെറിക്കുന്ന ഓർമ്മകളെ ഒന്ന് അടുക്കി വയ്ക്കാൻ നോക്കി അനുപമ.. നിസ്സഹായതയുടെ മുനമ്പിൽ എല്ലാം ഒന്ന് ഓർത്ത് കരയാനുള്ള ആഗ്രഹമുണ്ടായി അവളിൽ.. ഒന്ന് ഉറക്കെ കരയണം.. ഹൃദയം പൊട്ടി തകർന്നു പോവുകയാണ്.. ഭ്രാന്ത് പിടിച്ചേക്കും.. മനുക്കുട്ടാ എന്ന് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചു.. അമ്മ പ്ലീസ് നവീൻ പെട്ടെന്ന് വാതിൽ തുറന്നു കൊണ്ട് അരികിലെത്തിയ അവളെ ചേർത്തുപിടിച്ചു.. ഈ സിറ്റുവേഷൻ നമ്മൾ കടന്നു പോകണം അമ്മയെ ഇങ്ങനെ ഒന്നും ചെയ്യരുത്.. അനുപമ വിറക്കുന്ന ചുണ്ടുകളും ആയി അവനെ നോക്കി.. നമ്മൾ അവനെ വിട്ടുകൊടുത്തത് അവന്റെ സ്വന്തം ബാപ്പയ്ക്ക് ആണ്.. അവൻ അയാളുടേത് ആണ്.. അതെ അത് അനുഭവിക്കറിയാം.. ക്യാൻസർ പിടിപെട്ട് അർഷാദിന്റെ ഭാര്യ തന്റെ കൂട്ടുകാരി ഗീതു മരിക്കുമ്പോൾ അമൻ എന്ന വാവക്ക് വെറും ആറുമാസം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.. അർഷാദിനെ ജോലി ഇല്ല വരുമാനം ഇല്ല.. ഒരു മുസ്ലിമിന് ഒപ്പം ഇറങ്ങിപ്പോയ മകളുടെ കുഞ്ഞിനെ ഗീതുവിന്റെ വീട്ടുകാർക്കും വേണ്ട.. ആരും ഏറ്റെടുക്കാൻ ഇല്ലാതെ അനാഥമായ കുഞ്ഞിനെ അവൾ സന്തോഷത്തോടുകൂടി തന്നെയാണ് ഏറ്റെടുത്തത്.. അന്ന് നവീന് രണ്ടു വയസ്സ് മാത്രമേ പ്രായമുള്ളൂ..

അവൻറെ അനിയനായി തൻറെ നെഞ്ചിലെ ചൂട് ഏറ്റുകൊണ്ട് അവൻ വളർന്നു.. അവനുവേണ്ടി അവളുടെ മാറിടം വീണ്ടും ചുരന്നു.. അവൻറെ ഉമ്മച്ചിയായിരുന്നു താൻ.. അവൻ തന്നെ പോലെ ആയിരുന്നു അത് എങ്ങനെയാണ് എന്ന് ഒരു അത്ഭുതം തന്നെയായിരുന്നു.. എൻറെ ഇഷ്ടങ്ങൾ അതുപോലെ തന്നെ ഹോബികൾ തൻറെ നിറം അതുപോലെ തന്റെ കണ്ണുകൾ പോലും അവന്റേതുമായി സാമ്യം ഉണ്ടായിരുന്നു.. നവീനും അവനും തൻറെ രണ്ടുവശങ്ങളിലായാണ് ഉറങ്ങാറുള്ളത്.. വളർന്നപ്പോൾ നവീൻ മാറിക്കിടന്നു.. എന്നിട്ടു ഏറെക്കാലം മനുക്കുട്ടൻ എൻറെ ഒപ്പം തന്നെയായിരുന്നു.. എപ്പോഴും ഉമ്മച്ചി കൂടെത്തന്നെ വേണം എന്ന വാശിയുള്ള അവൻ.. ഒരു ഷർട്ട് സെലക്ട് ചെയ്യാൻ പോലും തന്റെ ഇഷ്ടം തേടുന്നവൻ..

അവന്റെ നീലക്കണ്ണുകളോട് ഒരുപാട് ആരാധകരുടെ ശല്യം ഉണ്ട് എന്ന് നവീൻ പറയാറുണ്ട്.. എൻറെ ഉമ്മച്ചിയെക്കാൾ മൊഞ്ചുള്ള ഏതെങ്കിലും ഒരു പെണ്ണ് ഉണ്ടാകുമോ ദുനിയാവിൽ എന്ന് പറഞ്ഞ് അവൻ ഒരു കുസൃതിയിൽ ശരിക്കും.. സോപ്പാണ് അമ്മേ സോപ്പ് എന്ന് പറഞ്ഞ് നവീൻ കളിയാക്കും.. താൻ ചിരിക്കുകയുള്ളൂ.. തനിക്ക് ഒരു പനി വന്നാൽ ആ കണ്ണുകളിൽ വെള്ളം വന്നു നിറയും.. തൻറെ അരികിൽ നിന്ന് മാറാതെ എപ്പോഴും കൂടെ തന്നെ ഇരിക്കും.. അരികിൽ നിന്നും മാറിക്കോളും ഇല്ലെങ്കിൽ പനി നിനക്കും വരും.. എനിക്ക് വന്നു സാരമില്ല എന്റെ ആയുസ്സ് കൂടി ഉമ്മച്ചിക്ക് ഈശ്വരൻ തരട്ടെ.. പെട്ടെന്ന് ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവനെ അന്ന് അടിക്കുക പോലും ചെയ്തു ഞാൻ ദേഷ്യം വന്നിട്ട് പിന്നീട് എനിക്ക് വിഷമമായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *