December 9, 2023

കുഞ്ഞുണ്ട് എന്നറിഞ്ഞപ്പോൾ ഭർത്താവ് അബോർഷൻ ചെയ്യാൻ പറഞ്ഞു.. ഇത് കേട്ട് വീട് വിട്ടിറങ്ങിയ ഭാര്യക്ക് രാത്രി സംഭവിച്ചത് കണ്ടോ…

മുംബൈ നഗരത്തിലെ തിരക്കിലൂടെ ഹോണ്ട സിറ്റി കാറിൽ യാത്ര ചെയ്യുമ്പോൾ ഹൻസിക ആകാശിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.. ഒന്നര വർഷമായി ഇരു ശരീരംകളും ഒരു മനസ്സുമായി ജീവിച്ചിരുന്നവർ എത്ര പെട്ടെന്നാണ് മനസ്സുകൊണ്ട് അകന്നത്.. കേണൽ അങ്കിളിന്റെ വിവാഹ വാർഷിക ദിനത്തിൽ ആൻറി ആണ് ഹൻസികയെ ആകാശിനെ പരിചയപ്പെടുത്തി കൊടുത്തത്.. കണ്ട മാത്രയിൽ തന്നെ ഇഷ്ടമായി സുന്ദരൻ സുമുഖൻ വിജയിച്ച യുവ സംരംഭകൻ.. അച്ഛനും അമ്മയ്ക്കും ആളെ ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടമായി.. ഗുജറാത്തി വേരുകൾ ഉള്ള ബിസിനസ് കുടുംബം.. പരിചയപ്പെട്ടു പ്രണയിച്ചു വിവാഹം കഴിച്ചു.. പക്ഷേ ഈ ഇടയായി തോന്നുന്ന ഒറ്റപ്പെടൽ അതിൻറെ ശ്വാസംമുട്ടലിൽ അതിനെക്കുറിച്ച് ആരോടും പറഞ്ഞറിയിക്കാൻ വയ്യ.. ബിസിനസിനെ അത്രമാത്രം ഇഷ്ടപ്പെടുന്ന ആകാശ്.. അതിൽ മാത്രം ശ്രദ്ധിക്കുന്നതാണ് എന്ന് കരുതി.. മുംബൈയിലെ മികച്ച 10 യുവ വ്യവസായികളെ എടുത്താൽ അതിലൊന്ന് ആകാശ് ആണ്.. റാങ്കിങ്ങിൽ ഒന്ന് താഴെ പോയാൽ പിന്നെ ഉറക്കമില്ലാത്ത രാത്രികൾ ആവും പിന്നീട് ആകാശിന്.. വിജയത്തിനായി എത്ര വേണമെങ്കിലും പരിശ്രമിക്കും.. 24 മണിക്കൂറും മൊബൈലും ലാപ്ടോപ്പും കൂടെയുണ്ട്..

   

ഉറക്കത്തിൽ പലപ്പോഴും ലാപ്ടോപ്പ് എടുത്തു മാറ്റി വയ്ക്കാറുള്ളത് അവളാണ്.. കുറച്ചുദിവസമായി ചെറിയൊരു തലചുറ്റൽ അനുഭവപ്പെട്ടു.. ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയപ്പോഴാണ് പ്രെഗ്നൻസി കാരണം ഇത്തരത്തിൽ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട് എന്ന്.. ആകാശിനോട് പറയാതെയാണ് ഒരു ടെസ്റ്റ് കിറ്റ് വാങ്ങിച്ചു നോക്കിയത്.. അതിൽ പ്രത്യക്ഷപ്പെട്ട രണ്ട് ചുവന്ന വരകൾ അവളെ സന്തോഷവതി ആക്കി.. ഇതെങ്ങനെ ആകാശിനെ അറിയിക്കും.. ഇതറിയുമ്പോൾ അവൻറെ പ്രതികരണം എങ്ങനെയായിരിക്കും.. അവൻ ശരിക്കും സർപ്രൈസ് ആകുമോ.. സിനിമയിൽ കാണുന്നതുപോലെ അവളെ എടുത്ത് വട്ടം ചുറ്റുമോ.. അതോ അവളുടെ വയറിൽ മൃദുവായി ചുംബിക്കുമോ.. കുട്ടി എങ്ങനെയാകും.. ആകാശിനെപ്പോലെ ചുവന്ന തുടിച്ച ഒരു മോനാവുമോ എന്നൊക്കെയുള്ള ഒരു വിചാരങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി..

അപ്പോൾ തന്നെ ആകാശിന് മെസ്സേജ് അയച്ചു.. ഇനിമുതൽ നമ്മൾ രണ്ടുപേരെല്ലാം മൂന്നു പേരാണ് എൻറെ കൊച്ചിന്റെ അച്ഛാ.. അവൾ പണ്ടും തമാശകൾ കലർത്തിയാണ് അവന് മെസ്സേജുകൾ അയക്കാറുള്ളത് ഇതും ഇങ്ങനെ തന്നെ.. വൈകിട്ട് ആകാശ് വരാൻ താമസിച്ചപ്പോൾ അവൾ സന്തോഷിച്ചു.. ഇന്ന് തനിക്ക് എന്തെങ്കിലും സർപ്രൈസ് കാണും.. വേഗം കുളിച്ചൊരുങ്ങി ആകാശിന് ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക് സൽവർ ധരിച്ചു.. മുടിയൊക്കെ വിടർത്തിയിട്ടു എന്നിട്ട് കുറച്ചു പിങ്ക് ലിപ്സ്റ്റിക് ഇട്ടു.. അവൻ ഏറ്റവും ഇഷ്ടപ്പെട്ട ഐസ്ക്രീമും വാങ്ങി അവൾ കാത്തിരുന്നു.. ഇടയ്ക്ക് എപ്പോഴും ഫോൺ എടുത്തു നോക്കിയപ്പോൾ അവൾക്ക് സങ്കടമായി.. അവളുടെ മെസ്സേജ് കണ്ടിട്ടില്ല.. എപ്പോഴും ഫോൺ ഉപയോഗിക്കുന്ന ആകാശ് രണ്ടു മണിക്കൂർ ആയിട്ടും തന്റെ മെസ്സേജ് കണ്ടില്ലെങ്കിൽ അതിനൊരു കാരണമുണ്ടാകുമെന്ന് കരുതി അവൾ സമാധാനിച്ചു.. തിരക്കുകൾ കൊണ്ടാവാം.. ലേറ്റായി വന്ന ആകാശ് വേഗം കുളിച്ച് ഫോണിൻറെ മുന്നിൽ ഇരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *