നമ്മുടെ ജീവിതത്തിൽ നമ്മൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കണ്ണേറ് ദോഷം അല്ലെങ്കിൽ ദൃഷ്ടി ദോഷം.. വാക്കുദോഷം എന്നൊക്കെ പറയുന്നത്.. ഇത് എന്ന് പറഞ്ഞാൽ നമ്മൾ വലിയ സന്തോഷത്തോടുകൂടി നമ്മുടെ ജീവിതത്തിൽ നമ്മുടെ അധ്വാനത്തിന്റെ ഫലമായി നമുക്ക് നേട്ടങ്ങളൊക്കെ കൊയ്ത് നമ്മുടെ ജീവിതത്തിൽ കുടുംബവും കുട്ടികളും ഒക്കെയായി സന്തോഷത്തോടുകൂടി നമ്മൾ ജീവിച്ചു പോകുന്ന സമയത്ത് പുറത്തുനിന്നുള്ള വ്യക്തികൾ ആരെങ്കിലും പുറത്തുനിന്ന് ഉള്ള വ്യക്തികൾ എന്നു പറയുമ്പോൾ അത് ചിലപ്പോൾ നമ്മുടെ അയൽക്കാരാവാം അല്ലെങ്കിൽ ബന്ധുക്കൾ ആവാം സുഹൃത്തുക്കൾ ആവാം നാട്ടുകാർ ആവാം ഒരുപക്ഷേ നമുക്ക് പരിചയമില്ലാത്ത ആളുകൾ വരെ ആവാം.. നമ്മുടെ ഭവനത്തിൽ വരുകയോ അല്ലെങ്കിൽ നമ്മളെ കാണാൻ ഇടയാവുകയോ അല്ലെങ്കിൽ നമ്മുടെ ജീവിതമൊക്കെ കണ്ട് മനസ്സിലാക്കിയിട്ട് അവരുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരുപക്ഷേ അവർ അത് വേണമെന്ന് കരുതി ചെയ്യുന്നത് ആയിരിക്കില്ല..
പക്ഷേ അവരുടെ മനസ്സിൽ ഈ കാഴ്ചകൾ എല്ലാം കണ്ടിട്ട് ഉണ്ടാകുന്ന ഒരു എരിച്ചിൽ അല്ലെങ്കിൽ അത് കാണുന്ന സമയത്ത് ഉണ്ടാകുന്ന ഒരു നെഗറ്റിവിറ്റി അതായത് അയ്യോ അവർ എന്നെയും വെച്ച് വലുതായി പോയല്ലോ അല്ലെങ്കിൽ അവർക്കുള്ളത് പോലെ എനിക്കൊന്നുമില്ലല്ലോ എന്നെല്ലാം പറഞ്ഞ് ഒരു നെഗറ്റീവ് ചിന്ത അല്ലെങ്കിൽ ഊർജ്ജം വൈബ്രേറ്റ് ആവുകയും അത് നമ്മുടെ ഭവനത്തിലേക്ക് അതുപോലെ നമ്മളിലേക്കും വന്ന പതിക്കുകയും ചെയ്യുന്നു..
അപ്പോൾ ഇത് വലിയൊരു പ്രശ്നം തന്നെയാണ് കാരണം ഒരുപക്ഷേ അവർ അറിഞ്ഞുകൊണ്ട് കൂടി ചെയ്യണമെന്നില്ല.. ചില ആളുകൾ അറിഞ്ഞുകൊണ്ട് തന്നെ മനസ്സ് ഇത്തരത്തിൽ എരിയുന്ന ആളുകൾ ഉണ്ട്.. ചിലരൊക്കെ അവരുടെ ജാതകവശാൽ തന്നെ അവരുടെ ജീവിതത്തിൻറെ ഭാഗമായിത്തന്നെ ജന്മനക്ഷത്ര പ്രകാരം തന്നെ അത്തരത്തിലുള്ള പ്രത്യേകതകൾ സൂക്ഷിക്കുന്ന ആളുകളാണ്.. ജാതകവശാൽ പറഞ്ഞു കഴിഞ്ഞാൽ ഒരു വ്യക്തിയുടെ ജാതകത്തിൽ രണ്ടാം ഭാവത്തിൽ ഗുളികൻ വരുന്നത് ഇത്തരത്തിൽ വാക്കു ദോഷങ്ങൾ വരുമെന്നുള്ളതാണ് പറയുന്നത്.. അതായത് രണ്ടാം ഭാഗത്തിൽ ഗുളികൻ വരുന്ന ഒരു വ്യക്തി എന്ത് പറഞ്ഞാലും അത് ഫലിക്കും.. പക്ഷേ അത് പോസിറ്റീവിനെക്കാളും നെഗറ്റീവ് ആയിട്ട് ആയിരിക്കും വന്ന ഭവിക്കുന്നത് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….