ബെല്ലി ഫാറ്റ് കുറയ്ക്കാനും ജീവിതത്തിൽ അത് വരാതിരിക്കാനും സഹായിക്കുന്ന യോഗ തെറാപ്പി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ്.. അതായത് യോഗ ഫോർ ബെല്ലി ഫാറ്റ്.. ഇന്ന് പൊതുവേ ഒട്ടുമിക്ക ആളുകളുടെയും ഒരു പ്രധാന പ്രശ്നമാണ് ബെല്ലി ഫാറ്റ് എന്ന് പറയുന്നത് അതായത് കുടവയർ.. ഇത് കുറയ്ക്കാൻ എന്താണ് മാർഗ്ഗങ്ങൾ എന്നൊക്കെ പല ആളുകളും എന്നോട് ചോദിക്കാറുണ്ട്.. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാനായി പല ആളുകളും ആവശ്യപ്പെട്ടിരുന്നു അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചതും.. അതുകൊണ്ടുതന്നെ ഇന്ന് വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എക്സസൈസ് എന്ന് പറയുന്നത്..

അതിനു മുൻപ് ആയിട്ട് മറ്റു കുറച്ചു കാര്യങ്ങൾ കൂടി പറയാനുണ്ട്.. അതായത് കുടവയറിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് അല്ലെങ്കിൽ നമ്മുടെ ആ ഒരു വിസറൽ ഫാറ്റ് വരുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് കൊണ്ട് ആണ് എന്ന് എല്ലാവരും മനസ്സിലാക്കുക.. അപ്പോൾ ആ ഒരു ഇൻസുലിൻ റെസിസ്റ്റൻസിനെ തടയാൻ ആയിട്ടു നമ്മുടെ ഡയറ്റിംഗ് കൂടി ഇതിനകത്ത് ഒരു പ്രധാന ഘടകം തന്നെയാണ്.. അതുകൂടാതെ എക്സസൈസും.. അപ്പോൾ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഡയറ്റിംഗ് ആയി ബന്ധപ്പെട്ടതാണ്.. ഡയറ്റിംഗ് പറയുമ്പോൾ ഇൻറർമിറ്റൻ ഫാസ്റ്റിംഗ് ആണ് എല്ലാവരും ഇപ്പോൾ കൂടുതൽ ഫോളോ ചെയ്യുക..

അപ്പോൾ ഈ ഡയറ്റും നമ്മുടെ എക്സസൈസും രണ്ടുംകൂടി 50 ഫിഫ്റ്റി പെർസെന്റേജിൽ പോയാൽ മാത്രമേ നിങ്ങൾക്ക് ഒരു 100% റിസൾട്ട് നൽകാൻ കഴിയുകയുള്ളൂ.. ഇൻറർമിറ്റൻ ഫാസ്റ്റിംഗ് എന്ന് പറയുമ്പോൾ ഡിന്നർ കുറച്ചു നേരത്തെ ആക്കുക അല്ലെങ്കിൽ വൈകുന്നേരത്തെ എല്ലാവരുടെയും ഒരു പ്രധാന ശീലമാണ് ചായ കുടിക്കുക എന്നുള്ളത്.. ആ ഒരു സമയത്ത് സ്നാക്സ് എല്ലാം മാറ്റി വച്ചിട്ട് നല്ലൊരു ഹെൽത്തി ആയിട്ടുള്ള ഒരു ഓപ്ഷൻ തെരഞ്ഞെടുക്കുക.. എന്നിട്ട് നിങ്ങൾ പിറ്റേ ദിവസത്തേക്ക് ഒരു 15 അല്ലെങ്കിൽ 16 മണിക്കൂറെങ്കിലും ഫാസ്റ്റിംഗ് ചെയ്തിട്ട് ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ആയിട്ട് നിങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കുക.. ഇതാണ് ഇതിൽ പറയാനുള്ള ആദ്യത്തെ കാര്യം.. രണ്ടാമത്തെ ഡയറ്റിങ്ങിൽ നിങ്ങൾ നോക്കേണ്ടത് കാർബോഹൈഡ്രേറ്റ് കുറയ്ക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *