ഷുഗർ ലെവൽ മരുന്നുകളില്ലാതെ ഡയറ്റിംഗ് അതുപോലെ എക്സസൈസ് രീതികളിലൂടെ എങ്ങനെ പൂർണമായും കുറച്ചെടുക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകൾക്ക് ശാരീരികമായി ഒരു പ്രശ്നവും ഉണ്ടാവില്ല അതായത് ശരീരത്തിന് വേദന ഉണ്ടാകാറില്ല അതുപോലെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല പക്ഷേ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ പേടിയാണ് കാരണമെന്താണ് ബ്ലഡ് ടെസ്റ്റിൽ വേരിയേഷൻസ് വരുമ്പോൾ നമ്മുടെ ഉള്ള മനസ്സമാധാനം കൂടി പോകും.. ചിലരു വന്നു പറയാറുണ്ട് ഡോക്ടറെ എൻറെ ഷുഗർ ലെവൽ 250 ആണ് എനിക്കറിയില്ലായിരുന്നു എന്ന്.. ഞാൻ ചോദിക്കാനുണ്ട് നിങ്ങൾ എന്തെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളോ ലക്ഷണങ്ങളോ ഉണ്ടോ.. അപ്പോൾ അങ്ങനെ ഒന്നുമില്ല എന്ന് പറയും.. ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണമെന്ന് തോന്നൽ ഉണ്ടോ ഇല്ല.. ശരീരം വെയിറ്റ് കുറഞ്ഞു വരിക തുടങ്ങി ബുദ്ധിമുട്ടുകൾ ഉണ്ടോ ചോദിച്ചാൽ ഇല്ല പറയും.. ശരീരത്ത് മറ്റു ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടോ ചോദിച്ചാൽ ഇല്ല പറയും..

പിന്നെന്തിനാണ് ടെസ്റ്റ് ചെയ്യുന്നത് ചോദിച്ചാൽ ഇടയ്ക്കിടയ്ക്ക് ഇതുപോലെ ടെസ്റ്റ് ചെയ്യാറുണ്ട്.. അതുപോലെ ടെസ്റ്റ് ചെയ്തതാണ് പക്ഷേ അതിൽ ഷുഗർ ലെവൽ കൂടുതലാണ്.. നിങ്ങളെന്തിന് ഇത്രത്തോളം പേടിക്കുന്നത് കാരണം ഷുഗർ ഉണ്ടെന്നു കരുതി ഷുഗറിന്റെ യാതൊരുവിധ ലക്ഷണങ്ങളും ശരീരം കാണിക്കുന്നില്ല.. അപ്പോൾ നമ്മൾ എന്താ ചെയ്യേണ്ടതെന്ന് വെച്ചാൽ നമ്മുടെ ഡയറ്റിംഗ് രീതിയിൽ പലവിധ മാറ്റങ്ങൾ വരുത്തിയാൽ ഇത്തരം രോഗങ്ങൾ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയും.. ഷുഗർ ലെവൽ 250 ആയി എന്ന് കരുതി അതിനെ നമുക്ക് മരുന്ന് കഴിച്ച് ശരിയാക്കാം എന്ന രീതിയിലേക്ക് എത്തിക്കഴിഞ്ഞാൽ നമ്മൾ അപ്പോൾ മുതൽ മടിയന്മാരായി തുടങ്ങും. കാരണമെന്താണെന്ന് വെച്ചാൽ നമ്മൾ ഡയറ്റിംഗ് നോക്കുന്നില്ല അതുപോലെ എക്സസൈസ് ചെയ്യുന്നില്ല ഷുഗർ ലെവൽ കുറയ്ക്കാനുള്ള യാതൊരുവിധ വഴികളും നോക്കുന്നില്ല..

നമ്മുടെ ഏറ്റവും എളുപ്പ പണി എന്ന് പറയുന്നത് ഒരു ഗുളിക എടുത്ത് കഴിക്കുക എന്നത് മാത്രമാണ്.. പക്ഷേ ഈ ഗുളിക കഴിക്കാൻ തുടങ്ങിയാൽ അത് നിൽക്കുമോ.. ആദ്യം ഷുഗർ ഉണ്ട് എന്ന് കണ്ടു തുടങ്ങുമ്പോൾ മറ്റ്ഫോർമിൻ ഗുളികയിൽ സ്റ്റാർട്ട് ചെയ്യും.. അപ്പോൾ കുറയുമെങ്കിലും പിന്നീട് അത് വീണ്ടും കണ്ട്രോളിൽ നിൽക്കാതെ വരും… ഭക്ഷണകാര്യങ്ങളും എക്സസൈസ് രീതികളിലും ശ്രദ്ധിക്കുന്നില്ല.. അപ്പോൾ പിന്നെ അതിലും ഡോസ് കൂടിയ മരുന്നുകളിലേക്ക് കടക്കും.. അപ്പോൾ നമുക്ക് സത്യത്തിൽ എവിടെയാണ് മാറ്റം വരുത്തേണ്ടത്.. ചിലർ പറയാറുണ്ട് ഞാൻ ഒരു ഗുളികയെ കഴിക്കുന്നുള്ളൂ എന്ന്.. പക്ഷേ അത് നോക്കി കഴിഞ്ഞാൽ മനസ്സിലാകും രണ്ടുമൂന്നും ഗുളികകൾ ചേർന്ന് കൊണ്ടാണ് ഒരു ഗുളികയുടെ രൂപത്തിൽ കഴിക്കുന്നത് എന്നുള്ളത്.. അപ്പോൾ നമ്മൾ അറിയേണ്ട കാര്യം നമ്മുടെ ഡയബറ്റിക് കാര്യങ്ങൾ കൺട്രോളിൽ നിന്ന് പോകുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *