ഇന്ന് ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത് ഒരു പക്ഷേ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് പലരും നിങ്ങളുടെ ജീവിതത്തിൽ നിത്യേന ചെയ്യുന്ന ഒരു കാര്യവും കൂടിയാണ്.. അപ്പോൾ ആരെങ്കിലും ഇത്തരത്തിൽ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ അനുഭവം പങ്കുവയ്ക്കാം.. അതായത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എല്ലാ ദാനങ്ങളെക്കാളും സർവ്വപ്രധാനമായി ഉള്ള ദാനം എന്നു പറയുന്നത് അന്നദാനമാണ്.. അന്നദാനം സർവ്വധനാൽ പ്രധാനം എന്നാണ് പ്രമാണം.. അന്നദാനത്തിന്റെ അത്രയും ഒരു ഫലം ലഭിക്കുന്ന ഒരു ദാന പ്രവർത്തി വേറെയില്ല എന്ന് തന്നെ പറയാം… ബലം ലഭിച്ചു എന്നതിനേക്കാൾ ഉപരി അന്നദാനം എന്നു പറയുന്നത് ഓരോ മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ്.. അത് ഒരു മനുഷ്യൻറെ കടമ ആണ് അന്നദാനം എന്നു പറയുന്നത്.. കഴിവുള്ള ആളുകൾ ആഹാരത്തിനു വേണ്ടി വലയുന്നവർക്ക് ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവന് ആഹാരം നൽകുക എന്ന് പറയുന്നത് അതൊരു മനുഷ്യത്വത്തിന്റെ ഏറ്റവും ഉത്തമമായ ഒരു പ്രവർത്തിയാണ്.. അതിൽപരം ഒരു ഈശ്വരാ ദീനം നിറഞ്ഞ പ്രവർത്തി ഈ ഭൂമിയിൽ വേറെയില്ല എന്ന് തന്നെ പറയാം..
ഏത് ജാതി ആയിക്കൊള്ളട്ടെ അതുപോലെ ഏതു മതമായിക്കൊള്ളട്ടെ അന്നദാനം നൽകുന്നതിനേക്കാൾ മറ്റൊരു വഴിപാട് അല്ലെങ്കിൽ മറ്റൊരു പുണ്യ പ്രവർത്തി വേറെയില്ല.. ഇതിനെക്കാളും ഈശ്വരന് പ്രിയപ്പെട്ട മറ്റൊരു പ്രാർത്ഥനയില്ല.. ഇന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ ഈ ഭൂമി എന്ന് പറയുന്നത് നമ്മൾ മാത്രം അടങ്ങുന്നത് അല്ല മറ്റൊരുപാട് ജീവജാലങ്ങൾ കൂടി ചേരുന്നതാണ് നമ്മുടെ ഈ ഭൂമി എന്ന് പറയുന്നത് നമ്മുടെ ഈ ജീവിതം എന്ന് പറയുന്നത്.. ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് വളരെ പരമപ്രധാനമായിട്ടുള്ള നമ്മുടെ ജീവിതത്തിൽ നടത്തേണ്ട ഒരു കാര്യത്തെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ നമ്മളെല്ലാവരും ആഹാരം പാചകം ചെയ്യാറുണ്ട്.. അത് ഇപ്പോൾ പണക്കാരന്റെ വീടായാലും പാവപ്പെട്ടവൻറെ വീടായാലും ഏതു രീതിയിലുള്ള വ്യക്തിയുടെ വീടാണെങ്കിലും നമ്മളെല്ലാവരും ഏതെങ്കിലും ഒക്കെ രീതിയിൽ ആ ദിവസത്തെ വകകൾ കണ്ടെത്തി നമ്മുടെ വീട്ടിൽ ആഹാരം പാചകം ചെയ്തു കഴിക്കാറുണ്ട്.. ഒരു നേരം ആണ് കഴിക്കുന്നത് എങ്കിൽ പോലും നമ്മുടെ വീട്ടിൽ നമ്മുടെ കഴിവിന്റെ പങ്ക് അല്ലെങ്കിൽ നമ്മൾ സമ്പാദിക്കുന്നതിന്റെ പങ്ക് കൊണ്ടുവന്ന ആഹാരം വെച്ച് കഴിക്കുന്ന ആളുകൾ ആയിരിക്കും..
അത് ഒരു രൂപ വരുമാനമുള്ള ആളുകൾ ആയിക്കൊള്ളട്ടെ അതുപോലെ ഒരു കോടി വരുമാനമുള്ള ആളുകൾ ആയാലും ഏത് തരത്തിലുള്ള വ്യക്തികൾ ആയാലും അവരെല്ലാം വീട്ടിൽ ആഹാരം പാചകം ചെയ്യുന്ന ആളുകളാണ്.. നമ്മുടെ വീട്ടിൽ പാചകം ചെയ്യുന്നതിന്റെ ഒരു ചെറിയ ഭാഗം എങ്കിലും നമ്മുടെ ഭൂമിയിലുള്ള മറ്റു ജീവജാലങ്ങൾക്ക് വേണ്ടി മാറ്റിവെക്കണം എന്നുള്ളതാണ്.. അതിൽപരം മറ്റൊരു പുണ്യം നമ്മുടെ ജീവിതത്തിൽ വേറെയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….