പല്ലുകളിലെ ഓറൽ ഹെൽത്ത് നല്ലതാവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. പല്ലുകളിൽ ഉണ്ടാവുന്ന അതി കഠിനമായ കറകൾ എങ്ങനെ മാറ്റിയെടുക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ പല്ലുകളിൽ അഴുക്കുകൾ വന്നാൽ അത് ഘട്ടം ഘട്ടമായാണ് ആദ്യം തന്നെ പല്ലിൽ ഒരു കറയോ അല്ലെങ്കിൽ അഴുക്കോ വരുന്നത് ഒറ്റയടിക്ക് അല്ല.. അത് സ്റ്റേജ് വൈസ് പ്രോസസ്സ് ആണ്.. ആദ്യം പ്ലാക്ക് എന്ന് പറയുന്നത് വരുകയും അതിൽ നിന്ന് പിന്നീടാണ് ഒരു ബാക്ടീരിയ രീതിയിൽ അഴുക്ക് രൂപപ്പെടുന്നത്.. അത് ഒരു ക്ലീനിങ് പ്രോസസിലൂടെ മാത്രമേ നശിപ്പിക്കാൻ കഴിയുകയുള്ളൂ.. അതിനെ നശിപ്പിക്കുകയും പല്ലുകളെ പൂർണമായും വൃത്തിയാക്കി എടുക്കുകയും അതിന് ചുറ്റുമുള്ള എല്ലാതരം പ്രശ്നങ്ങൾ മാറുകയും ചെയ്യും എന്നാൽ ഗം ഡിസീസസ് വരികയൊ ചെയ്താൽ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ അത് നമ്മൾ രോഗം നിർണയിച്ചതിനുശേഷം മാത്രമാണ് അതിനുള്ള ചികിത്സകൾ നമ്മൾ കൊടുക്കുന്നത്.. പിന്നെ പൊതുവേ ആളുകൾക്കുള്ള ഒരു ഡൗട്ട് എന്ന് പറയുന്നത് കറകളെ കുറിച്ചാണ്..

പല്ലുകളിൽ കറകൾ പല രീതിയിൽ വരാം അതായത് പുകവലി ശീലം ഉണ്ടെങ്കിൽ.. അതുപോലെ ഭക്ഷിക്കുന്ന ആഹാരം വഴി വരാം.. അതുപോലെ കൊക്കക്കോള പോലുള്ള ഡ്രിങ്ക്സ് കഴിക്കുന്നത് മൂലം വരാം അതുപോലെ പല രീതിയിലുള്ള ആയുർവേദ മരുന്നുകൾ കഴിക്കുന്നത് കൊണ്ടുവരാം അങ്ങനെ ഇത്തരം വസ്തുക്കളിൽ നിന്നെല്ലാം കറകൾ വരാം.. ഈ പ്രശ്നങ്ങൾ എല്ലാം തന്നെ ക്ലീനിങ് പ്രോസസിലൂടെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. പല രീതിയിലുള്ള ക്ലീനിങ് പ്രോസസുകൾ എന്ന് അവൈലബിൾ ആണ്.. അൾട്രാസോണിക് മെത്തേഡ് ഉണ്ട് കൂടാതെ എയർ പ്രോഫി ഉണ്ട് അങ്ങനെ പല രീതിയിലുള്ള ക്ലീനിങ് രീതികളുണ്ട്.. അങ്ങനെ ഈ ഓരോ രീതികളിലൂടെ നമുക്ക് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്..

പിന്നെ പൊതുവേ ആളുകൾക്ക് വരുന്ന ഒരു പ്രധാന സംശയം ബ്രഷ് ചെയ്യുമ്പോൾ ബ്ലീഡിങ് വരുന്നു എന്നുള്ളതാണ്.. നമ്മൾ ബ്രഷ് ചെയ്യുമ്പോൾ ബ്ലീഡിങ് വരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അവിടെ ഗം ഡിസീസിന്റെ ആരംഭം വന്നു എന്നുള്ളതാണ്.. പണ്ടുള്ളവർ പൊതുവേ പറയാറുണ്ട് നമ്മുടെ പല്ലിലെ ഓറൽ ഹെൽത്ത് നല്ലതായാൽ നമ്മുടെ ശരീരം നന്നാവും എന്നുള്ളത്.. അത് പണ്ടുള്ള ആളുകൾ പറയുന്നത് വളരെ ശരിയാണ്.. ഇപ്പോൾ റീസെന്റ് ആയിട്ടുള്ള പഠനങ്ങൾ പോലും പറയുന്നത് നമ്മുടെ ഓറൽ ഹെൽത്ത് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോയാൽ നമ്മുടെ ഇപ്പോഴുള്ള പല രോഗങ്ങളെയും കണ്ട്രോൾ ചെയ്യാൻ നമ്മളെ കൊണ്ട് പറ്റും എന്നുള്ളതാണ്.. ഓറൽ ഹെൽത്ത് നല്ലതല്ലെങ്കിൽ നമ്മളെ പല രോഗങ്ങളിലേക്ക് അത് കൊണ്ട് ചെന്ന് എത്തിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *