വാസ്തുപരമായി നമുക്ക് എട്ട് ദിക്കുകളാണ് ഉള്ളത്.. 8 ദിക്ക് കൾ എന്നു പറയുമ്പോൾ നാല് പ്രധാനപ്പെട്ട ദിക്കുകൾ ആയിട്ടുള്ള കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് ഇവ കൂടാതെ നാല് മൂലകളും ഉണ്ട്.. മൂലകൾ എന്ന് പറയുമ്പോൾ ഈശാണ് എന്നറിയപ്പെടുന്ന വടക്ക് കിഴക്കേ മൂല അതുപോലെതന്നെ വായു കോൺ എന്നറിയപ്പെടുന്ന വടക്ക് പടിഞ്ഞാറെ മൂല.. അതുപോലെതന്നെ കന്നിമൂല എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറ് മൂല.. അതുപോലെ അഗ്നികോൺ എന്നറിയപ്പെടുന്ന തെക്ക് കിഴക്ക് മൂല ഇത്തരത്തിൽ നാലു മൂലകളും നാല് പ്രധാന ദിക്കുകളും ചേരുന്ന 8 വാസ്തു ദിക്കുകൾ ആണ് നമുക്കുള്ളത്.. ഈ എട്ട് വാസ്തു ദിക്കുകളിൽ എന്തെല്ലാം വരാം എന്തെല്ലാം വരാൻ പാടില്ല എന്നുള്ളത് നമ്മുടെ വാസ്തു ശാസ്ത്രത്തിലും പുരാണങ്ങളിലും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നുള്ളതാണ്..
ഇന്നത്തെ അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീടിൻറെ പരിസരത്ത് വളർത്താൻ പറ്റുന്ന ചില ചെടികളെ കുറിച്ചാണ് അല്ലെങ്കിൽ ഏതെല്ലാം ചെടികളാണ് നമ്മുടെ വീടിൻറെ പരിസരത്ത് മറ്റും വളർത്താൻ ഏറ്റവും അനുയോജ്യമായ ഉള്ളത്.. നമ്മുടെ മുറ്റത്തെ ഏതെല്ലാം ചെടികൾ നട്ടു പിടിപ്പിച്ചാൽ ആണ് നമുക്ക് സർവ്വധനവും ഐശ്വര്യങ്ങളും വന്ന് നിറയുന്നത് തുടങ്ങിയ കാര്യങ്ങളാണ്.. ഇതിൽ ആദ്യം തന്നെ പറയാൻ ഉദ്ദേശിക്കുന്നത് എന്നുവച്ചാൽ നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു ചെടിയാണ് ചെമ്പരത്തി എന്നു പറയുന്നത്.. ചെമ്പരത്തി പല നിറങ്ങളിലും പല ഡിസൈനുകളിലും ഒക്കെ നമ്മുടെ വീടുകളിൽ ഉണ്ട്.. ഇതിൽ ഏറ്റവും അനുയോജ്യമായ ചെമ്പരത്തി അല്ലെങ്കിൽ ഈശ്വരനെ ഏറ്റവും പ്രിയപ്പെട്ട ചെമ്പരത്തി എന്നു പറയുന്നത് ചുവന്ന ചെമ്പരത്തിയാണ്..
നമ്മുടെ തനി നാടൻ ചുവന്ന ചെമ്പരത്തി.. ചുവന്ന ചെമ്പരത്തി കാളി പ്രീതിക്ക് ഏറ്റവും അനുയോജ്യമാണ് എന്നാണ് പറയുന്നത്.. കാളി ദേവിയുടെ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന ആളുകൾ ഭദ്രകാളിക്ക് അർച്ചന ചെയ്യുന്ന ആളുകൾ ഭദ്രകാളിക്ക് പുഷ്പം സമർപ്പിക്കുന്ന ആളുകൾ എല്ലാം ഈ ചുവന്ന ചെമ്പരത്തിപ്പൂ സമർപ്പിച്ച പ്രാർത്ഥിച്ചാൽ ദേവിയുടെ അനുഗ്രഹം ലഭിക്കും എന്നുള്ളത് ആണ് വിശ്വാസം.. അതുകൊണ്ടാണ് നമ്മുടെ വീട്ടിലെ പൂജാമുറിയിൽ നമ്മൾ ഒരു ദേവി ഭക്തൻ ആണെങ്കിൽ ഈ ചുവന്ന ചെമ്പരത്തിപ്പൂ വച്ച് പ്രാർത്ഥിക്കുന്നത് എന്ന് പറയുന്നത്.. അപ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ വീടിൻറെ ഏതു ഭാഗത്താണ് ചുവന്ന ചെമ്പരത്തി നാട്ടുവളർത്താൻ ഏറ്റവും അനുയോജ്യമായ ഭാഗം എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….