ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ലഹരി എന്ന വസ്തുവിനെ കുറിച്ച് നമ്മൾ ഒരുപാട് കേൾക്കുന്നുണ്ട്.. ന്യൂസുകളിലും അതുപോലെ പത്ര റിപ്പോർട്ടുകളിലും എല്ലാം ലഹരിക്കെതിരെ ഒരുപാട് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്.. അപ്പോൾ നമുക്ക് എന്താണ് ലഹരി എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കാം.. ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ നാട്ടിൽ ഇന്നോ അല്ലെങ്കിൽ ഇന്നലെയോ തുടങ്ങിയത് അല്ല.. അത് പണ്ടുമുതലേ ഉള്ള ഒരു സാധനമാണ്.. പക്ഷേ ഇന്ന് അതിൻറെ ഉപയോഗം വളരെ ക്രമാതീതമായി കൂടിയിട്ടുണ്ട് എന്ന് ആണ് പഠനങ്ങൾ പറയുന്നത്.. പ്രത്യേകിച്ച് സ്കൂളുകളിൽ അതുപോലെ കോളേജുകളിൽ കേന്ദ്രീകരിച്ച് അതിൻറെ ഒരുപാട് വില്പനകൾ നടക്കുന്നുണ്ട് അതുപോലെതന്നെ അതിൻറെ ഉപയോഗവും കൂടിയിട്ടുണ്ട്..
അപ്പോൾ ലഹരി എന്നു പറയുന്നത് ഏതൊരു വസ്തുവും നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് രാസ പരിണാമങ്ങൾ ഉണ്ടാക്കി നമ്മുടെ തലച്ചോറിൽ കെമിക്കൽ പരിണാമങ്ങൾ ഉണ്ടാക്കി അതിലേക്ക് നമ്മളെ അടിമപ്പെടുത്താൻ ശ്രമിക്കുന്ന ഏതിനെയും നമുക്ക് ലഹരി എന്ന് വിളിക്കാം.. സിഗരറ്റ് അതുപോലെ ബീഡിയിലും ഉള്ള നിക്കോട്ടിൻ എന്നു പറയുന്നത് ഒരു ലഹരിയാണ്.. അതുപോലെ മദ്യം ഒരു ലഹരിയാണ്.. എന്തിനു പറയുന്നു നമ്മൾ സ്ഥിരമായി കഴിക്കുന്ന ചായയും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫെയും ഒരു ലഹരിയാണ്.. കഞ്ചാവ് ഇത് വളരെ കോമൺ ആയിട്ട് ഇപ്പോൾ എല്ലാ സ്ഥലത്തും ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ്.. ഇത് വളരെ വലിയൊരു ലഹരിയാണ്.. കൊക്കൈൻ പോലുള്ളവർ സ്റ്റിമുലൻ ലഹരി ആണ്.. അതുകൂടാതെ ഇഞ്ചക്ടബിൾ ആയിട്ടുള്ള പല തരത്തിലുള്ള കെമിക്കലുകളും ഇന്ന് അവൈലബിൾ ആണ് ഇതെല്ലാം തന്നെ ലഹരി തന്നെയാണ്..
എന്തുകൊണ്ടാണ് നമ്മൾ ലഹരിയിലേക്ക് പോകുന്നത് എന്നുള്ള കാര്യം ആദ്യം നമ്മൾ മനസ്സിലാക്കണം.. ഇത് മനസ്സിലാക്കി കഴിഞ്ഞാൽ ഇതിനെ നമുക്ക് എങ്ങനെ കൺട്രോൾ ചെയ്യാം എന്ന് എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും.. നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളിൽ നമ്മൾ ചെയ്യുമ്പോൾ നമുക്ക് സന്തോഷം ലഭിക്കാറുണ്ട്.. ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മൾ സുഹൃത്തുക്കളോട് സമയം ചെലവഴിക്കുമ്പോൾ.. നല്ലൊരു പുസ്തകം വായിക്കുമ്പോൾ.. നല്ലൊരു സിനിമ കാണുമ്പോൾ ഇതുപോലെ നല്ലൊരു യാത്ര ചെയ്യുമ്പോൾ.. നല്ലൊരു ഭക്ഷണം കഴിക്കുമ്പോൾ എല്ലാം നമുക്ക് ഒരു സന്തോഷം ലഭിക്കാറുണ്ട്.. അതിന്റെ കാരണം തലച്ചോറിൽ ഡോപ്പമിൻ എന്നു പറയുന്ന പ്ലഷർ തരുന്ന ഒരു കെമിക്കൽ പ്രൊഡ്യൂസ് ചെയ്യുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….