അനിയൻറെ കല്യാണത്തിന് ഒരു നോക്കുകുത്തിയെപ്പോലെ നിൽക്കേണ്ടിവരുന്ന ഒരു ഏട്ടൻറെ അവസ്ഥ വളരെ വേദനിപ്പിക്കുന്നത് ആയിരുന്നു.. എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി താനും ഓടിനടന്ന കാര്യങ്ങൾ ചെയ്തു.. ഡൽഹിയിൽ ഉന്നത ജോലിയുള്ള അനിയൻ അവിടെ തന്നെയുള്ള സഹപ്രവർത്തകയെ വിവാഹം കഴിച്ചതിൽ എനിക്ക് യാതൊരുവിധ വെറുപ്പും ഇല്ല.. എങ്കിലും അവനെക്കാളും അഞ്ചു വയസ്സിനും മൂത്ത തന്റെ കാര്യങ്ങൾ ആരും ഓർത്തില്ല അതിലാണ് തനിക്ക് വിഷമം.. എല്ലാം അറിഞ്ഞുകൊണ്ട് ചിലർ പരിഹാസ വാക്കുകൾ പറയുമ്പോൾ അത് പൊള്ളിക്കുന്നുണ്ടെങ്കിലും നല്ലൊരു ദിവസമായത് കൊണ്ട് തന്നെ രാവിലെ തന്നെ ചുണ്ടിൽ പിടിപ്പിച്ച പുഞ്ചിരി അങ്ങനെ തന്നെ ചേർത്തുനിർത്തി.. നാട്ടിൽ മുനിസിപ്പാലിറ്റിയിലെ ക്ലീനിങ് ജോലി ചെയ്യുന്ന തന്നോടുള്ള പുച്ഛം ബന്ധുക്കളിൽ ചിലർക്ക് മുൻപേ ഉള്ളതാണ്.. ഏട്ടാ ഈ വേഷമൊക്കെ മാറ്റി പുതിയത് ഇട്ട് വാ.. അനിയനാണ് പുറകെ തട്ടിക്കൊണ്ടു പറഞ്ഞത്.. എനിക്കെന്തിന് പുതിയതൊക്കെ ഇപ്പോൾ ഇട്ടത് തന്നെ ധാരാളം..
നീ നല്ല ഭംഗിയുണ്ട് അത് മാത്രം മതി ഈ ഏട്ടന്.. അതു പറഞ്ഞാൽ പറ്റില്ല ഏട്ടൻ ഈ ഡ്രസ്സ് തന്നെ ഇടണം.. ഇന്ന് എൻറെ കല്യാണമാണ് അതുകൊണ്ടുതന്നെ ഏട്ടൻ ഞാൻ പറയുന്നത് അനുസരിക്കണം.. വേണ്ട കുട്ടാ ഞാൻ ഭക്ഷണ ഹാളിലേക്ക് പോകുകയാണ്.. അവിടെ മിന്നുന്ന കസവും മുണ്ടും ഷർട്ടും ഒക്കെ ഇട്ടിട്ട് പോയാൽ അതിൽ മൊത്തം അഴുക്ക് ആവും.. അതുകൂടാതെ ഇതെല്ലാം ഇട്ട് ഭക്ഷണം വിളമ്പാനും ബുദ്ധിമുട്ടാണ്.. വിളമ്പാൻ ഒക്കെ ഞാൻ വേറെ ആൾക്കാരെ ഏർപ്പാട് ചെയ്തിട്ടുണ്ട്.. അതുകൊണ്ടുതന്നെ ഇന്നുമുതൽ ഏട്ടൻ എൻറെ കൂടെയുണ്ടാവണം.. എൻറെ മുന്നിലായി ഉണ്ടാവണം.. വെറുതെ സമയം കളയാതെ ഏട്ടൻ ഡ്രസ്സ് പോയി ഇട്ടിട്ട് വാ.. അല്ല കുട്ടാ ഇതെല്ലാം ഇട്ട് ഞാൻ വന്നാൽ ആളുകൾക്ക് ചെക്കന്മാർ പോകുമല്ലോ.. അതു വേണോ.. വേണം.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ സഹിച്ചു.. ഏട്ടൻ ഇതുപോലെ ഇട്ടിട്ട് വാ..
മുറിയിൽ പോയി പുതിയ ഡ്രസ്സ് ഇടുമ്പോൾ ഒരു നിമിഷം കുട്ടനെ കുറിച്ച് മോശമായി ചിന്തിച്ചതിൽ മനസ്സൊന്ന് വിഷമിച്ചു.. അവൻ തന്നോട് സ്നേഹവും താൽപര്യവും ഒക്കെയുണ്ട്.. അത് ഇല്ല എന്ന് തെറ്റിദ്ധരിച്ചത് എൻറെ തെറ്റ് തന്നെയാണ്.. കുടുംബക്കാരെ എതിർത്ത് അവനെ മാത്രം കാത്തിരിക്കുന്ന പെണ്ണിന് എത്രനാൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയും.. അല്ലെങ്കിലും നീ എനിക്ക് വേണ്ടി അവനെന്തിനാണ് ജീവിതം കളയുന്നത് അവൻ എങ്കിലും സന്തോഷം ആയിരിക്കട്ടെ.. അവനെങ്കിലും നല്ലൊരു ജീവിതം ലഭിക്കട്ടെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….