ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മറവിരോഗം എന്ന പേരു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു ചിത്രം എന്ന് പറയുന്നത് ക്രമേണ ഓർമ്മകൾ കുറയുകയും ക്രമേണ നമ്മുടെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെ സാധാരണ ജീവിതത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രായമായ ചികിത്സയില്ലാത്ത രോഗത്തെയും അതുപോലെ ഒരു രോഗിയെയും ആണ് നമ്മുടെ മനസ്സിൽ വരുന്നത്.. എന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന മറവി രോഗങ്ങൾ ഉണ്ടോ.. ഉണ്ടെങ്കിൽ അതിനെ നമുക്ക് എന്ത് ചെയ്യാൻ കഴിയും ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന മറവി രോഗങ്ങളെ ഡിമെൻഷ്യ മിമിക്സ് എന്നു പറയുന്നു..
ഈ ഗ്രൂപ്പിൽ 20 അല്ലെങ്കിൽ 30 ഉപ വിഭാഗങ്ങൾ ഉണ്ട്.. ഏറ്റവും സാധാരണയായി കണ്ടുവരുന്ന കുറച്ച് റിവേഴ്‌സബിൾ ഡിമെൻഷ്യ നിങ്ങൾക്ക് ഇന്ന് പരിചയപ്പെടുത്താം.. ആദ്യമായി പറയാൻ പോകുന്നത് നോർമൽ പ്രഷർ ഹൈഡ്രോകഫാലിസ്.. തലച്ചോറിനകത്ത് വെള്ളം ഒഴുകുന്ന ഭാഗങ്ങൾ അതിനെ വെൻട്രിക്കൽ എന്ന് പറയും.. ഇതിനകത്തുള്ള മർദ്ദം ക്രമേണ കൂടി വന്ന് രോഗിക്ക് നടക്കാനുള്ള ബുദ്ധിമുട്ട് അതുപോലെ മൂത്രത്തിന്റെ കൺട്രോൾ കുറയുക അതിന്റെ കൂടെ ഓർമ്മ കുറഞ്ഞു പോകുന്ന അസുഖത്തിന് ആണ് NPH എന്ന് പറയുന്നത്.. സാധാരണ CT സ്കാൻനിലൂടെ ഇതിൻറെ ആദ്യലക്ഷണങ്ങൾ നമുക്ക് ലഭിക്കും.. അതുപോലെ എംആർഐ ചെയ്തു ഇത് ഉറപ്പിക്കാം.. ഈ രണ്ട് ടെസ്റ്റുകളും രോഗിയുടെ ക്ലിനിക്കൽ സ്വഭാവങ്ങളും NPH ന് അനുകൂലമാണെങ്കിൽ CSF ടാപ്പ് ടെസ്റ്റ് ചെയ്ത് ഇത് നമുക്ക് ഉറപ്പിക്കാവുന്നതാണ്.. താരതമ്യ ലഘുവായ ഓപ്പറേഷനുകൾ വഴി രോഗിയെ സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ കഴിയുന്നതാണ്..
NPH സംശയിക്കുകയും അതുപോലെ അത് കണ്ടെത്തുകയും ചെയ്താൽ രോഗി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരും.. രണ്ടാമത്തേത് ക്രോണിക് സബ് ഡ്യൂറൽ ഹെമറ്റോമ.. തലയ്ക്ക് സംഭവിക്കുന്ന ചെറിയ പരിക്കുകൾ പലപ്പോഴും രോഗിയും ബന്ധുക്കളും മറന്ന് തന്നെ പോയിട്ടുണ്ടാവും.. ക്രമേണ നമ്മുടെ നടത്തത്തിന്റെ ബാലൻസ് കുറയും.. ഓർമ്മ പറയുക തുടങ്ങിയവയെല്ലാം ഡിമെൻഷ്യ രോഗങ്ങൾ പോലെ തോന്നിക്കാം.. സിടി സ്കാൻ ചെയ്യുന്നതിലൂടെ കണ്ടുപിടിക്കപ്പെടുകയും താരതമ്യേന ലഘുവായ ചെറിയ ചെറിയ പ്രൊസീജർ വഴി ഈ രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….