സ്നേഹനിധിയായ ഭർത്താവിനെയും തൻ്റെ രണ്ടു പെൺകുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് പണിക്കാരന്റെ ഒപ്പം ഒളിച്ചോടിയ ഭാര്യ.. എന്നാൽ അവൾക്ക് പിന്നീട് സംഭവിച്ചത് കണ്ടോ…

അവളെ ചേട്ടൻറെ ശരീരം കാണാൻ അനുവദിക്കരുത്.. ഒരാൾ മരിച്ചു കിടക്കുന്ന വീട്ടിൽ പെട്ടെന്ന് ശബ്ദം ഉയർന്നപ്പോൾ എല്ലാ ആളുകളുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.. കണ്ടത് കലിതുള്ളി നിൽക്കുന്നവനെയാണ്.. മരിച്ച പ്രേമന്റെ അനിയൻ സത്യൻ.. എല്ലാവരും അങ്ങോട്ട് ശ്രദ്ധിച്ചു.. പ്രേമന്റെ ഭാര്യ മിനി പ്രേമനെ കാണാൻ എത്തിയതാണ്.. മിനി നോക്കുമ്പോൾ പ്രേമന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് തന്റെ രണ്ടു പെൺ മക്കളും കരയുന്നുണ്ട്.. അതുകണ്ട് അവൾ തലതാഴ്ത്തി നിന്നു.. അപ്പോഴേക്കും മറ്റു ചില ആളുകളും കൂടി പ്രതിഷേധവുമായി എത്തിയിരുന്നു.. നീ എത്രയും വേഗം ഇവിടെ നിന്ന് ഇറങ്ങി പോണം എന്ന് അവർ മിനിയോട് പറഞ്ഞു.. ഇനി അവിടെനിന്ന് യാതൊരു പ്രയോജനവും ഇല്ല എന്ന് മനസ്സിലാക്കിയ മിനി അവിടെ നിന്നും ഇറങ്ങി.. ഇറങ്ങാൻ നേരം പ്രേമനെ അവൾ ഒന്നുകൂടി നോക്കി.. മിഴികൾ പൂട്ടി ഉറക്കത്തിൽ എന്നപോലെ കിടക്കുന്നുണ്ട്.. അവസാനം ഒന്നു മാപ്പ് പറയാൻ പോലും ഒരു അവസരം കിട്ടിയില്ലല്ലോ എന്നാലോചിച്ചു അവളുടെ ഉള്ളിൽ വല്ലാത്ത ഭാരം തോന്നിയിരുന്നു.. ആ കാൽ പിടിച്ച് ഒന്ന് കരയാൻ വന്നതാണ്.. അവളുടെ ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് പോയി.. അച്ഛനും അമ്മയ്ക്കും ഞങ്ങൾ ഏഴ് പെൺമക്കൾ ആയിരുന്നു..

അതുകൊണ്ടുതന്നെ അത്യാവശ്യം കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയും ആണ് തൻറെ ബാല്യവും കൗമാരവും കടന്നുപോയത്.. അവിടെ നിന്നാണ് പ്രായത്തിന് ഏറ്റവും മൂത്ത പ്രേമന്റെ കല്യാണ ആലോചന വരുന്നത്.. തങ്ങൾ തമ്മിൽ 15 വയസ്സോളം വ്യത്യാസം ഉണ്ട് അതുകൊണ്ടുതന്നെ എല്ലാവരും അതും പറഞ്ഞ് കളിയാക്കിയിരുന്നു.. പക്ഷേ ആ വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് മാത്രമേ ഞാൻ മോഹിച്ചിരുന്നു.. വല്ലതും നേരത്തിന് ഭക്ഷണം കഴിക്കാൻ ലഭിക്കണം എന്നത് മാത്രമായിരുന്നു മോഹം.. അതുകൊണ്ടുതന്നെയാണ് മറ്റൊന്നും കാര്യമാക്കാതെ പ്രേമന്റെ ആലോചന വന്നപ്പോൾ സമ്മതിച്ചതും കല്യാണം എത്രയും പെട്ടെന്ന് കഴിഞ്ഞതും.. സ്വന്തമായി 5 സെൻറ് സ്ഥലവും ഒരു പുരയിടവും ഉണ്ട് പ്രേമന്..

ബന്ധുക്കൾ എന്ന് പറയാൻ രണ്ട് അനിയന്മാരും.. അച്ഛനും അമ്മയും മരിച്ചു.. ഇത്രനാളും കല്യാണം വേണ്ട എന്ന് പറഞ്ഞു നിൽക്കുകയായിരുന്നു പക്ഷേ അമ്മ കൂടി പോയപ്പോൾ വല്ലാതെ തനിച്ചായി അതുകൊണ്ടാണ് ഇപ്പോൾ കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചത്.. അത്യാവശ്യം കള്ളുകുടിക്കുന്ന ശീലം ഉണ്ടായിരുന്നു പ്രേമന്.. കിട്ടുന്ന കാശിന് പകുതി കുടിച്ചു തീർക്കും ബാക്കി പകുതി മിനിയുടെ കൈകളിൽ കൊണ്ട് കൊടുത്തിരുന്നു വീട്ടുകാര്യങ്ങൾ നോക്കാൻ.. അതുകൊണ്ടുതന്നെ വലിയ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഒന്നും ഇല്ലാതെ വീട്ടുകാര്യങ്ങൾ നടന്നിരുന്നു.. വർഷങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു പെൺകുഞ്ഞുങ്ങളും അവർക്ക് ആയി.. അവരുടെ കാര്യങ്ങൾക്കൊന്നും പ്രേമൻ യാതൊരു മുടക്കവും വരുത്തിയിരുന്നില്ല.. എങ്കിലും അവരോട് ഒന്ന് സ്നേഹത്തിൽ സംസാരിക്കാനും പെരുമാറാനോ ഒന്നും പ്രേമനെ അറിയില്ലായിരുന്നു.. ഒരുതരം മുരടൻ സ്വഭാവം.. പക്ഷേ യാതൊരു തരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല.. ഒന്ന് വഴക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല പ്രകടിപ്പിച്ചില്ലെങ്കിലും ആ മനസ്സ് നിറയെ സ്നേഹം ആയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *