ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ എന്തിനാണ് ജീവിക്കുന്നത് നമുക്ക് എന്താണ് സന്തോഷം കൊണ്ടു വരുന്നത്.. എന്നെ ആർക്കും വേണ്ട എന്നുള്ള ഒരു തോന്നൽ നമ്മളെ അലട്ടുന്നുണ്ടോ.. അങ്ങനെ എപ്പോഴെങ്കിലും ജീവിതത്തിൽ നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ മുഴുവനായും കാണണം.. പലപ്പോഴും നമ്മൾ എന്തിനാണ് പഠിക്കുന്നത് എന്ന് കുട്ടികളോട് ചോദിച്ചാൽ അവർ പറയും നല്ല ജോലി വാങ്ങിക്കാൻ.. നല്ല ജോലി എന്തിനാ.. നല്ല ശമ്പളം വാങ്ങിക്കാൻ.. എന്തിനാണ് ഇത്രയും ശമ്പളം നമുക്ക് നല്ല രീതിയിൽ അടിച്ചുപൊളിച്ചു ജീവിക്കാൻ.. ഈ ജോലിയും ഈ പ്രശസ്തിയും പണവും ഒരുപാട് കിട്ടിക്കഴിഞ്ഞാൽ സെലിബ്രിറ്റി ആവുമ്പോൾ നമ്മൾ എന്താ പറയുക അതിനെ പറ്റി..
മലയാളികളുടെ ഒരു പ്രധാന ശീലമാണ് പരദൂഷണം പറയുക എന്നുള്ളത്.. അതായത് ഒരു ഗ്രൂപ്പ് ഉണ്ടെങ്കിൽ പോലും അതിൽ നിന്നും ഒരാളും മാറിക്കഴിഞ്ഞാൽ അവരെക്കുറിച്ച് കുറ്റം പറയും.. അതുപോലെ രണ്ടാമത്തെ ആള് പോയിക്കഴിഞ്ഞാൽ അവരെക്കുറിച്ചും കുറ്റം പറയും.. അത്തരം ഒരു രീതിയിലേക്ക് പോകുന്നു എന്നുള്ളതുകൊണ്ടാണ് ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോകൾ പോലും ഇന്ന് ഒരുപാട് പ്രചാരത്തിൽ ആകുന്നത് എന്ന് നമുക്ക് തോന്നിപ്പോകും കാരണം ആളുകൾക്ക് ഈ നെഗറ്റിവിറ്റിയാണ് അവരുടെ മനസ്സു നിറയെ.. അത്തരത്തിലുള്ള നെഗറ്റീവ്സ് ന് ആണ് ഇന്ന് വ്യൂവേഴ്സ് കൂടുതലുള്ളത്.. നമുക്ക് അത്തരത്തിലുള്ള വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു എന്നൊക്കെ പലപ്പോഴും സംശയം തോന്നിപ്പോയേക്കാം..
അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് കാര്യം നമ്മൾ ഒരാളുടെ നേരത്തെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി മൂന്നു വിരലും നമുക്ക് നേരെ ചൂണ്ടിക്കൊണ്ടാണ് ഇരിക്കുന്നത് എന്നുള്ളത്.. നമ്മൾ പരദൂഷണം പറയാൻ പോകുമ്പോൾ അല്ലെങ്കിൽ പരദൂഷണം പറയുന്ന ആളുകളുടെ സാമീപ്യത്തിൽ എത്തുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത് നമ്മൾ ഒന്നു മാറിക്കഴിഞ്ഞാൽ നമ്മളെക്കുറിച്ച് മറ്റൊരാളോടു പറയും എന്നുള്ളതാണ്.. അപ്പോൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ നമുക്ക് എങ്ങനെ പെരുമാറാൻ കഴിയും എന്നതാണ്.. നമുക്ക് സന്തോഷമായും സമാധാനത്തോടെയും ജീവിക്കാൻ എങ്ങനെ പറ്റും എന്നതിനെക്കുറിച്ചെല്ലാം നമ്മൾ പ്രത്യേകം മനസ്സിലാക്കിയിരിക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….