ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ ലോകത്തെ ഏറ്റവും കൂടുതൽ ആളുകളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു അസുഖമാണ് പ്രമേഹം എന്ന് പറയുന്നത്.. അതുപോലെതന്നെ ഞെട്ടിക്കുന്ന മറ്റൊരു സത്യം എന്നു പറയുന്നത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള സ്റ്റേറ്റ് എന്ന് പറയുന്നത് നമ്മുടെ കേരളം തന്നെയാണ്.. ഏകദേശം ഒരു അഞ്ചു പേരെ എടുക്കുകയാണെങ്കിൽ അവരിൽ പരിശോധിച്ചാൽ ഒരു രോഗി വീതം പ്രമേഹ രോഗികളാണ്.. അതുപോലെതന്നെ പ്രമേഹരോഗം തങ്ങൾക്ക് ഉണ്ട് എന്ന് അറിയാതെ നടക്കുന്ന ആളുകൾ ഇപ്പോഴും നമ്മുടെ ഇടയിൽ ഒരുപാട് ഉണ്ട്.. അതുപോലെതന്നെ കൂടുതൽ ആളുകളും ഈ രോഗത്തെക്കുറിച്ച് അറിയാതെ കൂടെ കൊണ്ട് നടക്കുന്നവരാണ്.. കാരണം അവർ ഒരിക്കലും രക്തം പരിശോധിക്കാറില്ല..
അതുപോലെതന്നെ ഡയബറ്റിക് കണ്ടീഷനിൽ അടുത്തറിയുന്നില്ല.. അപ്പോൾ ഈ പ്രമേഹ രോഗം നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടുപിടിക്കാം.. നിങ്ങൾക്ക് എല്ലാവർക്കും കോമൺ ആയി അറിയുന്ന ഒരു കാര്യമാണ് രക്തം പരിശോദിച്ചാൽ ഇത് കണ്ടെത്താം എന്നുള്ളത്.. പണ്ടുള്ള ആളുകൾ മൂത്രം വരെ പരിശോധിച്ച ഈ രോഗം കണ്ടെത്തുമായിരുന്നു.. എന്നാൽ ഇന്ന് അങ്ങനെയല്ല പ്രമേഹരോഗം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ വേണ്ടി ആരും മൂത്ര പരിശോധന നടത്താറില്ല.. ആശുപത്രികളിൽ പോയി രക്തം പരിശോധിക്കുകയാണ് ചെയ്യുന്നത്.. അപ്പോൾ നമ്മൾ ഈയൊരു രോഗത്തിനായി രക്തം പരിശോദിക്കുമ്പോൾ പലതരത്തിലുള്ള വ്യത്യസ്തതകൾ ഇതിലുണ്ട്.. അതുപോലെതന്നെ പലപല സമയത്ത് ഉള്ള പരിശോധനകൾ കൂടിയുണ്ട്..
നിങ്ങളെല്ലാവരും അതിൽ കേട്ടിട്ടുള്ള ഒന്നാണ് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ.. അല്ലെങ്കിൽ ആഹാരം കഴിച്ചതിനുശേഷം നോക്കുന്ന ബിപി ബി എസ്.. ഇതെല്ലാം കഴിഞ്ഞ് മൂന്നുമാസത്തെ ആവറേജ് നോക്കുന്ന പരിശോധനയുണ്ട്.. അപ്പോൾ ഇതെല്ലാം കാണുമ്പോൾ തന്നെ പലർക്കും പല പല സംശയങ്ങളാണ് ഇതിൽ ഏതാണ് നമ്മൾ പരിശോധിക്കേണ്ടത് എന്ന്.. അപ്പോൾ എൻറെ അടുത്ത് പരിശോധനയ്ക്ക് വരുന്ന പലപല രോഗികളും പലതരം സംശയങ്ങൾ എന്നോട് ചോദിക്കാറുണ്ട്.. അതായത് ഈ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ എടുക്കുന്ന സമയത്ത് ചായ അല്ലെങ്കിൽ കാപ്പി കുടിക്കാമോ.. തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്ന ആളുകളും ഇന്ന് ധാരാളം ഉണ്ട്.. ഇതിനെ കുറിച്ചുള്ള ഒരു വ്യക്തമായ ധാരണ ഇന്നും ആളുകൾക്ക് ഇല്ല എന്നുള്ളതാണ് സത്യം.. അപ്പോൾ ഇതിനെ കുറിച്ചുള്ള കുറച്ചു വിഷയങ്ങളെങ്കിലും നമ്മൾ കൂടുതലും മനസ്സിലാക്കിയിരിക്കണം അതിനുവേണ്ടിയാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..