ഇന്ന് നമ്മൾ പ്രമേഹം എന്ന രോഗത്തെക്കുറിച്ചാണ് ചർച്ച ചെയ്യാൻ പോകുന്നത്.. പ്രമേഹം എന്ന രോഗത്തെക്കുറിച്ച് ഇന്ന് ജനങ്ങൾക്കിടയിൽ ഒരുപാട് തെറ്റിദ്ധാരണകളും അതിനെ കുറിച്ചുള്ള സംശയങ്ങളും ആണ് കൂടുതലും ഉള്ളത്.. അപ്പോൾ സാധാരണ ആളുകൾ ചോദിക്കാറുള്ള കുറച്ച് സംശയങ്ങൾക്കുള്ള മറുപടികളാണ് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ചചെയ്യുന്നത്.. പ്രമേഹ രോഗികളും അവരുടെ ഭക്ഷണ രീതികളെ കുറിച്ച് ഇതിനു മുൻപ് ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട് എങ്കിൽ ഇപ്പോഴും അതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഇൻഫർമേഷൻസ് പറയാം.. സാധാരണയായിട്ട് പ്രമേഹരോഗിക്ക് ഊർജ്ജം കുറഞ്ഞ അതുപോലെ ഡയറക്റ്റ് ആയിട്ടുള്ള ഗ്ലൂക്കോസ് കുറഞ്ഞ ആഹാരമാണ് നല്ലത്.. അന്നജം കുറയ്ക്കുക അതുപോലെ പ്രോട്ടീൻ കൂട്ടുക.. അതുപോലെ ഫൈബർ ലെവൽ കൂട്ടുക.. എന്നൊക്കെയുള്ളതാണ് ഒരു കോമൺ ആയ തത്വം എന്നു പറയാൻ സാധിക്കുന്നത്..
പക്ഷേ ഇപ്പോൾ പുതിയ ചില ആരോഗ്യ രീതികളെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്.. അതായത് ഇൻറർമിറ്റ് ഫാസ്റ്റിംഗ് എന്നുപറയുന്നത്.. ഇൻറർമിറ്റൻ ഫാസ്റ്റിങ് എന്നുപറയുന്നത് ഒരു ദിവസത്തെ 14 മുതൽ 18 മണിക്കൂർ വരെ ഫാസ്റ്റിംഗ് ചെയ്യുക അതായത് ആഹാരം കഴിക്കാതെ ഇരിക്കുക അതിനുശേഷം നമുക്ക് എന്തു വേണമെങ്കിലും കഴിക്കാം.. അല്ലെങ്കിൽ നമുക്ക് വിശപ്പ് ഉള്ളത് അനുസരിച്ച് ആഹാരം കഴിക്കാം.. ഇതൊരു പുതിയ ചിന്താധാരയാണ്.. അതായത് നമ്മുടെ ശരീരത്തിൽ നമ്മൾ അധികമായി കഴിക്കുന്ന ഗ്ലൂക്കോസ് ഗ്ലൈക്കോജൻ എന്നുള്ള ഒരു കെമിക്കൽ രൂപത്തിൽ കരളിലാണ് സ്റ്റോറിൽ ചെയ്യപ്പെടുന്നത് അല്ലെങ്കിൽ അവിടെയാണ് ശേഖരിക്കപ്പെടുന്നത്..
അപ്പോൾ ഈ ഗ്ലൈക്കോജൻ ഓരോ പ്രാവശ്യവും കുമിഞ്ഞു കൂടാതെ ഉപയോഗിച്ച് പോകുന്നതാണ് ഒന്നുകൂടെ നല്ലത്.. അപ്പോൾ ഇതെല്ലാം ഉപയോഗിച്ച് പോകണമെങ്കിൽ നമ്മൾ വീണ്ടും ആഹാരം ഒന്നും കഴിക്കാതെ ഇതെല്ലാം ഉപയോഗിച്ച് പോകുന്ന ഒരു രീതിയിലേക്ക് നമ്മുടെ ശരീരത്തെ നയിക്കണം.. അതുകൊണ്ടാണ് ഈ ഒരു ഡയറ്റിംഗ് ചെയ്യുന്നത് കാരണം ഇത്രയും മണിക്കൂർ ആഹാരം കഴിക്കാതെ ഇരുന്നാൽ ഈ ഗ്ലൈക്കോജൻ ഉപയോഗപ്പെടും.. ഇതാണ് ഇൻറർമിറ്റൻ ഫാസ്റ്റിംഗ് തത്വം എന്നു പറയുന്നത്.. പലരും ഇത് പ്രമേഹരോഗികൾക്ക് നിർദ്ദേശിക്കുന്നുണ്ട് പക്ഷേ ഇത് കാലാകാലങ്ങൾ ഇത് തുടർന്നു പോകാൻ കഴിയുമോ എന്നുള്ളത് നമ്മൾ ആലോചിക്കേണ്ട ഒരു വിഷയം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….