മകളുടെ വീട്ടിൽ നിന്നും തൻറെ കൊച്ചു ഗ്രാമത്തിലേക്ക് പോകണമെന്ന് സങ്കടത്തോടെ പറഞ്ഞ അമ്മ.. എന്നാൽ അതിനു പിന്നിലെ കാരണം കേട്ടാൽ ഞെട്ടും..

അമ്മയ്ക്ക് ഇവിടെ എന്തു കുറവ് ഉണ്ട് എന്നാണ് അമ്മ പറയുന്നത്.. ആവശ്യത്തിനുള്ള ഭക്ഷണങ്ങളും അതുപോലെ സുഖസൗകര്യങ്ങളും ഒക്കെ ഇവിടെ കിട്ടുന്നില്ലേ.. ആ ഗ്രാമത്തിൽ നമ്മുടെ ആ ചെറിയ കൊച്ചുവീട്ടിൽ ഇതിൽ ഏതെങ്കിലും ഒന്ന് അമ്മയ്ക്ക് കിട്ടിയിട്ടുണ്ടോ.. ഇവിടെ ഇത്രയും സുഖസൗകര്യങ്ങൾ കൂടി പോയതുകൊണ്ടാണോ എത്രയും വേഗം ഇവിടെ നിന്ന് തിരികെ പോകണം എന്ന് പറയുന്നത്.. ദേഷ്യത്തോടെ മകൾ അമ്മയോട് ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ ഭവാനിയമ്മ തലകുനിച്ചു നിന്നു.. എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവർ ചോദിക്കുന്നുണ്ടായിരുന്നു എത്ര പെട്ടെന്നാണ് തന്റെ മകൾക്ക് ഇത്ര വലിയ മാറ്റം സംഭവിച്ചത് എന്ന്.. പണ്ട് ആ ഗ്രാമവും ആ ഗ്രാമത്തിലെ കൊച്ചു വീടുമായിരുന്നു അവളുടെ ലോകം.. എന്നാൽ ഇന്നവൾ മാറിയിരിക്കുന്നു..

എന്താ ദിവ്യ എന്തിനാണ് നീ ഇങ്ങനെ ബഹളം വയ്ക്കുന്നത്.. മരുമകൻ സതീഷ് അതും ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നപ്പോൾ ദിവ്യ ഒന്ന് ഞെട്ടിയത് കണ്ടു.. അമ്മ പറയുന്നത് സതീഷേട്ടൻ കേൾക്കുന്നത് കണ്ടില്ലേ.. അമ്മയ്ക്ക് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചു പോകണം എന്നാണ് പറയുന്നത്.. ഇവിടെ നമ്മൾ എന്ത് കുറവാണ് അമ്മയ്ക്ക് വരുത്തിയത്.. എന്തിനാണ് അമ്മ ഇത്തരം ഒരു തീരുമാനമെടുത്തത് എന്ന് ചോദിക്കുകയായിരുന്നു ഞാൻ.. ദിവ്യ അതെല്ലാം പറഞ്ഞപ്പോൾ സതീഷ് ഒന്ന് പുഞ്ചിരിച്ചു.. അമ്മയ്ക്ക് നാട്ടിലേക്ക് പോകണമെന്ന് സതീഷ് സ്നേഹത്തോടെ ഭവാനി അമ്മയോട് അന്വേഷിച്ചു..

എനിക്ക് ഇവിടെ വല്ലാതെ വീർപ്പുമുട്ടുന്നുണ്ട് മോനെ.. എനിക്ക് എൻറെ നാട്ടിലേക്ക് പോകണം.. അവിടെ പാടത്തും പറമ്പിലും നടക്കാതെ ആ കൊച്ചു വീടിൻറെ ഉമ്മറത്തിലിരുന്ന് കാറ്റു കൊള്ളാതെ എനിക്ക് ആകെ ഒരു വെപ്രാളം.. അമ്മ പതിഞ്ഞ ശബ്ദത്തിലാണ് മറുപടി പറഞ്ഞത്.. മരുമകൻ അവരെ അനുകമ്പയോടെ നോക്കി.. എന്നാൽ ദിവ്യയുടെ ഭാവം അത് ആയിരുന്നില്ല.. പിന്നെ ആ പട്ടിക്കാട്ടിൽ ചെന്ന് കിടക്കാതെയാണ് ഇപ്പോൾ അമ്മയ്ക്ക് സ്വസ്ഥത കുറവ് ഇത് വല്ലാത്ത കഷ്ടം തന്നെയാണ്.. അത് ആ അമ്മയുടെ കണ്ണുകൾ നിറച്ചു.. ദിവ്യ മറ്റൊരു ആളുടെ ഫീലിംഗ്സ് വച്ചുകൊണ്ട് അല്ല തമാശ കളിക്കുന്നത്.. നീ മുറിയിലേക്ക് പൊയ്ക്കോ അമ്മയോട് ഞാൻ സംസാരിച്ചോളാം.. സതീഷിന്റെ ശബ്ദം കനത്തപ്പോൾ ദിവ്യ അവരെ അസ്വസ്ഥതയോടു കൂടി ഒന്ന് നോക്കിക്കൊണ്ട് മുറിയിലേക്ക് കയറിപ്പോയി.. സതീഷ് മെല്ലെ അമ്മയുടെ അടുത്തേക്ക് ഇരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *