പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ ക്യാൻസർ സാധ്യതകളും അതിൻറെ ചികിത്സാ മാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രോസ്റ്റേറ്റ് ക്യാൻസറുകളെ കുറിച്ചാണ്.. കുറച്ചുകാലങ്ങൾ മുമ്പുവരെ പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന് പറഞ്ഞാൽ യൂറോപ്പിലും അമേരിക്കയിലും മാത്രമായിരുന്നു ഒരുപാട് കണ്ടു വന്നിരുന്നത്.. എന്നാൽ ഈ ഇടയായി ഏകദേശം 20 വർഷങ്ങൾ ഇങ്ങോട്ട് നമ്മുടെ ഇന്ത്യയിലും കേരളത്തിലും പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ സാധ്യതകൾ വളരെയധികം വർദ്ധിച്ചുവരുന്നു.. അത് കൂടുതലും പണ്ട് പ്രായ കൂടുതലുള്ള ആളുകളിൽ കണ്ടുവരുന്ന അസുഖം ഇപ്പോൾ 40 വയസ്സുകൾക്കു ശേഷം പോലും കണ്ടു തുടങ്ങിയിട്ടുണ്ട്.. കഴിഞ്ഞവർഷം ഏകദേശം 250 ഓളം പ്രോസ്റ്റേറ്റ് ക്യാൻസറുകൾക്കുള്ള സർജറിയാണ് ഹോസ്പിറ്റലുകളിൽ നടത്തിയത്.. അപ്പോൾ അത്രയധികം പ്രാധാന്യം ഉള്ളതുകൊണ്ട് തന്നെയാണ് ഈ ഒരു വിഷയത്തെക്കുറിച്ച് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ ഉദ്ദേശിച്ചത്..

പ്രോസ്റ്റേറ്റ് ക്യാൻസർ അതായത് പ്രോസ്റ്റേറ്റ് എന്താണെന്ന് അറിഞ്ഞാൽ മാത്രമേ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാനും മനസ്സിലാക്കാനും കഴിയുകയുള്ളൂ.. പ്രോസ്റ്റേറ്റ് എന്ന് പറഞ്ഞാൽ മൂത്രസഞ്ചിയുടെയും മൂത്രക്കഴലയുടെയും താഴെയുള്ള ഒരു അവയവമാണ് പ്രോസ്റ്റേറ്റ് ഗ്ലാൻഡ് എന്ന് പറയുന്നത്.. അപ്പോൾ ഇതിന് രണ്ട് തരത്തിലുള്ള അസുഖങ്ങളാണ് ബാധിക്കുക.. ചെറുപ്പക്കാരൻ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഇൻഫെക്ഷൻ ഒക്കെ വരാറുണ്ട് എന്നാൽ ആ കാര്യമല്ല ഇവിടെ ഡിസ്കസ് ചെയ്യുന്നത്.. ഇവിടെ ഡിസ്കസ് ചെയ്യുന്ന രണ്ട് പ്രധാനപ്പെട്ട അസുഖങ്ങൾ ഒന്ന് ബിപിഎച്ച് അതുപോലെ പ്രോസ്റ്റേറ്റ് ക്യാൻസർ..

അതായത് അപകടകാരി അല്ലാത്തതും അതുപോലെ അപകടകാരി ആയതുമായ രോഗങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.. ഒരു രോഗിക്ക് പോലും ക്യാൻസർ എന്ന രോഗം വരാൻ പാടില്ല.. പക്ഷേ വന്നാൽ വളരെ പൂർണ്ണമായും തന്നെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസറുകൾ.. അതാണ് അതിന്റെ പ്രത്യേകത എന്ന് പറയുന്നത്.. അപ്പോൾ എന്താണ് പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത്.. അതിൽ ആദ്യത്തേത് മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്.. സാവധാനം വരുന്നത് അതുപോലെ മൂത്രത്തിൽ രക്തം കാണുക.. അതുപോലെ രാത്രിയിൽ ഇടയ്ക്കിടയ്ക്ക് എഴുന്നേൽക്കേണ്ടി വരിക.. മൂത്രം ഒഴിച്ചാലും തൃപ്തി ഉണ്ടാവില്ല ഇതൊക്കെയാണ് പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ തുടക്ക ലക്ഷണങ്ങൾ എന്നു പറയുന്നത്.. ഇതേ ലക്ഷണങ്ങൾ തന്നെയാണ് ബിപിഎച്ച് എന്ന രോഗത്തിലുമുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *