കല്യാണമായി വേണ്ട എന്ന് പറഞ്ഞ അച്ഛൻ പിന്നീട് കല്യാണം കഴിച്ചപ്പോൾ നടന്നത്…

അവസാനം സ്റ്റുഡൻറ് തന്നെ സാറിൻറെ തപസ്സ് ഇളക്കിയല്ലേ.. അടുത്ത് നിന്ന് ആൾ അച്ഛൻറെ ഭാര്യയെ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണം കൊണ്ട് ചുവക്കുന്നത് കണ്ടു.. അച്ഛൻറെ മുഖത്ത് പതിവ് ഗൗരവം ഉണ്ടെങ്കിലും കണ്ണുകളിൽ കൂടുതൽ തിളക്കം ഉണ്ട്.. അതുപോലെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി ഒതുക്കി വച്ചിരിക്കുന്നു.. അവർ എന്തൊക്കെയോ ചോദിക്കുന്നതിനുള്ള മറുപടി ചെവിയുടെ അരികിൽ പോയി പറയുന്നുണ്ട്.. ഞാൻ അവരെ ഒന്ന് നോക്കി.. മിതമായ ആഭരണങ്ങളും അതുപോലെ മേക്കപ്പിലും സുന്ദരിയാണ്.. നീണ്ട വലിഞ്ഞ് വിരലുകൾ.. ചൂണ്ടിൽ ചുവപ്പ് ചായ.. എൻറെ അമ്മയെക്കാൾ വളരെ ചെറുപ്പമാണ്.. അമ്മയുടെ കണ്ണുകൾ ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്.. ഇല്ല.. എനിക്ക് ഇവരെ സ്വന്തം അമ്മയായി കാണാൻ വയ്യ.. അച്ഛനും അവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്… ഇതുവരെ വിവാഹമേ വേണ്ട എന്ന് പറഞ്ഞ സാറാണ് ഇപ്പോൾ കണ്ടോ ഇതൊക്കെയാണ് വശീകരണം എന്ന് പറയുന്നത്.. അച്ഛൻറെ കോളേജിലെ ജീവനക്കാർ ആണ് അത് പറഞ്ഞത്.. പിന്നെ അവിടെ നിൽക്കുന്നത് എനിക്ക് എന്തോ ബുദ്ധിമുട്ടായി തോന്നി.. ഞാൻ മെല്ലെ പുറത്തേക്ക് നടന്നു.. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അമ്മ മരിക്കുന്നത്..

അന്ന് അച്ഛനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അമ്മയെ അല്ലാതെ ആ ഒരു സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ വയ്യ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. പല രാത്രികളിലും അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്.. അമ്മയുടെ വസ്ത്രങ്ങളിൽ മുഖം അമർത്തി കിടക്കുന്നത് കണ്ടിട്ടുണ്ട്.. എനിക്ക് എല്ലാം എൻറെ അച്ഛൻ തന്നെയായിരുന്നു.. രണ്ടുദിവസം മുൻപ് വരെ.. എട്ടാം ക്ലാസിലെ ആനുവൽ എക്സാം കഴിഞ്ഞ് പതിവില്ലാതെ എന്നെയും കൂട്ടി ബീച്ചിൽ വന്ന് ഇരുന്നുകൊണ്ടാണ് പുതിയ വിവാഹത്തെക്കുറിച്ച് പറഞ്ഞത്.. എനിക്ക് അവർ നല്ലൊരു അമ്മ ആകുമെന്ന് പറഞ്ഞു.. അവരെക്കുറിച്ച് പറയുമ്പോൾ എല്ലാം ഇനിയും പറയാനുള്ളത് പോലെ എനിക്ക് തോന്നി.. ഇന്നലെ അമ്മയുടെ വസ്തുക്കളെല്ലാം ഞങ്ങളുടെ റൂമിൽ നിന്നും മാറ്റിയിരുന്നു..

അതിൻറെ കൂടെ എൻറെ സാധനങ്ങളും അപ്പുറത്തെ റൂമിലേക്ക് മാറ്റാൻ അപ്പച്ചി പറഞ്ഞു.. വലിയ ചെക്കനായി അതുകൊണ്ടുതന്നെ ഇനി തനിച്ചു കിടന്ന ശീലിക്കണം എന്ന് പറഞ്ഞു.. അച്ഛനും മാറിപ്പോയി എന്ന് തോന്നുന്നു.. അച്ഛൻറെ മുടിയിൽ ഞാൻ ഇടയ്ക്ക് കണ്ടുപിടിക്കാൻ ഉള്ള വെളുത്ത മുടിനാരുകൾ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.. കണ്ണടയും മാറ്റി അച്ഛൻ ഇപ്പോൾ കണ്ടാൽ ഒന്നുകൂടി ചെറുപ്പം ആയതു പോലെ ഉണ്ട്.. ആരും പെട്ടെന്ന് എന്റെ പുറത്ത് തലോടിയതുപോലെ എനിക്ക് തോന്നി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അത് അപ്പൂപ്പൻ ആണ്.. എന്താണ് നീ തനിച്ചു എന്ന് നിന്നെ അവിടെ എല്ലാവരും തിരക്കുന്നു.. അപ്പൂപ്പൻ പോകുമ്പോൾ എന്നെ കൂടി കൊണ്ടു പോകുമോ.. എൻറെ ചോദ്യം കേട്ട് ആ മുഖം പെട്ടെന്ന് അമ്പരന്ന്.. അച്ഛൻ ഇല്ലാതെ ഇതുവരെ ഞാൻ അങ്ങോട്ട് പോയിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *