ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഫാറ്റി ലിവർ എന്നതിനെ കുറിച്ചാണ്.. ഫാറ്റി ലിവർ എന്നാൽ എന്താണ്.. സാധാരണഗതിയിൽ ഒരു ചെക്കപ്പിന് ആശുപത്രികളിലേക്ക് പോകുമ്പോൾ ഒരു അൾട്രാ സൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ എന്തെങ്കിലും ടെസ്റ്റ് ചെയ്യുമ്പോൾ റിസൾട്ടിന്റെ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന ഒരു വിഷയമാണ് ഫാറ്റി ലിവർ എന്നുള്ളത്.. കൂടുതൽ ആളുകളും ഫാറ്റി ലിവർ എന്ന് കേൾക്കുമ്പോൾ കൂടുതൽ ഭയപ്പെടാറുണ്ട്.. പക്ഷേ യഥാർത്ഥത്തിൽ ഫാറ്റി ലിവർ എന്നുള്ളത് ഇത്രയും ഭയക്കേണ്ട ഒരു അസുഖമല്ല.. പക്ഷേ അത് ശ്രദ്ധിക്കേണ്ട കാര്യമുണ്ട്.. എന്തുകൊണ്ടാണ് അത് ശ്രദ്ധിക്കണം എന്ന് പറയുന്നത് വെച്ചാൽ അത് പിന്നീട് അപകടകാരി ആയേക്കാം.. എന്തുകൊണ്ട് എന്നാൽ ഫ്ലാറ്റിൽ ലിവർ ആണ് സിറോസിസിൻ്റെ ആദ്യ സ്റ്റേജ് എന്ന് പറയുന്നത്.. സിറോസിസ് തുടങ്ങുന്നതിനു മുൻപ് പല ഘട്ടങ്ങളിലായിട്ടാണ് ലിവർ സിറോസിസ് തുടങ്ങുന്ന പല ഘട്ടങ്ങളും ഉണ്ട്..
അതായത് ആദ്യം ഫാറ്റി ലിവർ ഉണ്ടാകും.. അതുകഴിഞ്ഞ് ലിവർ ഫൈബ്രോസിസ് ഉണ്ടാവും.. ഫൈബ്രോസിസിൽ തന്നെ വിവിധ ഘട്ടങ്ങൾ ഉണ്ട്.. പിന്നീട് അത് സിറോസിസ് ആയി മാറും.. എന്നാൽ അത് ഇര്റിവേർസബിൾ ആണ്.. എന്നുവച്ചാൽ അത് വീണ്ടും പഴയ അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ചു വരികയില്ല.. അതുകൊണ്ടുതന്നെ ഫാറ്റി ലിവർ കണ്ടാൽ ഉടനടി തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.. എല്ലാ ഫാറ്റി ലിവറിനും ചികിത്സ ആവശ്യമുണ്ടോ.. ചികിത്സ ആവശ്യമില്ല പക്ഷേ നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ട്.. നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് എങ്ങനെയാണ്.. സാധാരണഗതിയിൽ നമ്മുടെ ലിവർ ഫാറ്റ് വന്ന അടിയുന്നത് കാർബോഹൈഡ്രേറ്റ് ഡയറ്റ് കൊണ്ടാണ്..
നമ്മുടെ അരി ഗോതമ്പ് എന്നിവയെല്ലാം സാധാരണ കാർബോഹൈഡ്രേറ്റ് ആണ്.. പലരും അരിഭക്ഷണങ്ങൾ കുറയ്ക്കുമ്പോൾ ഗോതമ്പിലേക്ക് ആണ് മാറുന്നത്.. അത് തീർത്തും തെറ്റായ ഒരു പ്രവണത ആണ്.. അരിയും അനുബന്ധ ധാന്യ ഭക്ഷണപദാർത്ഥങ്ങളും ഉപേക്ഷിക്കേണ്ടത് അല്ലെങ്കിൽ കുറയ്ക്കേണ്ടത് ആണ്.. അതുപോലെതന്നെയാണ് ഭൂമിക്ക് അടിയിൽ ഉണ്ടാകുന്ന എല്ലാത്തരം കിഴങ്ങുവർഗ്ഗങ്ങളും വലിയതോതിൽ കാർബോഹൈഡ്രേറ്റ് തന്നെയാണ്.. ഇത് വളരെയധികം നിയന്ത്രിക്കേണ്ടത് ആണ്.. പ്രോട്ടീൻ എന്നത് നമുക്ക് വളരെയധികം ഗുണകരമായ ഒന്നാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….