വീട്ടിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുന്ന ചില പ്രധാന ലക്ഷണങ്ങൾ..

ഉയർച്ചയും താഴ്ചകളും എന്നുപറയുന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.. ഓരോ ഉയർച്ചകളും താഴ്ചകളും പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാതെ തന്നെ നമ്മളെ തേടിയെത്തുന്നു.. എന്നാൽ ഇത് മറ്റുള്ളവർ തിരിച്ചറിയണമെന്ന് ഇല്ല.. നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങൾ നമ്മൾ മാത്രമേ തിരിച്ചറിയുന്നുള്ളൂ എന്നതാണ് സത്യത്തിൽ വാസ്തവം.. ഓരോ താഴ്ചകളും ഉണ്ടാകുമ്പോൾ അതിൽ ഒന്നും തളരാതെ അതെല്ലാം ജീവിതത്തിൻറെ ഒരു ഭാഗമായി കണ്ടു മനസ്സിലാക്കി മുൻപോട്ട് പോകുക എന്നുള്ളതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്.. അതുപോലെതന്നെ നല്ല കാലങ്ങളിൽ അതിനെ ചൊല്ലി അഹങ്കരിക്കാതെ ഇരിക്കണം.. ഒരിക്കൽ നാരദമുനി മഹാവിഷ്ണു ഭഗവാനെ കാണാൻ ആയി ചെന്നു.. എപ്രകാരം നല്ലകാലം ആരംഭിക്കുന്നതിനു മുൻപ് നമ്മൾ കാണുന്ന ശുഭ ലക്ഷണങ്ങളെക്കുറിച്ച് ഭഗവാനോട് നാരദ മുനി ചോദിച്ചു.. അപ്പോൾ ഭഗവാൻ പറഞ്ഞ ഉത്തരങ്ങളാണ് ഈ വീഡിയോയിലൂടെ ഇന്ന് സംസാരിക്കുന്നത്..

പോസിറ്റീവ് ഊർജ്ജങ്ങൾ നിറഞ്ഞ വീടുകളാണ് എങ്കിൽ ആ വീടുകളിൽ എപ്പോഴും നമുക്ക് സുഗന്ധം അനുഭവിച്ച അറിയാൻ കഴിയും.. എന്നാൽ നെഗറ്റീവ് ഊർജ്ജങ്ങളാണ് ആ വീടുകളിൽ ഉള്ളത് എങ്കിൽ ആ വീടുകളിൽ ദുർഗന്ധം പരക്കുന്നതാണ്.. എന്നാൽ പലപ്പോഴും ഈ വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് ഇത്തരം ഗന്ധം തിരിച്ചറിയാൻ കഴിയണമെന്നില്ല.. പുറമേ നിന്നും വരുന്ന ആളുകൾക്കാണ് ഈ ഗന്ധം കൂടുതലും തിരിച്ചറിയാൻ കഴിയുന്നത്.. അതിനാൽ തന്നെ നെഗറ്റീവ് ഊർജ്ജം സ്ഥിതി ചെയ്യുന്ന വീടുകളിൽ ദുർഗന്ധം ഉണ്ടാകുന്നു.. എന്നാൽ ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള വീടുകളിൽ അഥവാ ഗുരുവായൂരപ്പൻ അനുഗ്രഹം ചൊരിഞ്ഞ വീടുകളിൽ എപ്പോഴും സുഗന്ധം പ്രവഹിക്കുന്നതാണ്..

സുഗന്ധം ആ വീടുകളിൽ എപ്പോഴും പരക്കുന്നു.. കൂടുതലും സുഗന്ധ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ ആ വീടുകളിൽ സുഗന്ധം നിലനിൽക്കുന്നു.. ചന്ദനത്തിരി കത്തിച്ചാൽ പോലും ആ വീടുകളിൽ സുഗന്ധം മുഴുവനായും പരക്കുന്നതാണ്.. അതുപോലെതന്നെ പൂജാമുറിയിൽ ഈ സുഗന്ധം ദീർഘനേരം നിലനിൽക്കുന്നതും ആണ്.. ഇതെല്ലാം തന്നെ നമ്മളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ തന്നെയാണ്.. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കാം.. ഭഗവാൻറെ അനുഗ്രഹത്താൽ നിങ്ങൾക്ക് നല്ലകാലം ആരംഭിച്ചിരിക്കുന്നു എന്ന്.. വാസ്തു പ്രകാരം പറയുകയാണ് എങ്കിൽ വീടുകളിൽ പ്രകാശം നിറയുന്നത് ശുഭ സൂചന ആകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *