ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അധ്യാപകർക്ക് ഉണ്ടാവുന്ന ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തൊണ്ട അടപ്പ് രോഗങ്ങളെ കുറിച്ച് ഒക്കെയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.. ആശയവിനിമയത്തിന്റെ ഏറ്റവും ശക്തമായതും ഫലവത്തായതുമായ ഒരു ഉപാധി തന്നെയാണ് മനുഷ്യൻറെ ശബ്ദം അല്ലെങ്കിൽ സംസാരം എന്നൊക്കെ പറയുന്നത്.. ഓരോ വ്യക്തിയുടെയും ശബ്ദം എന്നു പറയുന്നത് അത് അയാളുടെ തന്നെ ഒരു പ്രത്യേകത ആണ്.. ഒരാളുടെ ശബ്ദം എന്നു പറയുന്നത് അത് അയാൾക്ക് മാത്രമുള്ളതായിരിക്കും അത് അയാളുടെ ഐഡൻറിറ്റി ആണ്.. അത് അയാളുടെ ഒരു പ്രത്യേക സിദ്ധി തന്നെയാണ്.. എന്നുപറഞ്ഞാൽ നമുക്ക് ഒരാളുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ അയാളെ കാണാതെ അതായത് ഒരു ഭിത്തിയുടെ മറവിൽ നിന്നും അല്ലെങ്കിൽ ഒരു കർട്ടന്റെ അപ്പുറത്തുനിന്ന് അയാളുടെ സംസാരം കേട്ടാൽ തന്നെ അതല്ലെങ്കിൽ ഒരാൾ നമ്മളെ ഫോൺ ചെയ്യുമ്പോൾ ഉള്ള ഫോണിലൂടെ അയാളുടെ ശബ്ദം കേട്ടാൽ തന്നെ അയാളെ നമുക്ക് തിരിച്ചറിയാൻ സാധിക്കും..
അത്രയും യൂണിക് ആണ് ഓരോ ആളുകളുടെയും ശബ്ദം എന്നു പറയുന്നത്.. ഇത് ഇത്രത്തോളം പ്രത്യേകത ഉള്ളതുകൊണ്ട് തന്നെ വളരെ ഫൈൻ ആയുള്ള ഒരു മെക്കാനിസത്തിലൂടെയാണ് നമ്മുടെ ശബ്ദം ഉല്പാദിപ്പിക്കപ്പെടുന്നത്.. സ്വന പേടകം അതല്ലെങ്കിൽ സൗണ്ട് ബോക്സ് എന്ന് പറയുന്ന നമ്മുടെ തൊണ്ടയിൽ ഉള്ള ഭാഗത്തുള്ള സ്വന തന്തുക്കളുടെ വൈബ്രേഷൻ എന്നുവച്ചാൽ വോക്കൽ കോഡ് ഇതിലൂടെയാണ് നമ്മുടെ ശബ്ദം ഉണ്ടാവുന്നത്.. വളരെ ഫൈൻ ആയ ഒരു മെക്കാനിസം ആയതുകൊണ്ട് തന്നെ ഇതിന് ഉണ്ടാകുന്ന വളരെ ചെറിയ വ്യതിയാനങ്ങൾ പോലും നമ്മുടെ ശബ്ദത്തെ ബാധിക്കുന്നു..
ഈ വ്യതിയാനങ്ങളെ സംബന്ധിച്ചും അതുപോലെ ഇത്തരം വ്യതിയാനങ്ങൾക്ക് കാരണമാകുന്ന നമ്മുടെ ശബ്ദം ഉപയോഗത്തിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചൊക്കെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത്.. ജോലിയുടെ ഭാഗമായി ഒരുപാട് ശബ്ദം ഉപയോഗിക്കേണ്ടി വരുന്നവർ ആണ് അധ്യാപകർ എന്ന് പറയുന്നത്.. ക്ലാസ്സ് എടുക്കുമ്പോൾ ആണെങ്കിലും അതുപോലെ കാര്യങ്ങൾ വിശദീകരിച്ച് നൽകുകയാണെങ്കിലും കുട്ടികളെ ഉപദേശിക്കുകയാണെങ്കിൽ എല്ലാം തന്നെ അവർ ഒരുപാട് ശബ്ദം ഇതിനായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ശബ്ദവുമായി ബന്ധപ്പെട്ട അസുഖങ്ങളും തൊണ്ട അടപ്പും കൂടുതലായി കണ്ടുവരുന്ന ഒരു പ്രൊഫഷണൽ വിഭാഗക്കാർ ആണ് അധ്യാപകർ എന്ന് പറയുന്നത്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…