നമ്മുടെ പുരാണങ്ങൾ പ്രകാരം ശ്രീരാമചന്ദ്രന്റെ ദീർഘായുസ്സിന് വേണ്ടിയാണ് സീതാ ദേവി സിന്ദൂരം അണിഞ്ഞിരുന്നത്.. അതുപോലെതന്നെയാണ് ഭഗവാൻ പരമശിവന്റെ അടുത്തുനിന്ന് ദുഷ്ട ശക്തികൾ എല്ലാം വിട്ടുനിൽക്കാൻ വേണ്ടി പാർവതി ദേവി സിന്ദൂരം അണിഞ്ഞിരുന്നത്.. എന്തൊക്കെ തന്നെ ആയാലും ഭർത്താവിന്റെ ദീർഘായുസ്സിനും ഭർത്താവിൻറെ അഭിവൃദ്ധിയ്ക്കും ഉയർച്ചകൾക്കും വേണ്ടി ആണ് രണ്ട് ദേവിമാരും സിന്ദൂരം അണിഞ്ഞിരുന്നത് എന്ന് പറഞ്ഞത്.. ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഒരു സുമംഗലിയായ സ്ത്രീ ഒരു വിവാഹിതയായ സ്ത്രീ എങ്ങനെയാണ് യഥാവിധത്തിൽ അതായത് വളരെ കൃത്യമായി രീതിയിൽ സിന്ദൂരം അണിയേണ്ടത് എന്നുള്ളതിനെ കുറിച്ചാണ്..
പല ഫംഗ്ഷനുകളിലും അതുപോലെ പല കല്യാണങ്ങളിലും ഒക്കെ പങ്കെടുക്കുന്ന സമയത്ത് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം അവിടെ വരുന്ന നല്ലൊരു ശതമാനം ഇന്നത്തെ തലമുറയിൽ പെട്ട സ്ത്രീകൾ എല്ലാവരും സിന്ദൂരം അണിയുന്നത് അതിൻറെ വിധിപ്രകാരം അല്ല എന്നുള്ളത് ആണ്.. പലരും പലപ്പോഴും അത് ഒരു ഫാഷൻ എന്നോണം അല്ലെങ്കിൽ അതൊരു അലങ്കാര രീതിയിൽ ഒക്കെയാണ് പലരും സിന്ദൂരം അണിയുന്നത് അത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യണം എന്ന് വിചാരിച്ചത്.. ഒട്ടുമിക്ക ആളുകൾക്കും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല അതായത് യഥാവിധി പ്രകാരം എങ്ങനെയാണ് സിന്ദൂരം അണിയേണ്ടത് എന്നതിനെക്കുറിച്ച് അറിയില്ല.. നമ്മൾ ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം ലക്ഷ്മി ദേവി വസിക്കുന്ന 108 സ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് നമ്മുടെ നെറുക എന്ന് പറയുന്നത്.. അത്രത്തോളം വളരെ പവിത്രമായ ഒരു സ്ഥലമാണ്..
ലക്ഷ്മി സാന്നിധ്യമുള്ള ഒരു ഇടം ആണ്.. അപ്പോൾ തന്നെ മനസ്സിലാക്കാം നമ്മൾ സിന്ദൂരം അണിയുമ്പോൾ എത്രത്തോളം പവിത്രമായി വേണം എത്രത്തോളം ശ്രദ്ധയോടുകൂടി വേണം സിന്ദൂരം അണിയേണ്ടത് എന്നുള്ളത്.. അതുപോലെതന്നെ മഹാദേവന്റെ ഉയർച്ചയ്ക്ക് അല്ലെങ്കിൽ സർവ്വ ഐശ്വര്യങ്ങൾക്കും വേണ്ടി പാർവതി ദേവി അണിഞ്ഞിരുന്ന കാര്യമാണ് സിന്ദൂരം എന്നുപറയുന്നത്.. മഹാദേവനെ രക്ഷിക്കാൻ അപ്പോൾ അത്രത്തോളം പാർവതി ദേവി അതായത് ശക്തി സ്വരൂപിനി അണിഞ്ഞിരുന്ന വസ്തു എന്ന് പറയുമ്പോൾ ആ ഒരു വസ്തുവിന്റെ പവിത്രത നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..