കർമണ്ഡപം വലം വയ്ക്കുമ്പോഴും താലികെട്ടുന്ന നേരത്തും അവളോടൊപ്പം ആറു വയസ്സുകാരനും ഉണ്ടായിരുന്നു.. കാരണവന്മാർ ആരൊക്കെയോ അവനെ ദേഷ്യത്തോടെ നോക്കുമ്പോൾ അയാൾ അവനെ ചേർത്തുപിടിച്ചു.. അതിൻറെ ആശ്വാസം അവൾക്ക് ഉണ്ടായിരുന്നു.. സദ്യ കഴിക്കാൻ എല്ലാം അവർക്കൊപ്പം കുഞ്ഞും ഉണ്ടായിരുന്നു.. യാത്ര പറഞ്ഞ കാറിലേക്ക് കയറാൻ നേരം അവനെയും അവർക്കൊപ്പം കൂട്ടി.. ശിവന്റെയും രമ്യയുടെയും കയ്യിൽ തൂങ്ങി ആറു വയസ്സുള്ള ആര്യൻ.. ശിവൻറെ അമ്മ സത്യം നൽകിയ നിലവിളക്ക് എടുത്ത രമ്യ വലതുകാൽ വെച്ച് വീട്ടിലേക്ക് കയറി.. രമ്യ നിലവിളക്ക് പൂജാമുറിയിൽ കൊണ്ടുവെച്ചു.. എന്നാലും ഭാമേ നിന്‍റെ മകന് ഒരു രണ്ടാം കെട്ടുള്ള പെണ്ണിനെ ആണല്ലോ കിട്ടിയത്.. അടുത്ത ബന്ധുക്കളിൽ ആരോ അത് ചോദിക്കുമ്പോൾ ഉടനടി ഭാമയുടെ മറുപടി എത്തി..
അവന്റെ ഇഷ്ടം മാത്രമേ നോക്കിയുള്ളൂ.. ആ കുട്ടിയെ കുറിച്ച് നന്നായി അന്വേഷിച്ചിട്ട് തന്നെയാണ് ഞങ്ങൾ ഈ ബന്ധം സ്വീകരിച്ചത്.. കുഞ്ഞുണ്ട് എന്ന് അവർ ആദ്യമേ തന്നെ പറഞ്ഞിരുന്നു.. നിങ്ങൾക്കൊന്നും മറ്റൊരു പണിയും ഇല്ലേ.. ആദ്യം നിങ്ങളുടെ വീട്ടിലെ കാര്യം നോക്ക് പിന്നീടാവാം ബാക്കിയെല്ലാം.. പൂജാമുറിയിൽ നിന്ന് വന്ന രമ്യയുടെ കയ്യിൽ തൂങ്ങുന്ന കുഞ്ഞിനെ ബാമ നോക്കി.. വെളുത്ത നിറത്തിൽ ഒരു കുഞ്ഞി ചെക്കൻ.. അവന്റെ മുഖത്ത് നിന്നും ശരിക്കും കണ്ണെടുക്കാൻ തോന്നുന്നില്ല അത്രയും ചന്തമാണ്.. മോൾക്ക് 27 വയസ്സായി പക്ഷേ കണ്ടാൽ അത്ര പോലും തോന്നില്ല.. പിന്നെ വിവാഹം എന്നു പറയുന്നത് വിധി പോലും നടക്കുന്ന ഒന്നാണ്.. അവന് ചിലപ്പോൾ ഇതായിരിക്കും വിധിച്ചത്.. ശിവനും രമ്യയും ഇരിക്കുന്നതിന്റെ കൂടെത്തന്നെ ശിവൻറെ മടിയിൽ അവനും ഉണ്ട്..
ആൾക്കാർ അവനെ ശ്രദ്ധിക്കുന്നതൊന്നും അവൻ അറിയുന്നില്ല.. മക്കൾ ഇങ്ങനെ ഇരിക്കാതെ റൂമിൽ പോയി ഡ്രസ്സ് മാറിയിട്ട് വരും.. മോനുള്ള ഡ്രസ്സ് കുറച്ചു വാങ്ങി അലമാരയിൽ വച്ചിട്ടുണ്ട്.. പാകം ആകുമോ എന്ന് അറിയില്ല.. രമ്യ അവൻറെ കയ്യിൽ പിടിച്ചതും ശിവൻ അവനെ എടുത്തു കൊണ്ട് റൂമിലേക്ക് പോയി.. മൂന്നുപേരും ഡ്രസ്സ് മാറ്റി പുറത്തേക്ക് വന്നു.. സത്യഭാമ അവർക്ക് ആഹാരം വിളമ്പി.. വൈകുന്നേരം റിസപ്ഷൻ ഇല്ലാത്തതുകൊണ്ട് തന്നെ ബന്ധുക്കളെല്ലാം മടങ്ങി.. സത്യഭാമ അടുക്കളയിൽ തിരക്കിലായിരുന്നു അപ്പോഴേക്കും രമ്യ അടുക്കളയിലേക്ക് ചെന്നു.. അപ്പോൾ വാഷ്ബേസിൻ നിറയെ പാത്രങ്ങൾ കണ്ടു.. അതിന് അടുത്തേക്ക് ചെന്ന് പാത്രങ്ങൾ കഴുകാൻ തുടങ്ങി.. മോള് ഇതൊന്നും ചെയ്യേണ്ട അവിടെ വെച്ചേക്ക് ഞാൻ തന്നെ പിന്നീട് ചെയ്തോളാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….