ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ബൈപ്പാസ് സർജറിയാണ് കോമൺ ആയി നമ്മൾ ചെയ്യുന്ന ഹാർട്ട് സർജറി എന്നു പറയുന്നത്.. അതാണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് ആവശ്യമായി വരുന്നതും അതുപോലെ ഏറ്റവും കൂടുതൽ സംശയങ്ങൾ ഉള്ളതും തെറ്റിദ്ധാരണകൾ ഉള്ളതും പേടിയുള്ളതുമായ ഒരു സർജറി എന്നു പറയുന്നത്.. അപ്പോൾ അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയുവാനും നിങ്ങളുടെ പേടിയും തെറ്റിദ്ധാരണകളും മാറ്റുവാനും വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് ബൈപ്പാസ് സർജറി എന്ന് മനസ്സിലാക്കാം.. ബേസിക്കലി നമ്മുടെ ഹാർട്ടറ്റാക്ക് അസുഖം അതായത് നെഞ്ചുവേദന വരുന്ന ഹാർട്ട് സംബന്ധമായ അസുഖങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഒരു ട്രീറ്റ്മെൻറ് ആണ്..
ഈ അസുഖം എന്നാൽ എന്താണ്.. അതായത് നമ്മുടെ രക്തക്കുഴലുകളിൽ കൊഴുപ്പും കാൽസ്യവും ഡെപ്പോസിറ്റ് ആവുകയും പ്ലാക്കുകൾ ഡെവലപ്പ് ആവുക രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ആകുക.. ഇത് ശരീരത്തിന്റെ ഏത് രക്തക്കുഴലുകളിലും സംഭവിക്കാം.. ആർത്രോസ് ക്ലിറോസിസ് ഹൃദയത്തിൻറെ രക്ത കുഴലുകളിൽ വരുമ്പോഴാണ് അതിനെ നമ്മൾ കൊറോണറി ആർട്ട് ഡിസീസസ് എന്ന് പറയുന്നത്.. ഹൃദയം ഒരു മസ്കുലർ ഓർഗൻ ആണ്.. ഈ മസ്കുലർ ഓർഗൻ പമ്പ് ചെയ്തിട്ടാണ് നമ്മുടെ ശരീരത്ത് മുഴുവൻ ബ്ലഡ് സപ്ലൈ ചെയ്യുന്നത്.. അതുപോലെ ഹാർട്ടിന്റെ മസിലുകൾക്ക് രക്തം കൊടുക്കുന്ന രക്തക്കുഴലുകൾ ഉണ്ട് അതിനെയാണ് കൊറോണറി ആർട്ടരീസ് എന്ന് പറയുന്നത്.. ബേസിക്കലി ഇത് മൂന്ന് പാർട്ട് കളാണ്..
ഇടതുഭാഗത്ത് രണ്ടെണ്ണം വലതുവശത്ത് ഒരെണ്ണം.. അപ്പോൾ ഈ കൊറോണറി ആർട്ടറിസിൽ ആർത്രോ ക്ലിയറോസിസ് വന്ന് അതിൽ ബ്ലോക്കുകൾ വന്ന് അവിടം ബ്ലോക്ക് ആകുമ്പോഴാണ് ഈ അസുഖം ആയിട്ട് പറയുന്നത്.. ഈ കൊറോണറി ആർട്ട് ഡിസീസസ് വഷളാകുമ്പോഴാണ് ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നത്.. അപ്പോൾ ഈ ഒരു അസുഖത്തിനാണ് നമ്മൾ ബൈപ്പാസ് സർജറി ചെയ്യുന്നത് ട്രീറ്റ്മെൻറ് ആയിട്ട്.. അപ്പോൾ ഇത്തരം ഒരു അസുഖമായി രോഗി വരുമ്പോൾ അതിൽ പ്ലാക്ക് വരുമ്പോൾ ഫിക്സഡ് ചുരുക്കമാവും അതായത് അതിൽ ആവശ്യത്തിന് ഒരു ഹോളുണ്ട് ബ്ലഡ് പോകുന്നുണ്ട് അതുകൊണ്ടുതന്നെ ഹാർട്ടിനും മസിലിനും ബ്ലഡ് കിട്ടുന്നുണ്ട്.. സാധാരണഗതിയിൽ ആ ബ്ലഡ് മതിയാകും.. അതുകൊണ്ടുതന്നെ കൂടുതൽ ലക്ഷണങ്ങൾ ഒന്നും കാണില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..