അച്ഛനും അമ്മയ്ക്കും ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ.. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അതേപടി അനുസരിക്കണം.. ഇവളെ പറഞ്ഞു മനസ്സിലാക്കുകയും വേണം.. ഇതൊന്നും എനിക്ക് വേണ്ടിയല്ല നിങ്ങളുടെയും അവളുടെയും നന്മയ്ക്കു വേണ്ടിയാണ്.. മനസ്സിലായോ.. ആത്മശക്തിയുള്ള ശബ്ദത്തിൽ ചേച്ചി പറഞ്ഞ അവസാനിപ്പിച്ചപ്പോൾ അച്ഛനും അമ്മയും സമ്മത രൂപത്തിൽ തലയാട്ടി.. അപ്പോൾ തന്റെ വിധി നിശ്ചയിക്കപ്പെട്ടു എന്ന് രേഖയ്ക്ക് മനസ്സിലായി.. ഒരു ദീർഘനിശ്വാസത്തോടുകൂടി മുറിയിലേക്ക് നടന്ന അവളെ നോക്കി ഒരു വിജയിച്ച ചിരിയുമായി അവളുടെ ചേച്ചി അപ്പോഴും അവിടെ ഉണ്ടായിരുന്നു.. നിറഞ്ഞൊഴുകുന്ന മിഴികളുമായി കണ്ണാടിയിലെ തൻറെ പ്രതിബിംബത്തിലേക്ക് നോക്കിനിൽക്കുമ്പോൾ രേഖയ്ക്ക് തന്നോട് തന്നെ പുച്ഛം തോന്നി..
അരക്കൊപ്പം ഉള്ള ഇടതൂർന്ന മുടിയും മെലിഞ്ഞ വെളുത്ത ശരീരവും ഒപ്പം മാൻ മിഴികളും ആയാൽ രേഖ ആയി എന്നുള്ള കൂട്ടുകാരികളുടെ കളിയാക്കലുകൾ.. അതെല്ലാം ഓർത്തപ്പോൾ അവൾ ഒന്ന് അവളെ തന്നെ ശ്രദ്ധിച്ചു.. ശരിയാണ് ഞാൻ അങ്ങനെ തന്നെയാണ്.. പക്ഷേ എൻറെ മനസ്സോ അതാരും കണ്ടില്ലല്ലോ.. അതാരും അറിയാനും ശ്രമിച്ചില്ലല്ലോ.. എന്നും എപ്പോഴും ചേച്ചിയുടെ തടവറയിലെ തടവുപുള്ളിയായ എന്നെ ആകെ തിരിച്ചറിഞ്ഞത് രാജീവേട്ടൻ മാത്രമായിരുന്നു.. എന്നാൽ ആ പ്രതീക്ഷയും അടഞ്ഞിരിക്കുന്നു.. അതും ചേച്ചിയുടെ വാശിയുടെയും അസൂയയുടെയും പേരിൽ..
തനിക്ക് ഓർമ്മവച്ച കുട്ടിക്കാലം മുതലേ തന്നെ കാര്യങ്ങൾ ഇങ്ങനെയെല്ലാം തന്നെയാണ്.. എന്നും എപ്പോഴും ചേച്ചിക്ക് എന്നോട് പകയും ദേഷ്യവും ആയിരുന്നു.. തൻറെ കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങൾ പോലും നേടാൻ അവൾ എന്നെ അനുവദിച്ചിട്ടില്ല.. കൂലിപ്പണി കഴിഞ്ഞ വരുന്ന അച്ഛൻ കൊണ്ടുവരുന്ന മിഠായിപ്പൊതി ആദ്യം അവളാണ് കൈക്കലാക്കുക.. എന്നിട്ട് അതിൽ നിന്നും അവൾക്ക് ആവശ്യമുള്ളതെല്ലാം എടുത്തിട്ട് ബാക്കി തനിക്ക് നേരെ നീട്ടുമ്പോൾ അതിൽ അവളുടെ വാശിയും പ്രതികാരവും ഉണ്ടാവും.. എന്നും എപ്പോഴും അവൾ ഉപയോഗിച്ചതിന്റെ ബാക്കി മാത്രമേ തനിക്ക് ലഭിച്ചിരുന്നുള്ളൂ.. ഉടുപ്പുകളും ചെരുപ്പും ബുക്കുകളും എല്ലാം അവളുടെ ബാക്കിയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….