എല്ലാ തരത്തിലുള്ള സൗകര്യങ്ങളും സമ്പത്തും ഉണ്ടായിട്ടും ഇന്റേണൽ ഹാപ്പിനെസ്സ് ലഭിക്കാത്തതിന്റെ യഥാർത്ഥ കാരണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് ആളുകൾ വന്ന് ചോദിക്കാനുള്ള ഒരു കാര്യമാണ് എനിക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.. അതുപോലെതന്നെ സാമ്പത്തികമായി മറ്റു പ്രശ്നങ്ങളൊന്നുമില്ല.. നല്ല കുടുംബവുമാണ് പക്ഷേ എനിക്കൊരു സന്തോഷം ലഭിക്കുന്നില്ല.. അതായത് ഉള്ളിൽ നിന്ന് വരുന്ന ഒരു സന്തോഷം അല്ലെങ്കിൽ സമാധാനം എന്നു പറയുന്നത് എനിക്ക് ലഭിക്കുന്നില്ല.. എന്തൊക്കെ കാര്യങ്ങൾ ചെയ്തിട്ടും പ്രവർത്തിച്ചിട്ടും എനിക്ക് മനസ്സിന് സന്തോഷം എന്നുള്ള ഒരു സാധനം ലഭിക്കുന്നില്ല.. അതിനെന്തായിരിക്കും കാരണം എന്ന് പലരും ചോദിക്കാറുണ്ട്..

നമ്മുടെ ശാരീരിക പ്രശ്നങ്ങൾ മാനസിക ബുദ്ധിമുട്ടുകളെ മാറുന്നത് എന്ന് പറയുമ്പോൾ രണ്ട് രോഗങ്ങൾ വരുമ്പോഴാണ് ഒന്ന് തൈറോയ്ഡ് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അതുപോലെതന്നെ കുടൽ സംബന്ധമായ പ്രശ്നങ്ങളും.. അതായത് കുടലിന് നല്ല ബാക്ടീരിയാസ് ഒന്നും ഇല്ലാതെ വരുമ്പോൾ ഹാപ്പി ഹോർമോൺ എന്നും റിലീസ് ആവില്ല അതുകൊണ്ടുതന്നെ ചുറ്റിലും എൻറെ സന്തോഷമുള്ള കാര്യങ്ങൾ നടന്നാലും നമുക്കു മാത്രം സന്തോഷം ലഭിക്കുകയില്ല.. അതുപോലെതന്നെ ഗ്യാസ് പ്രശ്നങ്ങൾ നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ മൗത്ത് അൾസർ തുടങ്ങിയ പ്രശ്നങ്ങൾ റിപ്പീറ്റഡ് ആയിട്ട് വരുന്ന ആളുകളെ ശ്രദ്ധിച്ചാൽ മതി അവരെപ്പോഴും ഇറിട്ടേറ്റഡ് ആയിരിക്കും.. ചുറ്റിലും സന്തോഷം കാണുമെങ്കിലും അവർക്കത് മനസ്സിലാവില്ല.. അതുപോലെതന്നെയാണ് തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ള ആളുകൾക്കും.. തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾക്കും ഒരു ഇന്റേണൽ ഹാപ്പിനെസ്സ് എന്നത് കിട്ടില്ല.. ഇത് ഒരിക്കലും ഒരു രോഗമല്ല പക്ഷേ ശാരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ട് സംഭവിക്കുന്നതാണ്..

ഇത് നമുക്ക് ട്രീറ്റ്മെൻറ് ചെയ്ത ക്ലിയർ ചെയ്യാൻ സാധിക്കുന്നതാണ്.. പക്ഷേ നമ്മുടെ ആറ്റിറ്റ്യൂഡും കൊണ്ട് നമുക്ക് ഒരു സന്തോഷം ലഭിക്കാതെ വരും.. അതുകൊണ്ടുതന്നെ അങ്ങനെയുള്ള സാഹചര്യങ്ങളിൽ ചെറിയ ചെറിയ മോഡിഫിക്കേഷൻ വരുത്തുകയാണെങ്കിൽ നല്ല മാറ്റങ്ങൾ തന്നെ വരും.. അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് കമ്പാരിസൺ ആണ്.. അതായത് നമ്മൾ മറ്റുള്ളവരുമായി നമ്മളെ തന്നെ കമ്പയർ ചെയ്യുകയാണ്.. അവർ രണ്ടുനിലയുള്ള വീട് പണിതു എനിക്കാണെങ്കിൽ അത്രയും കൂടിയില്ല.. അതുപോലെ അവർ 10 ലക്ഷത്തിന്റെ കാറ് വാങ്ങിച്ചു എനിക്ക് ഇവിടെ കാറേ ഇല്ല.. തുടങ്ങിയ ഒരുപാട് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങൾ ചിന്തിക്കുന്നതുമൂലം വരാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *