നീ എങ്ങോട്ടാണ് പെണ്ണേ കാലത്ത് തന്നെ ഇത്രയും അണിഞ്ഞൊരുങ്ങി.. രണ്ടുദിവസം കഴിഞ്ഞാൽ നിൻറെ കല്യാണം അല്ലേ.. അല്ലെങ്കിൽ തന്നെ ആളുകൾ ഓരോന്ന് പറയുന്നത് കേട്ട് ഇവിടെ മനുഷ്യൻറെ തൊലി ഉരിഞ്ഞു പോകുകയാണ്.. ഇനി ഇതിൻറെ വല്ല കാര്യവുമുണ്ടോ.. പഴയ അവസ്ഥയൊക്കെ ഇപ്പോൾ മാറിയില്ലേ.. ചേട്ടൻ ദുബായിൽ കിടന്ന് കഷ്ടപ്പെട്ട് പണിയെടുക്കുന്നത് നിന്നെ കൂടി പടിയിറക്കി വിടാൻ വേണ്ടിയല്ലേ.. നാത്തൂൻ പറഞ്ഞു എന്ന് മാത്രം.. അവൾ നാത്തൂനെ ഒന്ന് സൂക്ഷിച്ചു നോക്കി.. അവൾ അകത്തിരുന്ന അമ്മച്ചിയോട് പോകുവാണ് എന്ന തരത്തിൽ തലയാട്ടി.. അമ്മച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു മോള് പോയിട്ട് വാ.. അഗാധ അവൾ സുന്ദരിയാണ്.. നല്ല വെളുത്ത നിറം അതുപോലെ ചുരുണ്ട മുടി.. നെറ്റിയിൽ പല വർണ്ണങ്ങളിൽ ഉള്ള പൊട്ടുകൾ കുത്തുന്നത് അവൾക്ക് ഒരുപാട് ഇഷ്ടമാണ്.. എന്നും കുളികഴിഞ്ഞ് കണ്ണ് എഴുതിയാലേ അവൾക്ക് തൃപ്തിയാവുള്ളൂ..
പക്ഷേ അതൊരു പ്രത്യേക ചന്തം തന്നെയാണ്.. പ്രായത്തിൽ കവിഞ്ഞ പക്വത.. കാതിൽ ചെറുതാണെങ്കിലും കല്ലുവെച്ച കമ്മൽ ഉണ്ട്.. കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാല കഴിഞ്ഞ വരവിന് ചേട്ടൻ കൊണ്ടുവന്ന കൊടുത്തതാണ്.. പാവാടയും കൈപ്പത്തി വരെ നീണ്ട ബ്ലൗസും ആണ് അവൾക്ക് ഏറ്റവും പ്രിയം.. വടക്കേ പറമ്പിലെ ചാണ്ടിച്ചായൻ കിടപ്പായപ്പോൾ മുതൽ അവളാണ് അദ്ദേഹത്തെ നോക്കുന്നത്.. അമേരിക്കയിലുള്ള മക്കൾ എല്ലാം വർഷത്തിലൊരിക്കൽ അപ്പനെ വന്നു കണ്ടിട്ട് പോകും.. അത്രമാത്രം.. കഴിഞ്ഞ വരവ് അമ്മയുടെ നാലാമത്തെ ആണ്ട് ദിവസമായിരുന്നു.. അവളുടെ കല്യാണശേഷം മൂത്തമകൻ ജോയിക്കുട്ടി അപ്പനെ കൊണ്ടുപോകും എന്നൊക്കെ പറഞ്ഞതാണ്.. ഇപ്പോൾ പറയുന്നു അപ്പനെ നോക്കാൻ വേണ്ടി മറ്റേതോ ഒരു പെണ്ണിനെ ശരിയാക്കിയിട്ടുണ്ട് എന്ന്..
എന്നും രാവിലെ അവൾ റോഡിലൂടെ പോകുമ്പോൾ കുറെ ഞരമ്പ് രോഗികൾ അവളെ തന്നെ നോക്കി നിൽക്കും.. കോട്ടും സ്യൂട്ടും ഇട്ട ആളുകൾ മുതൽ മുണ്ട് ഉടുത്തവർ വരെ ഉണ്ട് ആ കൂട്ടത്തിൽ.. പള്ളിക്കൂടത്തിൽ പോകുന്നവരും ജോലിക്ക് പോകുന്നവരും ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവരും ഉണ്ട് അവിടെ.. മാധവേട്ടന്റെ ചായക്കട ആണ് പ്രധാന വായിനോട്ട കേന്ദ്രം.. ഒരു കാലിച്ചായിയും കുടിച്ച് പരദൂഷണം പറയാൻ വേണ്ടി വരും കുറെ മനുഷ്യർ.. മാധവേട്ടൻ അല്ല ശകുനി മാധവൻ ആണ്.. അയാളെ നാട്ടുകാർ വിളിക്കുന്നത് ശകുനി മാധവൻ എന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….