കുടൽ രോഗങ്ങൾ വരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ.. ഇത് നമുക്ക് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വായ്പുണ്ണ് അതുപോലെ ക്രോൺസ് ഡിസീസസ്.. അൾസറൈറ്റീസ് കൊലൈറ്റീസ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കൂടൽപ്പുണ്ണ്.. ഐബിഎസ് അഥവാ ഇരിറ്റബിൾ ഭവൽ സിൻഡ്രം.. തുടങ്ങി ക്യാൻസർ വരെയുള്ള കുടൽ രോഗങ്ങൾ കൊണ്ട് അസ്വസ്ഥതകൾ അനുഭവിക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്.. ഭക്ഷണക്രമത്തിലും അതുപോലെ തന്നെ ജീവിതരീതിയിലും ഉണ്ടായ വ്യതിയാനങ്ങളാണ് ഇത്തരം രോഗങ്ങൾ ഇത്രത്തോളം വർദ്ധിക്കാനുള്ള ഒരു പ്രധാന കാരണം എന്നാണ് പഠനങ്ങൾ പറയുന്നത്.. അസ്വസ്ഥതകൾ കുറയ്ക്കാനും അതുപോലെ മരുന്നുകളുടെയും ഓപ്പറേഷനുകളുടെയും ആവശ്യകത കുറയ്ക്കാനും ക്യാൻസർ എന്ന മഹാരോഗത്തിലേക്ക് എത്തുന്നത് തടയാനും ഇത്തരം രോഗികൾ എന്തെല്ലാം കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്..

ഒരു ശരീരഭാഗത്തെ ഈ രോഗം ബാധിച്ചാൽ അതിൽനിന്നും മോചനം നേടണമെങ്കിൽ നമുക്ക് ആ ശരീര ഭാരം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് അതുപോലെ ആ അവയവം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും.. ആ രോഗത്തിൻറെ അടിസ്ഥാന കാരണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് വിശദമായി അറിയണം.. കൂടാതെ ഒരു രോഗത്തിന് തന്നെ പലതരം മരുന്നുകളും ഓപ്പറേഷനുകളും ഉള്ള ഈ ഒരുകാലത്ത് രോഗത്തിൻറെ പ്രത്യേകതകളെയും രോഗത്തിന്റെ ചികിത്സ രീതികളെയും അതിൻറെ ദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ നമുക്ക് അനുയോജ്യമായ ചികിത്സകൾ തെരഞ്ഞെടുക്കാൻ നമുക്ക് കഴിയുകയുള്ളൂ.. നമ്മുടെ ദഹന വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് കൂടൽ എന്ന് പറയുന്നത്.. അതിൽ ചെറുകുടൽ ഉണ്ട് അതുപോലെ വൻകുടൽ ഉണ്ട്..

അപ്പോൾ പ്രധാനമായും നമ്മുടെ ദഹന വ്യവസ്ഥയുടെ തുടക്കം എന്ന് പറയുന്നത് നമ്മുടെ വായ തന്നെയാണ്.. അത് പിന്നീട് മലദ്വാരത്തിൽ വന്ന അവസാനിക്കുന്നു.. അതിന്റെ ഇടയിലുള്ളത് അന്നനാളം അതുകഴിഞ്ഞ് ആമാശയം.. ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്കാണ്.. അവിടുന്ന് പിന്നീട് വൻകുടലിലേക്ക്.. ഇവിടെയാണ് അപ്പൻഡിക്സ് ഇരിക്കുന്നത്.. ഇതെല്ലാം കഴിഞ്ഞിട്ടാണ് രകട്രം വരുന്നത്.. അതായത് ഇവിടെയാണ് നമ്മുടെ ശരീരത്തിൽ നിന്നുണ്ടാകുന്ന വേസ്റ്റുകൾ എല്ലാം പോയി സ്റ്റോർ ചെയ്യപ്പെടുന്നത്.. ഇത് കൂടാതെ തന്നെ നമ്മുടെ ദഹന വ്യവസ്ഥയുടെ ഒരു ഭാഗമാണ് ലിവറും പാൻക്രിയാസും എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *