ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഭൂരിഭാഗം ആളുകൾക്കുള്ള ഒരു പ്രധാന ബുദ്ധിമുട്ടാണ് കഫക്കെട്ട് എന്ന് പറയുന്നത്.. പല സമയങ്ങളിലും ഇത് എന്തിനാണ് വരുന്നത് അല്ലെങ്കിൽ എങ്ങനെയാണ് വരുന്നത് എന്ന് പോലും നമുക്ക് അറിയില്ല.. അതിന് ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെ എങ്ങനെയാണ് എനിക്ക് കഫക്കെട്ട് വന്നത്.. ചിലപ്പോൾ അതൊരു യാത്ര ആയിരിക്കാം വെറുതെ ഒരു സ്ഥലത്തേക്ക് പോയി വരികയായിരിക്കും.. ചിലപ്പോൾ നമ്മൾ നടക്കുന്ന സമയത്ത് ഒരു രണ്ടു മൂന്നു വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും പോയി കഴിഞ്ഞാൽ അവിടെ ഉണ്ടോ എന്ന് പൊടി മുഴുവൻ നമ്മുടെ മൂക്കിലേക്ക് പോയി അത് നമ്മൾ ശ്വസിച്ച് അത് പിന്നീട് കഫക്കെട്ടായി വരാറുണ്ട്.. ചില സാഹചര്യങ്ങളിൽ നമ്മൾ നല്ലപോലെ വിയർത്തിരിക്കുന്ന അവസ്ഥ.. കുറെ സമയം ഇങ്ങനെ ശരീരം വിയർത്ത് ഇരിക്കുന്നതിന്റെ ഭാഗമായി ഇത്തരം കഫക്കെട്ടുകൾ ഉണ്ടാകും..
അതുപോലെ ചിലസമയത്തും മഴ നനയുമ്പോൾ വെള്ളത്തിൻറെ അംശം ശരീരത്തിനുള്ളിലേക്ക് കടന്നു അങ്ങനെ കഫക്കെട്ട് വരാം.. പല പല കാരണങ്ങൾ കൊണ്ട് നമുക്ക് കഫക്കെട്ടുകൾ വരാം.. ഏറ്റവും കൂടുതൽ കഫക്കെട്ട് ഉണ്ടാക്കുന്നത് ഭക്ഷണങ്ങളിലൂടെ തന്നെയാണ്.. അതായത് ഭക്ഷണങ്ങളിലെ പാൽ ഉൽപ്പന്നങ്ങൾ കൊണ്ടാണ് കൂടുതൽ ഉണ്ടാവുന്നത്.. അതായത് പാൽ തൈര് മോര് തുടങ്ങിയ സാധനങ്ങൾ എല്ലാം കഫക്കെട്ട് ഉണ്ടാക്കും.. പ്രധാന പ്രശ്നങ്ങൾ എന്നുപറയുന്നത് ഇതിനകത്ത് ബാക്ടീരിയൽ പ്രശ്നങ്ങൾ കൊണ്ട് കഫക്കെട്ട് ഉണ്ടാവും.. വൈറസ് പ്രശ്നങ്ങൾ കൊണ്ട് അതുപോലെ ഫംഗസ് പ്രശ്നങ്ങൾ കൊണ്ട് എല്ലാം നമുക്ക് കഫക്കെട്ട് ഉണ്ടാവുന്നതാണ്.. പോസ്റ്റൽ നേസൽ ട്രപ്പിങ് എന്ന് പറയും.. അതായത് നമ്മുടെ മൂക്കിൻറെ ഉൾവശത്ത് നിന്ന് ചെറുതായിട്ട് വെള്ളം ഉള്ളിലേക്ക് ഇറങ്ങിവരുന്ന ഒരു അവസ്ഥയാണിത്.. അപ്പോൾ ഇതിൻറെ ഭാഗമായിട്ട് നമുക്ക് ഇത്തരം ഒരു അവസ്ഥ ഉണ്ടാകാറുണ്ട്..
അതുപോലെ മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമുണ്ട് Gerd എന്ന് പറയുന്നത്.. അതായത് നമ്മുടെ ഉള്ളിലേക്ക് പോകേണ്ട ഭക്ഷണങ്ങൾ തിരിച്ചുവരികയും അവിടെ ആസിഡുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ഇതിൻറെ ഭാഗമായി നമ്മുടെ അന്നനാളത്തിൽ പ്രശ്നങ്ങൾ വരുന്നതിന്റെ ഒരു കാര്യമാണ്.. ഉദാഹരണമായി നമ്മൾ വെള്ളം കുടിച്ചു അപ്പോൾ അടഞ്ഞുകിടക്കേണ്ട വാൽവ് ഫുള്ളായി അടയാതെ തുറന്നു കിടക്കുകയാണെങ്കിൽ നമ്മൾ വെള്ളം കുടിച്ചു.. ഈ വെള്ളം നമ്മുടെ വയറിനുള്ളിലെ ആസിഡുമായി മിക്സ് ആയി നമ്മൾ കിടക്കുമ്പോൾ ഒന്ന് ചരിഞ്ഞു കിടന്നാൽ ഇത് പതിയെ മുകളിലേക്ക് വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….