മനോഹരനെ അങ്ങേരുടെ മകൻ തന്നെ കുത്തിക്കൊന്നു.. ആ വാർത്ത ആ ഗ്രാമത്തിൽ കാട്ടുതീ പോലെയാണ് പടർന്നത്.. അറിഞ്ഞവർ അറിഞ്ഞവർ മനോഹരന്റെ വീട്ടിലേക്ക് ഓടി.. ഉമ്മറ വാതിൽ പടിയിൽ തലകുമ്പിട്ട് ഇരിക്കുന്ന ദീപുവിൻറെ വലതു കൈയിൽ അപ്പോൾ കത്തി മുറുകെ പിടിച്ചിട്ടുണ്ട്.. രാവിലെ പാൽ കൊണ്ട് വെക്കാൻ വന്ന രമണി ചേച്ചിയാണ് ആദ്യം കൊലപാതകം കണ്ടത്.. എന്നും അവർ അടുക്കള വശത്തെ ചായപ്പിൽ ആണ് പാൽ കൊണ്ട് വയ്ക്കുന്നത്.. അന്ന് ഉമ്മറപ്പടിയിൽ തലകുമ്പിട്ട് ഇരിക്കുന്ന ദീപുവിനെ കണ്ടിട്ടാണ് അവൻറെ അടുത്തേക്ക് ചെന്നത്.. അപ്പോഴാണ് രക്തം കട്ടപിടിച്ച് ഉണങ്ങിയ കത്തി മുറുകെ പിടിച്ചിരിക്കുന്നത് കണ്ടത്.. അവൻ അവരിൽ നിന്ന് അല്പം മാറി നിന്ന് തല ഉയർത്തി വീട്ടിലേക്ക് നോക്കുമ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന മനോഹരനെ കണ്ടത്..
കയ്യിലിരുന്ന് പാൽ കുപ്പി വലിച്ചെറിഞ്ഞ് അവർ നിലവിളിച്ച ഓടുമ്പോഴാണ് ആ നാടുമുഴുവൻ മനോഹരൻ കൊലപാതക വാർത്ത അറിയുന്നത്.. വീടിനു ചുറ്റും നിറയെ ആളുകൾ കൂടിയെങ്കിലും ആർക്കും വീടിനുള്ളിൽ കയറാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല.. ദീപുവിന് ഏകദേശം 25 വയസ്സ് പ്രായം കാണും.. വീട്ടിലും നാട്ടിലും ഒരുപോലെ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു.. ആ നാട്ടുകാരെ ഞെട്ടിച്ചു കൊണ്ടാണ് രണ്ടുദിവസം മുമ്പ് ദീപുവിൻറെ അമ്മയും അനിയത്തിയും ആത്മഹത്യ ചെയ്തത്.. ദീപുവിൻറെ അനിയത്തിയുടെ കല്യാണം ഉറപ്പിച്ചതായിരുന്നു.. ആ ഒരു സമയത്താണ് അമ്മയുടെയും മകളുടെയും ആത്മഹത്യ.. അവരുടെ കനൽ എരിഞ്ഞ് തീരുന്നതിനു മുൻപേ തന്നെ ഇപ്പോൾ ഒരു കൊലപാതകവും.. അതും കൂടി ആയപ്പോൾ നാട്ടുകാർ ഓരോരോ സംശയങ്ങൾ പറഞ്ഞു തുടങ്ങി.. ആൾക്കൂട്ടത്തിന് ഇടയിലേക്ക് രണ്ടു പോലീസ് ജീപ്പുകൾ ചീറിപ്പാഞ്ഞു വന്നു..
പുതിയ എസ് ഐ സന്ധ്യ ജീപ്പിൽ നിന്ന് ഇറങ്ങുമ്പോഴേക്കും കോൺസ്റ്റബിൾ മാർ പെട്ടെന്ന് ഇറങ്ങി അവർ വരുന്ന വഴിയിൽ ആളൊതുക്കി കൊടുത്തു.. അവർ അവിടേക്ക് ചെല്ലുമ്പോഴും ദീപു തലകുമ്പിട്ട് തന്നെ ഇരിക്കുകയായിരുന്നു.. ഒരു കോൺസ്റ്റബിൾ ദീപുവിൻറെ കയ്യിൽ നിന്നും കത്തി വാങ്ങി.. രണ്ടുപേർ പിടിച്ച് അവനെ എഴുന്നേൽപ്പിച്ച് ജീപ്പിലേക്ക് കയറ്റി.. ജീപ്പിലേക്ക് നടക്കുമ്പോഴും ദീപു തല ഉയർത്തി ആരെയും നോക്കിയിരുന്നില്ല.. ആ അമ്മയുടെയും മകളുടെയും മരണത്തിൽ ഇവനും പങ്ക് ഉണ്ടാകും.. ഇവനെ ഒന്നും ആരും വെറുതെ വിടരുത് എന്ന് ആൾക്കൂട്ടത്തിൽ നിന്ന് ആരുടെയോ ശബ്ദം മുഴങ്ങിയപ്പോൾ കൂടെ നിന്നിരുന്നവർ അത് ഏറ്റുപിടിച്ചു.. ദീപുവിനോട് ശകാരവർഷങ്ങൾ നടത്തുമ്പോൾ ചിലരൊക്കെ ദേഷ്യത്തോടെ ദീപുവിനെ ആക്രമിക്കാൻ അരികിലേക്ക് ചെന്നു.. അവരുടെ ഇടയിൽനിന്ന് ഒരുവിധം പോലീസ് അവനെ ജീപ്പിലേക്ക് കയറ്റി നേരെ മെഡിക്കൽ എടുക്കാനായി ഹോസ്പിറ്റലിലേക്ക് പോയി.. എസ് ഐ സന്ധ്യ വീടിനുള്ളിൽ കയറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയൊ കാണുക….