പുതു വീടിൻറെ ഉമ്മർത്തുനിന്നാണ് ആ നിലവിളി കേട്ടത്.. അരുതാത്തത് ഒന്നും സംഭവിച്ചു കാണരുത് എന്നുള്ള പ്രാർത്ഥനയില് തന്നെയാണ് ദ്രുതഗതിയിൽ ഞാൻ ആ വീട്ടിലേക്ക് ഓടിച്ചെന്ന് കയറിയതും.. കോളേജിൽ പഠിക്കുന്ന ആൺകുട്ടിയുടെ ഇരു കൈകളും പിടിച്ച പൊട്ടിച്ചിരിക്കുകയായിരുന്നു അമ്മ.. നിൻറെ വിവാഹത്തിന് ഞാനാണ് വള ഇടുന്നത് എന്ന് പറഞ്ഞു ഉമ്മ.. ക്രൂരമായ നേത്രങ്ങൾ കൊണ്ട് അവൻറെ കരങ്ങളിൽ തുറിച്ചു നോക്കുമ്പോൾ ഭയത്തോടു കൂടി അവൻ ചുറ്റിലും നോക്കുന്നുണ്ടായിരുന്നു.. പിടുത്തം വിടുവിച്ച് അവനോട് മാപ്പ് പറഞ്ഞു അമ്മയുമായി തിരികെ നടക്കുമ്പോൾ ആ വീട്ടിലെ ഗൃഹനാഥൻ ദേഷ്യത്തോടെ വിളിച്ചു പറയുന്നത് ഞാൻ കേട്ടു.. ഭ്രാന്ത് ആണെങ്കിൽ ഇതിനെ വല്ല ചങ്ങലിക്കും ഇട്ടുകൂടെ.. അതെ എൻറെ അമ്മയ്ക്ക് ഭ്രാന്താണ്.. മരുന്ന് മുടങ്ങി പോയതുകൊണ്ട് കൂടിയ ഭ്രാന്ത് പക്ഷേ ചങ്ങലയ്ക്ക് അമ്മയെ ഇടാൻ മാത്രം ഈ ജന്മം എന്നെക്കൊണ്ട് കഴിയില്ല..
പറയാൻ വന്നതൊക്കെ എൻറെ തൊണ്ടയിൽ തന്നെ തങ്ങിനിന്നു.. സന്ധ്യക്ക് ഞാൻ നിലവിളക്ക് കത്തിക്കുമ്പോൾ മുറ്റത്തെ ആകെ പൊടി പാറിച്ച് ദൈവങ്ങൾക്ക് നേരെ എറിഞ്ഞ് അട്ടഹസിക്കുന്ന അമ്മയുടെ ചെയ്തിയെ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട് ഞാൻ.. ചോറ് വയ്ക്കാൻ വേണ്ടി കോരി ഒഴിച്ച കുടത്തിലെ വെള്ളം തലവഴി കമഴ്ത്തി അടുക്കളയിൽ ചിതറി വീഴ്ത്തുമ്പോഴും അതിനുശേഷം പൊട്ടിച്ചിരിക്കുമ്പോഴും മറുത്ത് ഒരക്ഷരം പോലും മിണ്ടാതെ വീണ്ടും വെള്ളം എടുത്തു കൊടുക്കാൻ നടന്ന നീങ്ങാറുണ്ട് ഞാൻ..
പഞ്ചസാര പാത്രവും തേയില പാത്രവും രാത്രിയിൽ വലിച്ചെറിയുമ്പോൾ രാവിലെ എഴുന്നേറ്റ് പറമ്പിൽ നിന്ന് അത് വീണ്ടും പെറുക്കി എടുത്തു കൊണ്ടുവന്ന അമ്മയ്ക്ക് കാപ്പി ഇട്ടു കൊടുക്കാറുണ്ട് ഞാൻ.. കഴിക്കാൻ കൊടുക്കുന്ന മരുന്ന് ഞാൻ കാണാതെ പുറത്തേക്ക് വലിച്ചെറിഞ്ഞ് പണി കഴിഞ്ഞു വരുമ്പോൾ എൻറെ മേലെ മണലുകൊണ്ട് വാരിയെറിഞ്ഞ് ഉച്ചത്തിൽ കൈകൊട്ടി പൊട്ടിച്ചിരിക്കുന്ന അമ്മയുടെ എല്ലാ ഗോഷ്ടികളും കണ്ടിരുന്നേയുള്ളൂ ഞാൻ കാരണം അവർക്ക് ഭ്രാന്താണ് എങ്കിലും അതെൻറെ അമ്മയാണ്.. ഈ ഭൂമിയിൽ എനിക്ക് എന്ന് പറയാൻ ആകെയുള്ള ഒരു സമ്പാദ്യം ഒരു കൂട്ട്.. ഇങ്ങനെയൊന്നും ആയിരുന്നില്ല ഒരുകാലത്ത് എൻറെ അമ്മ.. എനിക്ക് എന്നും ചോറു ഉരുള വാരി തന്ന് മടിയിൽ ഇരുത്തി പാട്ടു പാടി തരുന്ന എൻറെ അമ്മ.. പക്ഷേ ആ സന്തോഷം എല്ലാം എൻറെ അച്ഛൻറെ അപകടം മരണവാർത്ത അറിയുന്നതുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….