ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലരും ചോദിക്കാനുള്ള ഒരു സംശയമാണ് ഉറങ്ങാൻ ഉള്ള കറക്റ്റ് പൊസിഷൻ ഏതാണ് എന്നുള്ളത്.. പലരും പറയാറുണ്ട് ആണുങ്ങളുടെ ഒരു പ്രധാന ലക്ഷണം എന്ന് പറയുന്നത് തന്നെ അവർ ഉറങ്ങുന്നത് നെഞ്ചുവിരിച്ച് കിടന്നു കൊണ്ടാണ്.. അതുപോലെതന്നെ ചിലർ പറയാറുണ്ട് ഗർഭിണികൾ നേരെ കിടന്നുറങ്ങരുത് ഒരു സൈഡ് തിരിഞ്ഞു മാത്രമേ കിടന്ന ഉറങ്ങാൻ പാടുള്ളൂ എന്ന് പറയാറുണ്ട് കാരണം ഗർഭിണികൾക്ക് ഒരു സൈഡ് തിരിഞ്ഞു കിടന്നാൽ മാത്രമേ വയറിനകത്ത് ഉള്ള കുഞ്ഞിന് ആവശ്യത്തിനുള്ള ഓക്സിജനും ന്യൂട്രിയൻസും അവരുടെ രക്ത കുഴലുകളിലൂടെ ലഭിക്കുകയുള്ളൂ.. നേരെ കിടന്നുറങ്ങുമ്പോൾ അവരുടെ രക്തക്കുഴലുകളിൽ അല്പം ചുരുക്ക് ഉണ്ടാവുകയും ഇതുവഴി ഗർഭസ്ഥ ശിശുവിന് അവയ്ക്ക് ആവശ്യമായ ഓക്സിജനും ന്യൂട്രിയൻസും കിട്ടാതെ വരികയും ചെയ്യുന്നു..
നമുക്ക് ഉറക്കത്തിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാം.. ഈ ഉറക്കത്തിനെ കുറിച്ച് മാത്രം പഠിക്കുന്ന ഒരു വൈദ്യശാസ്ത്ര ശാഖ ഉണ്ട് അതിനെ സ്ലീപ്പ് മെഡിസിൻ എന്ന് പറയും.. അത് പൽമനോളജിയുടെ തന്നെ ഒരു സബ് ഡിവിഷൻ ആയിട്ട് വരും.. ഉറക്കത്തിന് ഇടയിലുള്ള കൂർക്കം വലി അതുപോലെ അതിനിടയിൽ ഉണ്ടാകുന്ന ശ്വാസ തടസ്സങ്ങൾ തുടങ്ങിയവയെല്ലാം അവലോകനം ചെയ്തു അതിന് ആവശ്യമായ കറക്ഷൻ കൊടുക്കുകയാണ് വേണ്ടത്.. നമ്മൾ ഒരു ദിവസം ഏഴെട്ട് മണിക്കൂറോളം എങ്കിലും ഉറങ്ങുന്നുണ്ട്.. ആ ഉറക്കത്തിന്റെ സമയത്തിൽ നമുക്ക് ആവശ്യമുള്ള ശ്വാസം അല്ലെങ്കിൽ ഓക്സിജൻ എടുക്കുന്നില്ലെങ്കിൽ ആ സമയത്ത് അപാകതകൾ കൊണ്ട് തന്നെ നമുക്ക് ക്രോണിക് ആയിട്ടുള്ള പല അസുഖങ്ങളും വരാം..
പ്രത്യേകിച്ചും ഹൃദയത്തിൻറെ ഫെയിലിയർ ആയിട്ടുള്ള കോർ പഴമണൈറ്റ് ഹാർട്ട് ഫെയിലിയർ എന്ന് പറയും.. അതായത് നമ്മുടെ ശ്വാസകോശത്തിലേക്ക് ബ്ലഡ് പമ്പ് ചെയ്യുന്ന ഹൃദയത്തിൻറെ വലതുഭാഗത്തെ അറകൾ അത് കൂടുതലായി വീങ്ങി വരികയും ചെയ്യുന്നതുമൂലം പിന്നീട് അത് റൈറ്റ് ഹാർട്ട് ഫെയിലിയറിലേക്ക് നയിക്കുകയും ചെയ്യുന്നു.. ഇതിൻറെ ഭാഗമായി പൾമണറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്ന സ്ഥിതിവിശേഷം ഉണ്ടാവാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….