ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഹൃദ്രോഗവും വ്യായാമവും എന്ന വിഷയത്തെക്കുറിച്ചാണ് .. പലപ്പോഴും നമ്മൾ എപ്പോഴും കേൾക്കുന്നത് അമിതമായ വ്യായാമങ്ങൾ മൂലം ഒരാൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചു ഒരു ഹൃദയാഘാതം ഉണ്ടായി എന്നൊരു വിഷയത്തെക്കുറിച്ചാണ്. അപ്പോൾ എക്സസൈസ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എത്രത്തോളം വേണം ഒരു ഹൃദ്രോഗത്തിനും അതുപോലെ ഒരു ഹൃദ്രോഗി ആയതിനുശേഷം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. പ്രത്യേകിച്ച് വ്യായാമം എന്നതിന് ഒരു കണക്കുണ്ട്.. അതിനെ നമ്മൾ എക്സസൈസ് പ്രിസ്ക്രിപ്ഷൻ എന്നു പറയും.. കാരണം ഹൃദ്രോഗത്തിന് തടയാനായിട്ട് അതിന്റെ റിസ്ക് ഫാക്ടറായ ബ്ലഡ് പ്രഷർ കൊളസ്ട്രോൾ എന്നിവയെല്ലാം ഒരു നിയന്ത്രണത്തിൽ കൊണ്ടുവരാൻ വേണ്ടിയാണ് നമ്മൾ സ്ഥിരമായി വ്യായാമം വേണമെന്ന് പറയുന്നത്..
ഒരു അരമണിക്കൂർ മുതൽ 45 മിനിറ്റ് വരെ ഒരു ശരാശരി വ്യക്തി ആഴ്ചയിൽ അഞ്ചു ദിവസങ്ങളും ചെയ്യുക എന്നുള്ളതാണ് മിനിമം വേണ്ടത്.. അപ്പോൾ വ്യായാമത്തിൽ പലതരം വ്യായാമങ്ങൾ ഉണ്ട്.. നമ്മുടെ ബോഡി വെയിറ്റ് വെക്കാൻ ആയിട്ട് അതുപോലെ ശക്തി കൂട്ടാൻ ആയിട്ട്.. അതുപോലെ സ്ട്രസ്സ് എക്സസൈസ് അതായത് നമ്മുടെ ടെൻഷൻ കുറയ്ക്കുന്ന.. നമ്മുടെ മസിൽസിന് സ്ട്രെങ്ത് കൂട്ടാനായിട്ട് ഉള്ള എക്സസൈസുകൾ.. എന്നാൽ പൊതുവേ ഇത് ഹൃദയത്തിന് അനുകൂലമായ ഒരു എക്സസൈസ് അല്ല.. മസിൽ ടെൻഷൻ കൂടുമ്പോൾ ഹൃദയമിടിപ്പ് കൂടാനുള്ള ചാൻസും ഉള്ളതുകൊണ്ടുതന്നെ ഇത്തരത്തിൽ വെയിറ്റ് എടുക്കുന്ന എക്സസൈസുകൾ ചെയ്യുന്നതിനു മുൻപ് തന്നെ നമ്മുടെ ഹൃദയത്തിൻറെ സ്ഥിതി എങ്ങനെയാണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്..
നേരെമറിച്ച് നമ്മുടെ ഹൃദയത്തിന് അനുകൂലമായ എക്സസൈസുകൾ എന്ന് പറയുന്നത് ഐസോടോണിക് എക്സസൈസുകൾ ആണ്.. ഉദാഹരണമായി പറയുകയാണെങ്കിൽ നടത്തം അതുപോലെ ജോഗിംഗ്.. ചെറിയ രീതിയിലുള്ള സൈക്കിൾ റേസിംഗ്.. സ്വിമ്മിംഗ് തുടങ്ങിയവയാണ് ഹൃദയത്തിൻറെ ആരോഗ്യത്തിനായി ഏറെ ഗുണമുള്ളത്.. അതുകൊണ്ടുതന്നെ നമുക്ക് കൂടുതൽ പ്രാവർത്തികമായിട്ടുള്ളത് വാക്കിംഗ് അതുപോലെ ജോഗിംഗ് ആണ്.. ഓരോ ഏജ് ഗ്രൂപ്പുകൾ അനുസരിച്ച് പ്രായം അനുസരിച്ച് ഇത്തരം എക്സസൈസുകളിൽ ഏർപ്പെടാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….