അവന്റെ ചെലവിൽ നീ തിന്നും കുടിച്ചു കഴിയുന്നതും പോര.. ഇനി നിൻറെ വീട്ടുകാരുടെ ചെലവ് കൂടി അവൻ നോക്കണോ.. നീ എൻറെ മകൻറെ ജീവിതം തുലയ്ക്കാൻ വേണ്ടിയാണ് അവൻറെ ജീവിതത്തിലേക്ക് കെട്ടി എഴുന്നള്ളിയത്.. എന്ന് നീ കുടുംബത്തിൽ വന്ന കയറിയോ അന്നുമുതൽ എൻറെ മകൻറെ ജീവിതം കഷ്ടത്തിലായി.. രേണുക രാവിലെ മുതൽ തുടങ്ങിയതാണ് ഈ ഒരു ബഹളം.. അടുക്കളയിൽ നിന്ന് അതെല്ലാം കേട്ടുകൊണ്ടിരുന്ന ശാലിനിക്ക് വല്ലാത്ത സങ്കടം തോന്നി.. ശാലിനിയുടെ അച്ഛന് ആസ്മ രോഗത്തിന്റെ പ്രശ്നമുണ്ട്.. അത് വന്നു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് വളരെയധികം ബുദ്ധിമുട്ടാണ്.. ശ്വാസം പോലും കിട്ടാതെ വേദനിക്കും.. ഇപ്പോൾ അച്ഛനെ അസുഖം വളരെ കൂടുതലാണ്.. ചികിത്സക്കും മറ്റും ആയി നല്ല ചിലവുകൾ വരുന്നുണ്ട്.. ഇത്തവണ ആശുപത്രിയിൽ പോയപ്പോൾ ശാലിനിയുടെ കയ്യിൽ നിന്ന് കുറച്ച് പണം അവളുടെ അമ്മ വാങ്ങിച്ചിരുന്നു.. ആ വിവരം ഇന്നലെയാണ് രേണുക അറിയുന്നത്.. ആ സമയം മുതൽ തുടങ്ങിയതാണ് ഈ വീട്ടിൽ ഉള്ള വഴക്ക്.. തമ്പുരാട്ടി സ്വപ്നം കണ്ട് കഴിഞ്ഞു എങ്കിൽ എനിക്ക് ഒരു ഗ്ലാസ് ചായ തരുമോ.. തൊട്ടടുത്തുനിന്ന് രേണുകയുടെ ശബ്ദം കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി..
വേറെ എന്താ പണി തിന്നുക ഉറങ്ങുക സ്വപ്നം കാണുക ഇതല്ലാതെ നിനക്ക് ഈ വീട്ടിൽ മറ്റ് എന്തെങ്കിലും ജോലി ഉണ്ടോ.. രേണുകയുടെ ദേഷ്യത്തിന് കുറവ് ഒന്നും ഉണ്ടായിരുന്നില്ല.. ഇനി എൻറെ മകൻ സമ്പാദിക്കുന്നതെല്ലാം നിൻറെ വീട്ടിൽ എങ്ങനെ കൊണ്ടുപോയി കൊടുക്കാം എന്നാണോ നിൻറെ ആലോചന എന്ന് വളരെ ദേഷ്യത്തോടെ ചോദിച്ചു.. അമ്മ എന്തു വർത്തമാനമാണ് പറയുന്നത് ഞാൻ എപ്പോഴാണ് പണം എൻറെ വീട്ടിലേക്ക് വേണ്ടി ചിലവാക്കിയത്.. ഇപ്പോൾ വാങ്ങിയ പണം കടമായി വാങ്ങിയത് ആണ്.. എൻറെ സാലറി കിട്ടുമ്പോൾ ഞാൻ അത് തിരിച്ചുകൊടുക്കും.. അതു കൊള്ളാം അപ്പോൾ ഇതുവരെ എൻറെ മകൻ നിന്റെ വീട്ടിലേക്ക് ഒന്നും ചെയ്തില്ല എന്ന് ആണോ.. ഓരോ ഓണത്തിനും നിൻറെ വീട്ടിലേക്ക് പോകുമ്പോൾ നിൻറെ അച്ഛനും അമ്മയ്ക്കും അനിയത്തിക്കും അവളുടെ ഭർത്താവിനെ ഉൾപ്പെടെ ഡ്രസ്സ് വാങ്ങിയിട്ട് അല്ലേ പോകുന്നത്.. അതുകൂടാതെ വഴിയോരങ്ങളിലെ ബേക്കറികളിൽ നിന്നെല്ലാം സാധനങ്ങൾ വാങ്ങിക്കൂട്ടും കുറേ.. ഇതൊക്കെ എന്റെ മകൻറെ പൈസ അല്ലാതെ മറ്റ് ആരുടേതാണ്. ഇതൊന്നും കൂടാതെ മാസം ഒരു തുക നിൻറെ അച്ഛനും അമ്മയ്ക്കും കൊടുക്കുന്നില്ലേ.. എൻറെ മകൻറെ ശമ്പളത്തിന്റെ പകുതിയും ഇങ്ങനെ തന്നെയാണ് ചെലവായി പോകുന്നത് എന്ന് എനിക്കിപ്പോൾ അറിയാം.. അവർ ദേഷ്യം അടക്കാൻ കഴിയാതെ വിളിച്ചു പറഞ്ഞു..
ഞങ്ങൾ എൻറെ വീട്ടിലേക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കുന്നുണ്ടെങ്കിൽ അതുപോലെതന്നെ ഇവിടേക്ക് തിരിച്ചു വരുമ്പോൾ ഞാനും വാങ്ങിച്ചു കൊണ്ടുവരാറില്ലേ.. എൻറെ വീട്ടിൽ നിന്ന് ഇവിടേക്ക് കൊണ്ടുവരുന്ന സാധനങ്ങൾക്കൊന്നും ഒരു കണക്കും ഇല്ലല്ലോ.. പിന്നെ മാസം മാസം എൻറെ വീട്ടിലേക്ക് പൈസ കൊടുക്കുന്നുണ്ടെങ്കിൽ അത് എൻറെ സാലറിയിൽ നിന്ന് ആണ്.. അല്ലാതെ ഏട്ടൻറെ ഒരു രൂപ പോലും ഞാൻ ആ കാര്യത്തിനായി എടുക്കുന്നില്ല.. അവളുടെ സ്വരത്തിലും ദേഷ്യം കലർന്നിരുന്നു.. നീ കുറെ നേരമായല്ലോ സാലറി സാലറി എന്ന് പറയാൻ തുടങ്ങിയിട്ട്.. ആകപ്പാടെ 8000 രൂപ അല്ലേ നിനക്ക് കിട്ടുന്നത്.. അതിൽ നിന്ന് നീ എന്തൊക്കെ ചെയ്യുന്നു.. പറയുമ്പോൾ നിൻറെ സാലറി പക്ഷേ ചെലവ് മൊത്തം എൻറെ മകൻറെയും.. ആ വഴക്കിന് അവസാനം ഉണ്ടാകില്ല എന്ന് തോന്നിയപ്പോൾ അവൾ മെല്ലെ മുറിയിലേക്ക് നടന്നു.. അവൾക്ക് ആകപ്പാടെ ദേഷ്യവും സങ്കടവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.. ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന രമേശ് കാണുന്നത് എന്തൊക്കെയോ ചിന്തകളിൽ ഇരിക്കുന്ന ശാലുവിനെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..