ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ലോകത്ത് ഓരോ ആറ് സെക്കൻഡിലും ഒരാൾക്കെങ്കിലും സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാവുന്നുണ്ട്.. ഏഷ്യയിൽ ആകട്ടെ ഈ കണക്ക് അഞ്ച് സെക്കൻഡിൽ ഒരാൾക്ക് എന്ന രീതിയിലാണ് കണ്ടുവരുന്നത്.. അപ്പോൾ എന്താണ് ഈ സ്ട്രോക്ക് എന്ന് പറയുന്നത്.. സ്ട്രോക്ക് ഉണ്ടായ ഒരു രോഗി ആശുപത്രിയിൽ എത്തിയാൽ എന്തൊക്കെ ചികിത്സകളാണ് ആവശ്യമായി വരുന്നത്.. സ്ട്രോക്ക് എന്നാൽ നമ്മുടെ രക്തക്കുഴലുകളുടെ സംബന്ധിക്കുന്ന ഒരു അസുഖമാണ്.. പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ടാവും ഹൃദയാഘാതം അതായത് ഹൃദയത്തിലേക്കുള്ള രക്ത ധമനികളിൽ ഉണ്ടാകുന്ന കൊഴുപ്പ് മൂലം രക്തക്കുഴലുകൾ അടഞ്ഞുപോയി ഹൃദയാഘാതം ഉണ്ടാകുന്നു..
അതേപോലെതന്നെ നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലും ബ്ലോക്കുകൾ ഉണ്ടാവുകയോ അതുപോലെ അവിടുത്തെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെയോ ചെയ്യുന്നതിനെ ആണ് നമ്മൾ സ്ട്രോക്ക് എന്ന് വിളിക്കുന്നത്.. സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.. അതായത് ക്ലോട്ടിംഗ് മൂലം ഉണ്ടാകുന്ന സ്ട്രോക്കിനെ നമ്മൾ എസ്കിമിക്ക് സ്ട്രോക്ക് എന്നും അതുപോലെ രക്തസ്രാവം മൂലം ഉണ്ടാകുന്നതിന് നമ്മൾ ഹെമറാജിക് സ്ട്രോക്ക് എന്നും വിളിക്കുന്നു.. ഉദ്ദേശം ഏകദേശം 85% സ്ട്രോക്കും രക്തക്കുഴലുകളിൽ നമ്മുടെ രക്തം കട്ടയായി ഉണ്ടാകുന്ന എസ്കീമിക്ക് സ്ട്രോക്കാണ്.. ഇതൊക്കെയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ.. ഇത് എളുപ്പത്തിൽ ഓർത്തിരിക്കാൻ ആയി ബി ഫാസ്റ്റ് എന്ന് പറയും.. ഇതിൽ ബി എന്നു പറഞ്ഞാൽ ബാലൻസ് പെട്ടെന്ന് എഴുന്നേറ്റു നിൽക്കുന്ന ഒരാൾക്ക് നടക്കുമ്പോൾ വീഴാൻ പോകുന്നതുപോലെ തോന്നുക..
അതുപോലെ മറ്റൊരു വശത്തേക്ക് ചാഞ്ഞു പോകുക.. അതുപോലെ ഈ എന്നു പറഞ്ഞാൽ ഐസ്.. കാഴ്ചകൾക്ക് മങ്ങൽ അനുഭവപ്പെടുക..രണ്ടായി കാണുക.. അതുപോലെ എഫ് എന്ന് പറഞ്ഞാൽ ഫേസ്.. ചിരിക്കുമ്പോൾ മുഖം മറ്റൊരു വശത്തേക്ക് കോടി പോകുക.. എ ഫോർ ആംസ്.. കൈകൾ ഉയർത്താൻ പറയുക അതുപോലെ കൈകൾ പെട്ടെന്ന് ഒരു വശത്തേക്ക് താഴ്ന്നു പോകുന്നു.. ഉയർത്താൻ പറ്റുന്നില്ല.. ഗ്രിപ്പ് ചെയ്യാൻ പറ്റുന്നില്ല.. എസ് എന്ന് പറഞ്ഞാൽ സ്പീച്ച്.. അതായത് പറയാൻ പറ്റുന്നില്ല അല്ലെങ്കിൽ നമ്മൾ പറയുന്നത് അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.. ഇത്തരം ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ അപ്പോൾ തന്നെ രോഗിയെ അനിയന്ത്രിതമായി ഹോസ്പിറ്റലിൽ എത്തിക്കുകയാണ് ചെയ്യേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….