കുട്ടികളിലെ കഫക്കെട്ട് എന്ന പ്രശ്നം.. ഇവ വരാനുള്ള പ്രധാന കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും….

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കുട്ടികളിൽ ഉണ്ടാകുന്ന നിരന്തരമായ കഫക്കെട്ടുകളും അതുമായി ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും ആസ്മയും.. ഇന്ന് നമ്മുടെ ആഗോളതലത്തിൽ തന്നെ വലിയ പ്രശ്നം ഉള്ള ഒരു രോഗമാണ് ഇത്.. എനിക്ക് അമേരിക്ക യൂറോപ്പ് തുടങ്ങി എല്ലാ രാജ്യങ്ങളിൽ നിന്നും എൻക്വയറി വരാറുണ്ട്.. ഇവിടെ ഒരു കാര്യം നിങ്ങളോട് എടുത്തു പറയുകയാണ് ഗൂഗിളിൽ കയറി ആസ്മ എന്ന് അടിച്ചു നോക്കുക അത് കുട്ടികളാണെങ്കിലും മുതിർന്നവർ ആണെങ്കിലും.. അതിൽ പറയുന്ന കാര്യം ആത്മാ ഒരിക്കലും പൂർണമായും മാറ്റാൻ കഴിയില്ല അതിനെ താൽക്കാലിക ശമനം മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ.. ഇന്നും നമ്മുടെ ഇത്രയും ശാസ്ത്രങ്ങൾ പുരോഗമിച്ചിട്ടും അതിന്റെ സ്ഥിതി ഇങ്ങനെയാണ്..

എൻറെ കഴിഞ്ഞ 30 വർഷത്തിലെ അനുഭവങ്ങളിൽ ഏതാണ്ട് ഒരു ലക്ഷത്തിൽ പരം കുഞ്ഞുങ്ങളെ ഈ മാറാരോഗത്തിൽ നിന്ന് രക്ഷപ്പെടുത്തുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്.. നിരന്തരം ഹോസ്പിറ്റലുകളിൽ കിടന്ന് മരുന്നുകൾ കഴിച്ചുകൊണ്ടിരുന്ന കുട്ടികളെ വരെ എനിക്ക് രക്ഷപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ട്.. അതുമായി ബന്ധപ്പെട്ട അതിൻറെ കുറച്ചു വിശദാംശങ്ങളിലേക്കാണ് ഇന്ന് നമ്മൾ കടക്കുന്നത്.. മാതാപിതാക്കൾ കുട്ടികളെയും കൊണ്ട് പരിശോധനയ്ക്ക് വരുമ്പോൾ പറയുന്ന ഒരു കാര്യമാണ് സാറേ ഇവന് എന്നും കഫക്കെട്ടാണ്.. കഫക്കെട്ട് വന്നാൽ പനി വരും.. ആദ്യം ഒരു തുമ്മൽ വരും പിന്നീട് തൊണ്ട വേദനയാകും..

പിന്നീട് അത് കഫക്കെട്ടാവും.. അതിനുശേഷം ഇൻഫെക്ഷൻ ആകുമ്പോൾ ആൻറിബയോട്ടിക്ക് നൽകും.. കുറച്ചുകൂടി പ്രതിരോധശേഷികൾ ഇല്ലാത്ത കുട്ടികളാണെങ്കിൽ ഇതിൻറെ അടുത്ത സ്റ്റേജ് ആണ് ന്യൂമോണിയ എന്ന് പറയുന്നത്.. കുറെ കാലങ്ങൾക്കു മുമ്പ് ന്യൂമോണിയ വന്നു കഴിഞ്ഞാൽ മരണം ആയിരുന്നു ഫലം.. ഇന്ന് അങ്ങനെയല്ല ആൻറിബയോട്ടിക്കുകളുടെ വരവോടുകൂടി നമുക്ക് അതിനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.. എങ്കിലും നമുക്ക് ഇതിനുള്ള ഒരു ശാശ്വത പരിഹാരം ലഭിച്ചിട്ടില്ല.. ഇന്ന് എല്ലാ കുടുംബങ്ങളിലും ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ മാത്രമേ ഉള്ളൂ.. പഴയപോലെ 5 അല്ലെങ്കിൽ 10 കുട്ടികൾ ഇല്ല.. ഓരോ കുട്ടികളും വളരെ വിലപ്പെട്ടതാണ്.. അപ്പോൾ കുഞ്ഞുങ്ങളെയും കൊണ്ട് മാതാപിതാക്കൾ വരുമ്പോൾ അവരുടെ മുഖത്തുനിന്ന് കുഞ്ഞുങ്ങളെ പറ്റിയുള്ള ഉൽകണ്ട നമുക്ക് മനസ്സിലാക്കാൻ കഴിയും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *