ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുമ്പോൾ പലരുടെയും കണ്ണ് നിറയുന്നത് എന്തുകൊണ്ടാണ്… യാഥാർത്ഥ്യം മനസ്സിലാക്കാം..

നമ്മളെല്ലാവരും ക്ഷേത്രദർശനങ്ങൾ നടത്തുന്ന വ്യക്തികളാണ്.. നമ്മുടെ മനസ്സ് എന്തെന്ന് ഇല്ലാതെ ചാഞ്ചാടുന്ന സമയത്ത് അതുപോലെ നമ്മുടെ മനസ്സിന് എന്തെങ്കിലും ദുഃഖങ്ങൾ വരുന്ന സമയത്ത് അതുപോലെ നമുക്ക് ആരുമില്ല എന്നുള്ള ഒരു തോന്നൽ ഉണ്ടാവുന്ന സമയത്ത് എല്ലാം നമ്മൾ ക്ഷേത്രങ്ങളിലേക്ക് ഓടിപ്പോകാറുണ്ട്.. കൂടാതെ നമുക്ക് ഭഗവാനെ കാണണം.. പ്രേമ സ്വരൂപനായ ഭഗവാനെ കാണണം അതുപോലെ അമ്മയുടെ അനുഗ്രഹം വേണം.. അമ്മ എന്നും കൂടെ വേണം എന്നൊക്കെ നമുക്ക് കൂടുതലായി ആഗ്രഹങ്ങൾ വരുന്ന സമയത്ത് നമ്മൾ ക്ഷേത്രങ്ങളിലേക്ക് പോകാറുണ്ട്.. മറ്റു ആളുകൾ പോകുന്നത് ഒരു ദിനചര്യ എന്നോണം ഒരു ദിവസത്തിൻറെ ദിനചര്യയുടെ ഭാഗം എന്നോണം അവരുടെ പ്രാണവായു പോലെ ക്ഷേത്രങ്ങളിൽ പോകുന്ന ആളുകളുണ്ട്.. ഇങ്ങനെ ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങളിൽ പോവുക എന്നുള്ളത് ഓരോരോ കാരണങ്ങളാണ്.. എന്നാൽ നമ്മൾ ഈ പറയുന്ന ആളുകളെല്ലാവരും തന്നെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ പലപ്പോഴും പലർക്കും എല്ലാവർക്കും ഉണ്ടാകണമെന്നില്ല..

പലപ്പോഴും പലർക്കും ഉണ്ടാകുന്ന ഒരു കാര്യമാണ് എന്തെന്നില്ലാതെ അല്ലെങ്കിൽ കാരണം എന്താണെന്ന് പോലും അറിയാതെ കണ്ണുകൾ നിറയുക എന്നുള്ളത്.. കണ്ണുകൾ വളരെയധികം നിറയും.. മനസ്സ് വല്ലാതെ അങ്ങ് പിടയ്ക്കും.. എപ്പോഴാണെന്ന് അറിയാമോ ഭഗവാനെ കാണുന്ന സമയത്ത് അല്ലെങ്കിൽ ഭഗവതിയെ കാണുന്ന സമയത്ത്.. ഇത് കൂടുതലും നമുക്ക് ദേവി ക്ഷേത്രങ്ങളിൽ പോകുമ്പോഴാണ് ഈ ഒരു അനുഭവം കൂടുതലായി നമുക്ക് ഓരോ വ്യക്തികൾക്കും ഉണ്ടാവുന്നത് എന്ന് പറയുന്നത്.. പലപ്പോഴും പലർക്കും അത്തരത്തിൽ ക്ഷേത്രത്തിൽ പോകുമ്പോൾ മനസ്സ് വല്ലാതെ വിങ്ങാറുണ്ട്.. കണ്ണുകൾ നിറയുന്നത് അല്ലെങ്കിൽ മനസ്സ് വിങ്ങിപ്പൊട്ടുന്നത് രണ്ടുതരം സന്ദർഭങ്ങളിൽ നടക്കാറുണ്ട്.. ഒരുപക്ഷേ അതിൽ ആദ്യത്തെ സംഭവം നിങ്ങൾക്ക് വളരെയധികം പരിചിതമാണ്..

നമ്മൾ ജീവിതത്തിൽ തോറ്റു പോകുമ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മൾ പലതും നേടി എന്ന് കരുതുന്ന പലതും കൈവിട്ടു പോകുമ്പോൾ അതുപോലെ നമ്മുടെ മനസ്സിൽ എന്തെങ്കിലും ദുഃഖങ്ങൾ തട്ടുമ്പോൾ.. നമ്മളെ ആരെങ്കിലും ഒക്കെ ഒന്നുമല്ലാതെ ആക്കി കളയുന്ന സമയത്ത്.. നമ്മളെ എവിടെയെങ്കിലും വെച്ച് ആളുകൾ തള്ളിക്കളയുന്ന ഒരു അവസ്ഥയിൽ അല്ലെങ്കിൽ ഒറ്റപ്പെടുത്തുന്ന അവസ്ഥയിൽ ഒക്കെ നമ്മൾ ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഒരുപാട് ദുഃഖങ്ങൾ അല്ലെങ്കിൽ അതിന്റെ ഭാരവും കൊണ്ടായിരിക്കും നമ്മൾ ക്ഷേത്രത്തിൽ പോകുന്നത്.. ഈയൊരു സാഹചര്യത്തിൽ നമ്മൾ ഭഗവാൻ അല്ലെങ്കിൽ ഭഗവതിയെ കാണുന്ന സമയത്ത് നമ്മൾ അറിയാതെ കരഞ്ഞുപോകും.. നമ്മുടെ ദുഃഖം കൊണ്ടാണ് നമ്മൾ അറിയാതെപോലും കണ്ണുനിറഞ്ഞു പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *